*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Wednesday, March 16, 2011

കോഴിക്കോട് നിന്ന് മര്കസിലേക്ക് എത്ര ദൂരം?

ഒരു വെടിക്ക്‌ രണ്ടു പക്ഷി എന്ന് കേട്ടിട്ടുണ്ട് ,ഇപ്പോള്‍ അത് മൂന്നായോ എന്നൊരു സംശയം.തിരുകേശം,കാന്തപുരം,മുസ്ലിം തീവ്രവാദം ഇതാണ് മൂന്നെണ്ണം തിരു നബിയുടെ വിശുദ്ധ കേശം സംരക്ഷിക്കാന്‍ കാന്തപുരം ഉസ്താദ്‌ പുതിയ ഒരു പള്ളി നിര്‍മിക്കുന്നു ,അതും നാല്പതു കോടി ചെലവില്‍. വാര്‍ത്ത നാട്ടിലാകെ പാട്ടായി,അതാ തുടങ്ങുന്നു ബ്ലോഗെഴുത്തുകാരും,മെയില്‍ വീരന്മാരും,പിന്നെ കല്ല്‌ കരട് കാഞ്ഞിര കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ക്കന്‍ പാമ്പ് വരെ എല്ലാ അലവലാതികളും.പക്ഷെ അതികമാരും അറിയാതിരുന്ന ഗ്രാന്‍റ് മോസ്ക് നിര്‍മാണം മാലോകരാകെ നിമിഷങ്ങളെ കൊണ്ട് വിവരമറിഞ്ഞു എന്നതായിരുന്നു അതിന്റെ ഫലം .
 പിറന്നതിന്റെ ശേഷം ഒരു പൊതി ചോറ് പോലും ഒരു പാവത്തിന് നല്കാന്‍ മനസ്സ് കാണിക്കാത്ത പിശുക്കന്‍ പോലും ചോദിക്കുന്നു ,കോഴിക്കോട്‌ എത്ര പാവങ്ങള്‍ ഉണ്ട് ? പള്ളിയുണ്ടാക്കുന്ന പൈസ കൊണ്ട് അവര്‍ക്ക്‌ ഭക്ഷണം കൊടുത്തു കൂടേ? വീട് ഇല്ലാത്തവര്‍ക് ആ കാശു കൊണ്ട് വീട് പണിത്‌ കൊടുത്തു കൂടേ എന്നൊക്കെ .എന്നാല്‍ മുറം കൊണ്ട് സൂര്യ പ്രകാശം മൂടി വെക്കനകുമോ? .കോഴിക്കോട്‌ നഗരത്തില്‍ നിന്ന് മര്കസിലെതാന്‍ അര മണിക്കൂര്‍ യാത്ര ചെയ്താല്‍ പോരേ?.അവിടെ വന്നാല്‍ അറിയാമല്ലോ കാന്തപുരം പാവങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കുന്നുണ്ടോ ,വീട് ഇല്ലാത്തവര്‍ക്ക്‌ വീട് നല്‍കുന്നുണ്ടോ ,കിണര്‍ ഇല്ലാത്തവര്‍ക്ക്‌ അത് നല്‍കുന്നുണ്ടോ എന്നൊക്കെ .ഒരു ദിവസം ഒരു പത്രമെങ്കിലും വായിക്കുന്നവര്‍ കാന്തപുരത്തിന്റെ കാരുണ്യ പ്രവര്‍ത്തനം അറിയാതിരിക്കില്ല ,പിന്നെ പണിയൊന്നുമില്ലാതെ തെക്ക് വടക്ക് നടക്കുന്നവര്‍ എന്തെങ്കിലും പറയുന്നതിന് കാന്തപുരം ഉത്തരവാദിയല്ല .പതിറ്റാണ്ടുകളായി കേരള ക്കരയില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുല്യതയില്ലാത്ത സേവനം നല്‍കുന്ന മഹനീയ വെക്തിതമാണ് കാന്തപുരം .കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് കാന്തപുരത്തിന്റെ സേവന സാനിധ്യമുണ്ട്.
