*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Friday, December 9, 2011

യോസേഫ് ഫറവോന്റെ മേലധികാരിയോ? -- അല്‍മുന്‍ജിദ് : എം എസ് ബുഖാരി വള്ളിക്കാട് (രിസാലയില്‍ നിന്ന് )

യൂസുഫ് നബി(അ)മിനെ കുറിച്ച് അല്‍മുന്‍ജിദ് നല്‍കുന്ന വിവരണത്തിന്റെ ആധാരം ബൈബിള്‍ തന്നെയാണ്, നോക്കാം : "യൂസുഫ് (അല്‍ഖര്‍നു 13 ഖ.മീ) ഹുവ ഇബ്നു യഅ്ഖൂബ വ റഹീല്‍ വ അബൂ മനസ്സം വ ഇഫ്റായീം, അലാ മാ ജാഅ് ഫിത്തൌറാതി ബാഅഹു ഇഖ്വതുഹൂ ഹസദന്‍ ഇലാ തുജ്ജാരി ഇസ്മാഈലിയ്യീന്‍. തവസ്സറ ലി ഫിര്‍ഔന മിസ്വ്റ വ തവല്ലാ ശുഊനല്‍ ഇആശതി അയ്യാമല്‍ മജാഅതി. ജാഅ ദിക്റുഹൂ ഫില്‍ ഖുര്‍ആന്‍. വഹുവല്‍ മഅ്റൂഫു ബി യൂസുഫുല്‍ ഹസന്‍ (അല്‍ മുന്‍ജിദ് ഫില്‍ അഅ്ലാം, പേ. 755) അര്‍ത്ഥം : "യോസേഫ് (ക്രി.മു പതിമൂന്നാം നൂറ്റാണ്ട്) ന്യായപ്രമാണത്തില്‍ വന്നിട്ടുള്ളതു പ്രകാരം യാക്കോബിന്റെയും റാഹേലിന്റെയും പുത്രനും മനശ്ശെയുടെയും എഫ്റയീമിന്റെയും പിതാവും. തന്റെ സഹോദരങ്ങള്‍ അസൂയ നിമിത്തം അവനെ യിശ്മയേല്യരായ വാണിഭക്കാര്‍ക്കു വിറ്റു. മിസ്രയീമിലെ ഫറവോന്റെ മേലധികാരിയാവുകയും ക്ഷാമത്തിന്റെ കാലങ്ങളില്‍ ഉപജീവനത്തിന്റെ കാര്യങ്ങള്‍ നോക്കിനടത്തുകയും ചെയ്തു. ഖുര്‍ആനില്‍ അദ്ദേഹത്തെ പറ്റി പരാമര്‍ശം വന്നിട്ടുണ്ട്. നല്ലവനായ യോസേഫ് എന്ന പേരില്‍ അറിയപ്പെടുന്നത് അദ്ദേഹമാണ്. (അല്‍ മുന്‍ജിദ് നാമകോശം പേ. 755)
യോസേഫ് ജീവിച്ചിരുന്നത് ഏത് കാലത്താണ്? വേദശബ്ദ രത്നാകരം ബൈബിള്‍ നിഘണ്ടുവില്‍ ക്രി മു 1720-1550 കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന ഹിക്സൊസ് വംശത്തിലെ അപ്പൊഫിസ് അഥവാ അപ്പോ രണ്ടാമന്റെ കാലത്താണ് യോസോഫ് മിസ്രയിമിലേക്ക് വരുന്നത്. അഥവാ പതിനെട്ടാം നൂറ്റാണ്ടില്‍! തിരുവനന്തപുരത്തെ ജലിലേരീ ജൃല ഠൃൌ പ്രസാധനം ചെയ്ത യോസേഫിന്റെ ജീവിതം എന്ന പുസ്തകത്തില്‍ '3600 വര്‍ഷങ്ങള്‍ക്കു മുമ്പ് ബിസി 1746നും 1636നും മധ്യേ ജീവിച്ചിരുന്ന' വ്യക്തിത്വമാണ് യോസേഫ് എന്നു പരിചയപ്പെടുത്തുന്നു. ഈജിപ്തിന്റെ ചരിത്രം പഠിക്കുമ്പോഴും അതു തന്നെയാണ് മനസ്സിലാകുന്നത്. പിന്നെയെന്തുകൊണ്ടാണ് അല്‍മുന്‍ജിദ് നിഘണ്ടു യോസേഫിനെ പതിമൂന്നാം നൂറ്റാണ്ടിലേക്ക് വലിച്ചുകൊണ്ടു വരുന്നത്. രസകരമായ ആധാരമാക്കി രചിക്കപ്പെട്ട അല്‍മുന്‍ജിദ് നിഘണ്ടുവും നേരിടുന്ന സ്വത്വ പ്രതിസന്ധിയെ വെളിപ്പെടുത്തുന്നു.
