Sunday, January 9, 2011
ഇസ്ലാം ലോകത്തിന് സമര്‍പ്പിക്കുന്നത് ശാന്തിയും സമാധാനവും: അലി ജുമുഅ
മര്‍ക്കസ് നഗര്‍: ലോക ജനതക്ക് ഇസ്ലാം സമര്‍പ്പിക്കുന്നത് ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകത്തെയാണെന്ന് ഈജിപ്തി ഗ്രാന്റ് മുഫ്തി അലി ജുമുഅ പ്രസ്താവിച്ചു. മനസ്സിന്റെ നന്മ നില നിര്‍ത്താന്‍ മനുഷ്യനു കഴിഞ്ഞാല്‍ കര്‍മ്മവും സ്വഭാവവും നന്നാക്കാന്‍ വളരെ എളുപ്പമാണ്. ഇസ്ലാമന്റെ സുന്ദരമായ ആശയങ്ങള്‍ ശിരസ്സാ വഹിക്കുന്ന ഒരു വിശ്വാസിക്ക് ഒരിക്കലും അക്രമാകാരിയും അനീതിയും കാണിക്കുവാന്‍ കഴിയില്ലെന്നും അലി ജുമുഅ പറഞ്ഞു. മര്‍ക്കസ് സമാപന സമ്മേളനത്തില്‍ ഉല്‍ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം. വിശ്വാസിയുടെ വിജ്ഞാനത്തെ കുറിച്ചുള്ള ജിജ്ഞാസ അവസാനിക്കുന്നില്ല. മരണം വരെ തുടര്‍ന്ന് കൊണ്ടിരിക്കണം. മര്‍ക്കസില്‍ നിന്ന് പുറത്തിറങ്ങുന്ന പണ്ഡിതര്‍ വൈജ്ഞാനിക മേഖലകളില്‍ ഉറച്ച് നില്‍ക്കണമെന്നും അദ്ധേഹം ഉല്‍ബോധിപ്പിച്ചു. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെ മുഴുവന്‍ സേവനങ്ങളും ഇനി മുതല്‍ മര്‍ക്കസിനും ലഭിക്കുമെന്നും അലി ജുമുഅ കൂട്ടിച്ചേര്‍ത്തു.
Subscribe to:
Post Comments (Atom)

No comments:
Post a Comment