മര്‍കസ്‌ എന്ന സംരംഭവുമായി ഇറങ്ങി തിരിച്ചപ്പോളും പൂമാലകളല്ല കാന്തപുരത്തെ വരവേറ്റത്‌,അന്ന് ഒരു കോടിയുടെ പദ്ധതിയായിരുന്നു ഉസ്താദ്‌ മുമ്പോട്ടു വെച്ചത് ,പള്ളി മൂലയില്‍ ചൊറി പിടിച്ചു നടക്കേണ്ട മുസ്ലിയര്‍ക്ക്‌ എവിടുന്നാണ് ഒരു കോടി എന്നായിരുന്നു അന്ന് പലരും ചോദിച്ചത്.പക്ഷെ കാലം അവര്‍ക്ക്‌ മറുപടി നല്‍കി ,ഇന്ന് നാല്പതു കോടിയുടെ പള്ളി പ്രഖ്യാപനം നടന്നതോടെ വിമര്‍ശകര്‍ ഒന്നടങ്കം രംഗത്ത് വന്നത് ചരിത്ര ആവര്‍ത്തനമാകാം.പക്ഷെ ഇത്തവണ മേല്‍ സൂചിപ്പിച്ച പോലെ വിമര്‍ശക വ്രതത്തിന്‍റെ വ്യാപ്തി അല്പം കൂടുതലാണ്,തിരു കേശതിനുള്ള ആദരവായതിനാല്‍ പരിഷ്കരണ വാദികളും ,നടത്തുന്നത് കാന്തപുരമായതിനാല്‍ എതിര്‍ ചേരിയില്‍ ഉള്ളവരും ,സംഗതി എന്തായാലും നാലപ്ത് കോടി ആയതിനാല്‍ യുക്തി വാദിയും ഒരു പോലെ കയറെടുത്ത് പിന്നാലെ പായുന്നു എന്നതാണ് വസ്തുത,
തിരു കേശത്തിന്റെ പ്രാമാണികത ചോദ്യം ചെയ്യുന്നവര്‍ ഉണ്ട് ,ഏതെങ്കിലും ഒരു മതത്തില്‍ വിശ്വാസം ഉള്ളവരേ അത് ചോദിക്കെണ്ടാതുള്ളൂ.ദൈവം തന്നെ ഇല്ല എന്ന് പറയുന്ന നിരീശര വാദിക്ക് പ്രവാചകരുടെ തിരു കേശം ഒരു വലിയ സംഭവമായിരിക്കില്ല.അതിനാല്‍ പ്രാമാണികത അവരോട് പറയേണ്ടതില്ല ,മുസ്ലിമീങ്ങല്കു പ്രമാണം ആവശ്യമാണ് ,ആ പ്രമാണം ഓരോരുത്തരോടും പ്രവാചകര്‍ വന്നു പറയണമെന്ന് വന്നാല്‍ നടക്കില്ല ,പിന്നെ നടക്കുന്ന ഒന്നുണ്ട് അതാണ്‌ പാരമ്പര്യം .ഇസ്ലാമിന്‍റെ പ്രമാങ്ങളൊക്കെ പാരമ്പര്യ അധിഷ്ടിതമാണ് ,പതിനാലു നൂറ്റാണ്ട് മുമ്പ് അവതരിച്ച വേദ ഗ്രന്ഥം നമ്മിലെതുന്നത് ആ ഒരു പാരമ്പര്യം നില നില്‍കുന്നത് കൊണ്ടാണ് ,തിരു കേശത്തിന്റെ കാര്യത്തിലും ഈ പാരമ്പര്യമാണ് സുന്നികള്‍ക്ക് പ്രമാണം ,പ്രവാചകര്‍ മുതല്‍ ഇപ്പോള്‍ കാന്തപുരം വരെ തിരു കേശം കൈമാറി പ്പോന്ന ഒരു പരമ്പര,ജന ലക്ഷങ്ങളെ സാക്ഷിയാകി മര്‍കസ്‌ മഹാ സമ്മേളനത്തില്‍ അത് വായിച്ചു കേള്പിച്ചതാണ് ,വിമര്‍ശകര്‍ ഇനി ചെയ്യേണ്ടത്‌ പ്രമാണം ഇല്ല എന്ന് പറയലല്ല ,ഉസ്താദിന്റെ  പക്കല്‍ ഉള്ള പരമ്പര എന്ത് കൊണ്ട് അസീകാര്യമാണ് എന്ന് സമര്തിക്കലാണ് ,ആ പരമ്പരയില്‍ പെട്ട ഏതെങ്കിലും ഒരു വെക്തിയെ തള്ളി കളയെണ്ടാതുണ്ടോ? ഉണ്ടെങ്കില്‍ അതാരാണ് ?.മര്കസിലേക്ക് ദൂരമില്ല എന്ന് പറഞ്ഞല്ലോ ,അവിടെ ചെന്ന് ആ സനദ്‌ ഒന്ന് പരിശോദിച്ചു കൂടേ?,കവലയില്‍ കിടന്നു കാള മൂത്ര പ്രസംഗം നടത്തിയാല്‍ മതിയോ ?അല്പമൊക്കെ പ്രായോഗിക ബുദ്ധിയും വേണ്ടേ ?.