അല്‍മുന്‍ജിദ് നിഘണ്ടു രേഖപ്പെടുത്തുന്നതു പ്രകാരം യോസേഫ് മിസ്രയിമിലെ ഫറോവയുടെ മേലധികാരിയായിരുന്നു. ബൈബിളിലും അതു രേഖപ്പെടുത്തിയിട്ടുണ്ട്. "പിന്നെ ഫറവോന്‍ യോസേഫിനോടു ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവന്‍ ഒരുത്തനുമില്ല. നീ എന്റെ ഗൃഹത്തിനു മേലധികാരിയാകും; നിന്റെ വാക്ക് എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനം കൊണ്ടു മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും എന്നു പറഞ്ഞു. ഇതാ, മിസ്രയീം ദേശത്തിനൊക്കെയും ഞാന്‍ നിന്നെ മേലധികാരി ആക്കിയിരുന്നു, എന്നും ഫറവോന്‍ യോസേഫിനോടു പറഞ്ഞു.'' (ഉത്പത്തി 41/39-41) ഉത്പത്തി പുസ്തകത്തിലെ നാല്പതും നാല്പത്തി ഒന്നും അധ്യായത്തില്‍ മാത്രം യോസേഫിന്റെ കാലത്തെ രാജാവിനെ തൊണ്ണൂറു തവണ ബൈബിള്‍ ഫറവോന്‍  എന്നു തന്നെ അഭിസംബോധന ചെയ്യുന്നു. പുറപ്പാട് പുസ്തകത്തില്‍ മോശെയുടെ കാലത്തെ രാജാവിനെ ഫറവോന്‍ എന്ന് നൂറ്റി ഇരുപത് തവണയും സംബോധന ചെയ്തിട്ടുണ്ട്. 'ഈജിപ്തിനെ കുറിച്ചുള്ള ആധുനികവും പൌരാണികവുമായ പഠനങ്ങളെല്ലാം യോസേഫിന്റെ കാലത്തെ രാജാവിനെ ഫറവോന്‍ എന്ന് വിളിക്കുന്നത് തെറ്റാണെന്ന് സ്ഥാപിക്കുന്നു.'
ഈജിപ്തിന്റെ പൌരാണിക ചരിത്രത്തെ മുപ്പതു രാജവംശങ്ങളുടെ (ഉ്യിമശെേര) കാലഘട്ടങ്ങളായി വിഭജിച്ചു കൊണ്ടാണ് അന്വേഷിക്കുന്നത്. ബിസി മുന്നൂറുകള്‍ക്ക് മുമ്പ് ജീവിച്ച ഈജിപ്ത്യന്‍ ചരിത്രകാരന്‍ങമിരവീേ ആണ് രാജാക്ക•ാരുടെ ഈ പട്ടിക തയ്യാറാക്കുന്നത്. ബിസി 3100 മുമ്പുള്ള കാലഘട്ടത്തെ കുറിച്ച് പരാമര്‍ശിക്കുന്ന യാതൊരുവിധ രേഖകളും ലഭ്യമല്ലാത്തതിനാല്‍ 'രാജവംശങ്ങള്‍ക്കു മുമ്പുള്ള യുഗം' (ജൃലറ്യിമശെേര ഋൃമ) എന്നാണ് വിളിക്കുന്നത്.
 പ്രസ്തുത പട്ടക നിക്കോളസ് ക്രിമല്‍ അ ഒശീൃ്യ ീള അിരശലി ഋഴ്യു; (ആഹമരസംലഹഹ ുൌയഹശവെലൃ, ഛഃളീൃറ) എന്ന പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്.
