മര്‍ക്കസ് നഗര്‍: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വര്‍ഗ്ഗീയ ഭീകരവാദങ്ങളെ ചെറുക്കാന്‍ മര്‍ക്കസ് വിഭാവനം ചെയ്യുന്ന ധാര്‍മ്മിക ഭാതിക വിദ്യാഭ്യാസം അതി പ്രധാനമാണെന്ന് എം കെ മുനീര്‍ പ്രസ്താവിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ഒരു വിഭാഗത്തിന്റെ പേരു മാത്രം പ്രതിപാതിക്കുന്നത് ശെരിയല്ലെന്നും എല്ലാ സംഘര്‍ഷങ്ങളേയും എതിര്‍ക്കേണ്ടതും അമര്‍ച്ച ചെയ്യേണ്ടതും അനിവാര്യമാണെന്ന് അദ്ധേഹം പറഞ്ഞു. ഇന്ത്യയിലെ മൂന്നിലൊരു ജില്ലകള്‍ നക്‌സല്‍ ഭീഷണിയുടെ നിഴലിലാണെന്ന കാര്യവും അദ്ധേഹം ഓര്‍മ്മപ്പെടുത്തി. മര്‍ക്കസ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. മര്‍ക്കസ് നഗരിയില്‍ ഞാന്‍ ആദ്യമായാണ് കാല്കുത്തിയതെന്നും സ്മരിക്കാന്‍ അദ്ധേഹം മറന്നില്ല.

No comments:
Post a Comment