ഇനി പറയാം അത് നബിയുടെ മുടി ആണെങ്കില്‍ തന്നെ അതിത്ര സംഭവമാക്കാന്‍ മാത്രം എന്തുണ്ട് എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകും.പ്രവാചക സ്നേഹം കൊണ്ട് മനസ്സ്‌ കുളിരണിഞ്ഞ മുഹിബ്ബീങ്ങള്ക് ഈ ചര്‍ച്ചയുടെ ആവശ്യം ഉണ്ടാവില്ല,പരിഷ്കരണം ,യുക്തി പൂജ ഒക്കെ ആയി നടക്കുന്നവര്‍ക്ക് അങ്ങനെ തോന്നല്‍ സ്വോഭാവികം ,എന്നാല്‍ മുസ്ലിംകള്‍ക്ക് അതിനും പ്രമാണമുണ്ട്.മഹാനായ ഖാലിദ്‌ ഇബ്നുല്‍ വലീദ് അവര്‍കള്‍ പറയുന്ന ഒരു ഹദീസില്‍ കാണാം ,നബി തിരുമേനി ഉംറ നിര്‍വഹിച്ച ശേഷം അവിടുത്തെ തല മുടി നീക്കം ചെയ്തു ,അതില്‍ നിന്ന് ഒരു മുടി ഞാന്‍ കൈവശപ്പെടുത്തി ,അത് ഞാന്‍ എന്‍റെ തൊപ്പിയില്‍ തുന്നിച്ചേര്‍ത്തു,അത് ധരിച്ചു ഞാന്‍ പങ്കെടുക്കുന്ന യുദ്ധങ്ങളിലെല്ലാം അല്ലാഹു എനിക്ക് വിജയം നല്‍കുകയുണ്ടായി.
ബുഖാരിയിലെ 5896 ആം ഹദീസില്‍ കാണാം ,ഉമ്മുസലമ ബീവി നബി തങ്ങളുടെ മൂന്ന് തിരു കേശം സൂക്ഷിച്ചിരുന്നു,ആര്‍കെങ്കിലും വല്ല അസുഖവും വന്നാല്‍ അവരുടെ അടുത്തേക്ക് വെള്ളം കൊടുത്തയക്കും,മഹതി അതില്‍ തിരു കേശം മുക്കി അവര്‍ക്ക്‌ തന്നെ വെള്ളം തിരിച്ചു നല്‍കും,സഹാബികള്‍ രോഗ ശാന്തിക്കായി തിരു കേശം മുക്കിയ വെള്ളം ഉപയോഗിച്ചിരുന്നു എന്നാണ് പ്രസ്തുത ഹദീസ്‌ പഠിപ്പിക്കുന്നത്.ഹദീസ്‌ ഗ്രന്ഥങ്ങളില്‍ തിരു കേശം കൊണ്ടും,അവിടുത്തെ ഉമിനീര്‍ കൊണ്ടും,വിയര്‍പ് കൊണ്ടും  വുളു ചെയ്ത വെള്ളം കൊണ്ടും പുണ്യം കാംക്ഷിച്ച നിരവദി തെളിവുകള്‍ കാണാം ,സഹീഹു മുസ്ലിമിലെ 6202,1148 എന്നീ ഹദീസുകള്‍ മേല്‍ വിഷയത്തില്‍ കൂടുതല്‍ പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അവലംബിക്കാവുന്നതാണ്.ഇനി ഗ്രന്ഥമില്ലെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പുസ്തക ശാലയും കാരന്തൂര്‍ മര്‍കസില്‍ ഉണ്ട്,സനദ്‌ പരിശോദിക്കാന്‍ പോകുമ്പോള്‍ ലൈബ്രറിയില്‍ ഒന്ന് കയറി നോക്കാവുന്നതെ ഉള്ളൂ,അതിനും വേണം അറബി തിരിയുക.