ഈ പട്ടികയിലെ ഏതു രാജവംശം മുതലാണ് ഫറോവ എന്ന പേരില്‍ ഈജിപ്തിലെ ഭരണാധികാരികള്‍ക്ക് വിളിക്കപ്പെട്ടത് എന്ന് വിശദമായി മനസ്സിലാക്കാനാവുന്നുണ്ട്. ഹാര്‍പേഴ്സ് ബൈബിള്‍ ഡിക്ഷണറിയുടെ വിശദീകരണം നോക്കുക : "പെര്‍ (ജലൃ) എന്നും 'ആ (മമ)' എന്നുമുള്ള രണ്ട് ഈജിപ്ഷ്യന്‍ പദങ്ങളില്‍ നിന്നാണ് ഈ പദം നിഷ്പന്നമായിരിക്കുന്നത്. 'മഹാഭവനം' (ഏൃലമ വീൌലെ) എന്നാണ് ഈ ഈജിപ്ഷ്യന്‍ പദസമുച്ചയത്തിന്റെ യഥാര്‍ത്ഥസാരം. ക്രിസ്തുവിന് മുമ്പ് മൂന്നാം സഹസ്രാബ്ദം മുതല്‍ രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യ പകുതി വരെ ഈ നാമമുപയോഗിച്ചിരുന്നത് രാജകൊട്ടാരത്തെ സുചിപ്പിക്കാനായിരുന്നു. പതിനെട്ടാം രാജവംശത്തിലെ  തുത്മോസ് മൂന്നാമന്റെ (ഠവൌാീലെ കകക 15041450 ആര) കാലം മുതല്‍ ജലൃമമ രാജാവിനെ തന്നെ വിളിക്കുന്ന നാമമായിത്തീര്‍ന്നു. ഇരുപത്തിരണ്ടാം രാജവംശത്തിലെ  ശോഷെന്‍ക് ഒന്നാമന്റെ (ടവീവെലൌൂ ക  945924 ആര) കാലം മുതല്‍ രാജനാമത്തോടൊപ്പം ബൈബിളില്‍ കാണുന്നതുപോലെ ഫറോവയെന്ന് ചേര്‍ത്തു വിളിക്കുന്ന സമ്പ്രദായമുണ്ടായി (ഉദാ: ഫറോവാ ശോഷെന്‍ക് (ഒമൃുലൃ' ആശയഹല ഉശരശീിേമ്യൃ ജമഴല 781)
മലയാളത്തിലെ ഏറ്റവും ആധികാരിക ബൈബിള്‍ നിഘണ്ടു എന്ന വിശേഷിപ്പിക്കപ്പെടുന്ന വേദശബ്ദ രത്നാകരം നല്‍കുന്ന വിശദീകരണവും ഇതിനു സമാനമാണ്. "ഫറവോ ഈജിപ്തിലെ രാജാവ്; മഹാഭവനം' എന്ന് അര്‍ത്ഥമുള്ള ഒരു പദത്തില്‍ നിന്നു ഉരുത്തിരിഞ്ഞ സ്ഥാനനാമമാണ് ഫറവോ. ക്രി. മു മൂന്നാം സഹസ്രാബ്ദം മുതല്‍ ഉപയോഗമുണ്ടായിരുന്നെങ്കിലും ക്രി.മു 1500 വരെ ആ പദം രാജാവിനെ സൂചിപ്പിച്ചിരുന്നില്ല. കൊട്ടാരം, ഡര്‍ബാര്‍ അഥവാ രാജസദസ്സ് എന്നായിരുന്നു ആദ്യത്തെ അര്‍ത്ഥം. വ്യക്തിനാമത്തോടൊപ്പം ഫറവോ (ഉദാ: ഫറവോ നെക്കോ, ഫറവോ ഹോഫ്റ) എന്ന് ചേര്‍ക്കുന്ന രീതി ക്രി.മു 945 മുതല്‍ തുടങ്ങി (വേദശബ്ദ രത്നാകരം പേ. 445)
പുതിയ രാജത്വകാലത്ത് (ചലം ഗശിഴറീാ), പതിനെട്ടാം രാജവംശത്തിന്റെ ഭരണകാലത്താണ് ഈജിപ്തിലെ രാജാക്ക•ാരെ ഫറോവ എന്ന് വിളിക്കാന്‍  ആരംഭിച്ചത് എന്ന് ഋിര്യരഹീുമറശമ ആൃശമിിേശരമ (ലലറശശീിേ ജവമൃീമവ)യും രേഖപ്പെടുത്തുന്നു. ദി ഫങ്ക് ആന്റ് വാഗ്നല്‍സ് ന്യൂ എന്‍സൈക്ളേപീഡിയ (കിളീ ജമലറശമ 2.0, ഋലറശശീിേ  ജവമൃീമവ), നെല്‍സണ്‍സ് ഇല്ലസ്ട്രേറ്റഡ് ബൈബിള്‍ ഡിക്ഷണറി (ടൃ. ഒലൃയലൃ ഘീരസ്യലൃ, ഏലിലൃമഹ ഋറശീൃ, 1986വേ ഋറശശീിേ, ജവമൃീമവ) എന്നീ ആധികാരിക ബൈബിള്‍ ഡിക്ഷണറികളിലെല്ലാം ക്രി.