*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Sunday, May 15, 2011

ഹദീസ് പണ്ഡിതന്‍മാര്‍ നബിതങ്ങളുടെ വഫാത്തിനു ശേഷം സഹായം ചോദിക്കുന്നു


പ്രമുഖ മുഹദ്ദിസ് (ഹദീസ് പണ്ഡിതന്‍ ) ഇമാം ത്വബ്റാനി (റ) ഉം,മറ്റൊരു ഹദീസ് പണ്ഡിതന്‍മാരായ ഹാഫിള് ഇബ്നുല്‍ മുഖ്റി (റ) , ഇസ്ബഹാനി (റ) എന്നിവരും മദീനയിലായിരുന്നു.ഒരു ദിനം.അവര്‍ക്ക് വല്ലാതെ വിശന്നു.ദുസ്സഹമായ അവസ്ഥ."അടിമക്ക് അള്ളാഹു പോരെ?" എന്ന സൂക്തമടങ്ങിയ ഖുര്‍ആന്‍ പ്രബോധനം ചെയ്യാന്‍ ആയുസ്സ് നീക്കി വെച്ച പ്രമുഖ പണ്ഡിതന്‍,നബി(സ) യുടെ ഖബറിന് അരികിലെത്തി ആവലാതിപ്പെട്ടു.
പ്രവാചകരെ വല്ലാതെ വിശക്കുന്നു. ത്വബ്റാനി (റ) കൂട്ടുകാരോട് ഇത്രകൂടി പറഞ്ഞു.ഒന്നുകില്‍ ഭക്ഷണം,അല്ലെങ്കില്‍ വിശന്നു മരണം.തീരുമാനമാകും വരെ ഞാനിവിടെ ഇരിക്കുകയാണ്.
മദീനയില്‍ മറ്റൊരിടത്ത് കിടന്നുറങ്ങുകയായിരുന്ന ഒരു അലവി വംശജന് ഉടന്‍ നബി (സ) സ്വപ്ന ദര്‍ശനം നല്‍കുകയും അവരെ സഹായിക്കാന്‍ പറയുകയും ചെയ്തു.വളരെ പെട്ടന്ന് തന്നെ അവരുടെ വിശപ്പിനു നബി (സ) പരിഹാരം കാണിച്ചു കൊടുത്തു. (ഖൈറസാനി (റ) : തദ്കിറ : 3/973. ബിദ്അത്തുകാരുടെ ഇഷ്ട്ട പണ്ഡിതനായ  ഹാഫിമുദ്ധഹബി : സിയര്‍ : 16 /400 )
ഇമാം സുബുകി (റ) പറഞ്ഞത് പോലെ 'ഇസ്തിഗാസയും തവസ്സുലുമൊക്കെ' സജ്ജന പൂര്‍വ്വികര്‍ അനുഷ്ട്ടിച്ചതും, അനുവദനീയവുമായ സല്‍കര്‍മ്മം ആവുന്നു. (ശിഫാഉസ്സലാം : 134 )  
അമ്പിയാക്കള്‍ക്ക് വഫാത്തിനു ശേഷം അള്ളാഹു കൊടുത്ത മുഅജിസത്,ഔലിയാക്കള്‍ക്ക് കൊടുത്ത കറാമത്തും ജീവിച്ചിരിക്കുന്നവര്‍ക്ക് ഉപയോഗപ്പെടുതാനുല്ലതാണ്. അത് ഉപയോഗപ്പെടുതിയവരാണ് സ്വഹാബികള്‍,താബിഉകള്‍.... പിന്നീട് വരുന്ന ഖുര്‍ആന്‍,ഹദീസ് ഇമാമീങ്ങള്‍.
അത് ശിര്‍ക്കാണെന്ന് പറയുമ്പോള്‍ അവരെ മുശ്രിക് ആക്കുകയാണ് ചെയ്യുന്നത്.ഇസ്ലാം മുശ്രിക്കുകളുടെ കരങ്ങളിലൂടെ എത്തപ്പെട്ടതാണ് എന്ന് വരുത്തി തീര്‍ക്കലാണ് ശിര്‍ക്ക് എന്ന ആശയം കൊണ്ട് ഉണ്ടാവുന്നത്.

No comments:

Post a Comment