*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Wednesday, March 16, 2011

അനാവശ്യ വെബ്‌സൈറ്റുകള്‍ ബ്ലോക്ക്‌ ചെയ്യാന്‍ ഗൂഗിള്‍ സെര്‍ച്ചില്‍ സൗകര്യം

ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ പുതിയ അപ്‌ഡേഷന്‍ നിലവില്‍ വന്നു. ഇഷ്ടമില്ലാത്ത വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനാണ് ഇത് ഉപഭോക്താക്കളെ സഹായിക്കുക.


ചിലപ്പോള്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ അതില്‍ ഉപഭോക്താവ് ആഗ്രഹിക്കാത്ത വെബ്‌സൈറ്റുകളും ഉള്‍പ്പെടാറുണ്ട്. ഇവ ആവശ്യമില്ലെങ്കില്‍ ഉപഭോക്താവിന് സെര്‍ച്ച് പേജില്‍ വെച്ച് തന്നെ ബ്ലോക്ക് ചെയ്യാം. ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലാണ് ഈ സൗകര്യത്തെക്കുറിച്ച് വിശദമാക്കുന്നത്.

'ചിലപ്പോള്‍ ഉപഭോക്താവ് തിരയുന്ന റിസള്‍ട്ടാകില്ല കിട്ടുന്നത്. അല്ലെങ്കില്‍ സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന വെബ്‌സൈറ്റുകളില്‍ ചിലത് അശ്ലീല കണ്ടന്റുകള്‍ ഉള്ളതോ അല്ലെങ്കില്‍ താഴ്ന്ന നിലവാരം പുലര്‍ത്തുന്നതോ ആകും. ഇത്തരം കാരണങ്ങള്‍ ആ സൈറ്റിന് ബ്ലോക്ക് ചെയ്യാന്‍ ഇടയാക്കിയേക്കാം. അപ്പോഴാണ് സൈറ്റ് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനെ കുറിച്ച് ഏറെയും ചിന്തിച്ചുപോകുക'.ഗൂഗിളിന്റെ സെര്‍ച്ച് ക്വാളിറ്റി എഞ്ചിനീയര്‍ അമയ് ചമ്പനേറിയ ബ്ലോഗില്‍ വിശദമാക്കി.



എന്തെങ്കിലും പദം സെര്‍ച്ച് ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന Cached എന്ന ലിങ്കിന് തൊട്ടടുത്തായാണ് ഈ ഓപ്ഷന്‍ കാണാനാവുക. 

 ഒരു തവണ ഒരു വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്താല്‍ തുടര്‍ന്നുള്ള സെര്‍ച്ച് റിസള്‍ട്ടുകളില്‍ അവ ലഭിക്കുകയില്ല. പക്ഷെ ബ്ലോക്ക് ചെയ്ത സൈറ്റില്‍ ഉപഭോക്താവിന് വേണ്ട സെര്‍ച്ച് റിസള്‍ട്ടുണ്ടെങ്കില്‍ അക്കാര്യം അറിയിക്കും
 സെര്‍ച്ച് റിസള്‍ട്ടുകള്‍ കൂടുതല്‍ ഗുണകരമാകുന്നതിനും സ്പാം പോലുള്ള സൈറ്റുകളെ വിലക്കുന്നതിനുമാണ് ഈ പുതിയ ഓപ്ഷന്‍ അവസരം നല്‍കുന്നത്. ഗൂഗിള്‍ ഡോട്ട് കോമിന്റെ ഇംഗ്ലീഷ് പേജിലാണ് ആരംഭത്തില്‍ ബ്ലോക് ഓപ്ഷന്‍ ലഭിക്കുക. ക്രോം 9+ വേര്‍ഷന്‍, ഐഇ8+, ഫയര്‍ഫോക്‌സ് 3.5+ എന്നീ ബ്രൗസറുകളെ ഇതിന് പിന്തുണക്കുന്നത്. 

ഗൂഗിള്‍ ക്രോം എക്സ്ററന്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക.

No comments:

Post a Comment