മു പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പ് ഫറോവ എന്ന പേരില്‍ രാജാക്ക•ാര്‍ അഭിസംബോധന ചെയ്യപ്പെട്ടിരുന്നില്ല എന്ന വ്യക്തമാക്കുന്നു. ആൃശമിേശരമ  ഞലമറ്യ ഞലളലൃലിരല ഋിര്യരഹീുമലറശമ യില്‍ ബിസി 1500 മുതല്‍ 343 വരെയാണ് ഫറോവ എന്ന പേര് ഈജിപ്ഷ്യന്‍ രാജാക്ക•ാര്‍ക്ക് ഉപയോഗിച്ചിരുന്നത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. (ഢീഹൌാല ഢശശ ുമഴല 262)
ഈജിപ്തിലെ രാജവംശ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ യോസേഫിന്റെ കാലഘട്ടം അന്വേഷിക്കുമ്പോള്‍, "യോസേഫ് മിസ്രയീം ദേശത്തു വരുമ്പോള്‍ ഭരണാധികാരി ആരായിരുന്നു എന്ന സുപ്രധാന ചോദ്യത്തിന്റെ ഉത്തരം പ്രസക്തമാണ്. ബൈബിള്‍ പണ്ഡിത•ാരുടെ വിശദീകരണത്തില്‍ ഹിക്സോസ് രാജവംശത്തിന്റെ കാലത്താണ് യോസേഫ് മിസ്രയീം ദേശത്തെത്തിയത്. (ചലഹീി' ശഹഹൌൃമലേറ ആശയഹല ഉശരശീിേമ്യൃ, ഋഴ്യു  ുലഴല 324, ഠവല ചലം ഖലൃീാല ആശയഹശരമഹ ഇീാാലിമ്യൃേ, ുലഴല 37, ണശഹഹശമാ ചലശഹ' ഛില ഢീഹൌാല ആശയഹല ഇീാാലിമ്യൃേ, ''ഏലിലശെ, ഠവല ടീൃ്യ ീള ഖീലുെവ'', ുമഴല 63, എന്നിവയിലെല്ലാം ഇക്കാരം വ്യക്തമാക്കിയിട്ടുണ്ട്. ആരാണ് ഹിക്സൊസ് വംശം? അല്‍മുന്‍ജിദ് നിഘണ്ടു നല്‍കുന്ന വിശദീകരണം "ഹിക്സൂസ് ആവില്‍ റുആത് (ഒ്യസീ) ഇസ്മുല്‍ അത്വ്ലഖഹുല്‍ മിസ്വരിയ്യൂനുല്‍ അഖ്ദമൂന്‍ അലാ മലൂകില്‍ ഖബാഇലില്‍ ഇസിയൂയതി ല്ലതീ ഗ്വസത് മിസ്വ്റ ഫില്‍ ഖര്‍നി 18 ഖ.മീ വ അസ്സസത് ഫീഹാ സലാലതയ്നി 15 വ 16 (1675 (?) 1580 ഖ.മീ) ഖാമ അലയ്ഹിം ഉമറാഉ സ്സലാലതി 17 ഫീ തീബതി വ ത്വറദഹും നഹാഇയന്‍ മിന്‍ മിസ്വ്റ അല്‍ ഫിര്‍ഔനു അഹ്മുസ് അവ്വല്‍ വ അസ്സസ സ്സലാലത 18. ഫീ അഹ്ദിഹിം ഇസ്തഖര്‍റ ബനൂ ഇസ്റാഈല്‍ ഫീ മിസ്വ്റ വ നസഹൂ അന്‍ഹാ ബഅ്ദ സവാലി മുന്‍കിഹം. തുത്വ്ലിഖ അലയ്ഹിം ഖത്വഅന്‍ ഇസ്മുല്‍ മുലൂകിര്‍ റുആതി.'' (അല്‍ മുന്‍ജിദ് ഫില്‍ അഅ്ലാം, പേ. 729) അര്‍ത്ഥം : 'ഹിക്സൊസ് അല്ലെങ്കില്‍ ഇടയന്‍മാര്‍ ക്രി.മു പതിനെട്ടാം നൂറ്റാണ്ടില്‍ മിസ്രയീമിനോട് യുദ്ധം ചെയ്യുകയും പതിനഞ്ചും പതിനാറും രാജവംശങ്ങള്‍ (ക്രി.മു 1657 - 1580) സംസ്ഥാപിക്കുകയും ചെയ്ത ഏഷ്യാറ്റിക് ഗോത്രക്കാരായ രാജാക്ക•ാര്‍ക്ക് പുരാതന മിസ്രയീംകാര്‍ പൊതുവായി പ്രയോഗിച്ചിരുന്ന പേര്. പതിനേഴാം രാജവംശത്തിലെ സേനാനായകര്‍ തീബില്‍ ഠവലയ വച്ച് അവര്‍ക്കു മേല്‍ വിജയം നേടി. അഹ്മൊസ് ഒന്നാമന്‍ ഫറോവ അവരെ മിസ്രയീമില്‍ നിന്ന് അമൂലാഗ്രം പിഴുതെറിയുകയും പതിനെട്ടാം രാജവംശം സ്ഥാപിക്കുകയും ചെയ്തു. ഹിക്സൊസ് വംശത്തിന്റെ കാലത്ത് യിസ്രയേല്‍ മക്കള്‍ മിസ്രയീമില്‍ സ്ഥിരതാമസമാവുകയും അവരുടെ രാജാധികാരം നഷ്ടപ്പെട്ടതിനു ശേഷം അവിടെ നിന്നു പാലായനം ചെയ്തു പോവുകയും ചെയ്തു. 'ഇടയരാജാക്ക•ാര്‍' എന്ന പേര് തെറ്റായി അവര്‍ക്കു മേല്‍ പറഞ്ഞു വരുന്നു (അല്‍ മുന്‍ജിദ് നാമകോശം, പേ. 729) നടേ സൂചിപ്പിച്ച പോലെ വേദശബ്ദരത്നാകരം - ബൈബിള്‍ നിഘണ്ടുവില്‍ ഹിക്സൊസ് വംശത്തിന്റെ കാലം ക്രി.മു 1720-1550 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആൃശമിിേശരമ ഞലമറ്യ ഞലളലൃലിരല ഋിര്യരഹീുമലറശമ ജ. 5/97 ല്‍ ക്രി.മു 1630 മുതല്‍ 108വര്‍ഷം അവര്‍ മിസ്രയീം ദേശം ഭരിച്ചു എന്നുള്ളതാണ്. ഉപര്യുക്ത നിഗമനങ്ങളെല്ലാം പറയുന്നത് മദ്ധ്യരാജത്വ കാലത്താണ് (ാശററഹല സശിഴറീാ) യോസേഫ് ജീവിച്ചിട്ടുള്ളതെന്നാണ്. ഫറോവ എന്ന് ഈജിപ്തിലെ രാജാക്ക•ാരെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയതാകട്ടെ, പുതിയ രാജത്വകാലത്തെ (ചലം ഗശിഴറീാ) അഹ്മൊസ് ഒന്നാമന്‍ മുതലാണ്! അതായത്, യോസേഫിന്റെ കാലത്തെ രാജാവിനെ ബൈബിളില്‍ ഫറോവ എന്ന് വിളിച്ചത് ചരിത്രപരമായ ഭീമാബദ്ധമാണ് എന്നു സംക്ഷിപ്തം! ആ അബദ്ധമാണ് അല്‍മുന്‍ജിദ് നാമകോശവും ഭക്ഷിക്കുന്നത്. യോസേഫിന്റെ പ്രവാചകത്വ നിയോഗത്തെ വിസ്മരിച്ച അല്‍മുന്‍ജിദ് അദ്ദേഹം ഫറോവയുടെ മേലധികാരിയാണ് എന്ന് പരിചയപ്പെടുത്തുന്നുവല്ലോ. ഈജിപ്ത് രാജവംശങ്ങളെ കുറിച്ചുള്ള ആധുനിക പഠനങ്ങള്‍ ഈ അബദ്ധത്തെ തുറന്നു കാട്ടിയപ്പോള്‍ രക്ഷപ്പെടാന്‍ അല്‍മുന്‍ജിദ് നാമകോശം കണ്ടെത്തിയ കുറുക്കുവിദ്യയാണ് അദ്ദേഹത്തെ പതിമൂന്നാം നൂറ്റാണ്ടുകാരനായി അവതരിപ്പിക്കല്‍! ബിസി പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തിയേഴ് സംവത്സരം ആയിരുന്നു'' (ഉത്പത്തി 47/28) എന്ന് ബൈബിള്‍ പറയുന്നു. പിന്നെയെങ്ങനെ, നൂറ്റിപ്പത്തു സംവത്സരം മാത്രം ജീവിച്ച (ഉത്പത്തി 50/22)  അദ്ദേഹത്തിന്റെ പുത്രന്‍ ബിസി പതിമൂന്നാം നൂറ്റാണ്ടുകാരനായി?
വിശുദ്ധഖുര്‍ആന്‍, മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ, ഈ വിഷയത്തിലും അതിശയിപ്പിക്കുന്ന സൂക്ഷ്മതയും ചരിത്രപരമായ കൃത്യതയും പാലിച്ച് അതിന്റെ ദൈവികത വെളിപ്പെടുത്തുന്നതു കാണാം. മലയാളം ബൈബിളിലെ ഫറവോന്‍, ഇംഗ്ളീഷ് ബൈബിളിലെ ജവമൃീമവ എന്നീ ശബ്ദങ്ങള്‍ തുല്യമായി ഫിര്‍ഔന്‍ എന്നാണ് അറബി ബൈബിളില്‍ പ്രയോഗിച്ചിട്ടുള്ളത്. ബൈബിള്‍ അവതരിപ്പിക്കുന്ന യോസേഫിനെ കുറിച്ച് വിശുദ്ധഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ടെന്നു അല്‍മുന്‍ജിദ് നാമകോശം അവകാശപ്പെടുന്നുണ്ടെങ്കിലും ഉപര്യുക്ത വിവരണത്തില്‍ വിശുദ്ധഖുര്‍ആന്‍ ബൈബിളിനോട് പൂര്‍ണമായും വിയോജിക്കുന്നു. യൂസുഫ് നബി (അ)മിന്റെ സമകാലികനായ ഭരണാധികാരിയെ പലതവണ പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ ഒരിക്കല്‍ പോലും 'ഫിര്‍ഔന്‍' എന്നു വിളിച്ചില്ല. പ്രത്യുത 'മലിക് (രാജാവ്) എന്നാണ് പ്രയോഗിച്ചിരിക്കുന്നത് (നോക്കുക: ഖുര്‍ആന്‍ 12/43-54, 72-76) ഏീീറ ചലം ഇമവീേഹശര ആശയഹല ന്റെ പുതിയ പതിപ്പുകളില്‍ ജവമൃീമവ എന്ന പദം തിരുത്തി പകരം ഗശിഴ എന്നു തന്നെ പ്രയോഗിച്ചത്, ഖുര്‍ആന്റെ വഴിയാണ് ശരിയെന്ന മഹാസത്യത്തെ അംഗീകരിക്കുന്നു.
പുതിയ രാജത്വകാലത്ത് (ചലം ഗശിഴറീാ) ബിസി 1500 മുതല്‍ 343 വരെയുള്ള ഫിര്‍ഔന്‍ എന്ന പേര് രാജാക്ക•ാര്‍ക്ക് ഉപയോഗിക്കപ്പെട്ടിരുന്നത്. അല്‍മുന്‍ജിദ് നാമകോശം തന്നെ പരിചയപ്പെടുത്തുന്നതു പ്രകാരം ബിസി പതിമൂന്നാം നൂറ്റാണ്ടിലാണ് മൂസാനബി(അ) ജീവിച്ചിരുന്നത് (നോക്കുക, അഅ്ലാം പേ. 694) അതായത്, ഫിര്‍ഔന്‍ എന്ന പേര് പ്രചുരപ്രചാരം നേടിയ കാലത്ത്. വിശുദ്ധ ഖുര്‍ആന്‍ മൂസാ നബി(അ)മിന്റെ ജീവചരിത്രവുമായി ബന്ധപ്പെടുത്തി ഇരുപത്തിയേഴ് അധ്യായങ്ങളിലായി എഴുപത്തിയേഴു തവണ 'ഫിര്‍ഔന്‍' എന്നു ഉപയോഗിക്കുന്നു! വിശുദ്ധഖുര്‍ആനിലെ പ്രവാചക കഥകള്‍ ബൈബിള്‍ കോപ്പിയടിച്ചതാണെന്ന ഓറിയന്റലിസ്റ് കുപ്രചരണത്തിന്റെ കൂടി നട്ടെല്ലൊടിക്കുന്നതാണ് ഈ വിശദീകരണം.

No comments:

Post a Comment