തിരു കേശ പൂജ കേന്ദ്രം എന്ന് വിശേഷിപ്പിച്ചത് കണ്ടു.പള്ളി ഉണ്ടാക്കുന്നത് കാന്തപുരമാണല്ലോ അത് കൊണ്ട് അതിനു പറ്റിയ പേരും അവിടെ എന്ത് നടക്കുമെന്നൊക്കെ തീരുമാനിക്കുന്നതും കാന്തപുരം തന്നെയായിരിക്കും,ഭാവിയില്‍ അവിടെ കേശ പൂജയും ആരാധനയും നടക്കും എന്നൊന്നും ആരും പേടിക്കണ്ട,അങ്ങനെ സമുദായം മുഴുക്കെ ബഹു ദൈവ ആരാധകരകുമെന്ന പേടി ,തിരു നബിക്ക്‌ പോലും ഉണ്ടായിരുന്നില്ല,എന്നിട്ടല്ലേ സാമ്രാജ്യത കങ്കാണിമാര്‍ക്ക്‌?.നബി തങ്ങള്‍ പറഞ്ഞ ഹദീസില്‍ കാണാം ,എനിക്ക് ശേഷം നിങ്ങളെല്ലാം മുശ്രികുകലാകുമെന്നു ഞാന്‍ ഭയക്കുന്നില്ല (ബുഖാരി 1344) ജാറ വ്യവസായം ,കേശ പൂജ ,കേശ മുണ്ഡനം,അങ്ങനെ പലതും അവിടെ നടക്കുമെന്ന് ചിലര്‍ പ്രസ്താവന ഇറക്കി കഴിഞ്ഞു,പക്ഷെ കഥ അറിയാതെ ചിലര്‍ എന്തൊക്കെയോ വിളിച്ചു കൂവുന്നു എന്നതാണ് സത്യം.തിരു കേശത്തിന്റെ മഹത്വം നേരത്തെ സൂചിപ്പിച്ചു,അതിനു ഉചിതമായ ഒരു ആസ്ഥാനം അതാണ്‌ കാന്തപുരം ഇപ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നത്,അവിടെ നിര്‍മിക്കുന്ന പള്ളിയില്‍ മുസ്ലിംകള്‍ക്ക് നിസ്കരിക്കാം,അതിനോടനുബന്ധിച്ചു 1200 വീടുകളും നിര്‍മിക്കുന്നുണ്ട് ,അതിനാല്‍ കോഴക്കോട്ടെ മുഴുവന്‍ ജനങ്ങളും വന്നാലും പള്ളി നിരയൂല എന്നൊന്നും ആരും ഭയപ്പെടേണ്ട .വിമര്‍ശകര്‍ കാന്തപുരം നിര്‍മിക്കുന്ന പള്ളിയില്‍ ആളു കുറയുമോ എന്ന് ഭയപ്പെടുന്നതെന്തിനാ?.നിങ്ങളുടെ നിര്‍ദേശ പ്രകാരമാണോ ഇന്ത്യയില്‍ ആയിരത്തില്‍ അതികം പള്ളികള്‍ കാന്തപുരം ഉണ്ടാക്കിയത്? അവിടെ ഏതെങ്കിലും ഒരു പള്ളി കാലി ആയി കിടക്കുന്നുണ്ടോ?.ഉദേശ ശുദ്ധി തിരിച്ചറിയാനുള്ള വിവേകം സുന്നികള്‍കുണ്ട്.പിന്നെ ധൂര്‍ത്തിന്‍റെ കാര്യം പറഞ്ഞു കേട്ടു,400 കോടി ചെലവിലാണ് അംബാനി വീട് വെച്ചത്,രാജ്യത്തു നടക്കുന്ന അഴിമതികളെല്ലാം കോടികളുടെതാണ് ,അതിലൊന്നും ധൂര്‍ത്ത്‌ കാണാത്ത കണ്ണുകള്‍ അല്ലാഹുവിന്‍റെ പള്ളിയില്‍ മാത്രം എന്തേ ഇങ്ങനെ?.കോഴിക്കോട് ഇപ്പോള്‍ പത്തു രൂപയുടെ ഒരു സാദനത്തിന് കോടികള്‍ ആണല്ലോ വില!,കല്യാണത്തിനും ,വീട് നിര്‍മാണത്തിനും അനേക കോടികള്‍ മുടക്കുന്ന വിമര്‍ശകര്‍ എന്തേ അതൊക്കെ പാവങ്ങള്‍ക്ക്‌ വീട് വെക്കാനും,ഭക്ഷണം കൊടുക്കാനും നീക്കി വെക്കാതത്?.കാന്തപുരം അതൊക്കെ ചെയ്യുന്നതിന്‍റെ പുറമെയാണ് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് എന്നോര്‍ക്കുക.അതും അദ്ധേഹത്തിനു കമ്മീഷന്‍ പറ്റാനല്ല.സമുദായത്തിന്‍റെ ഗുണത്തിന് വേണ്ടി മാത്രം.
പുതിയ പള്ളി വന്നാല്‍ അവിടെ ജിഹാദികള്‍ ഒരുമിച്ചു കൂടും,അവരെല്ലാം കൂടി നാട് നശിപ്പിക്കുമെന്ന് ഒരു വിചിത്ര വാദം.കാന്തപുരം ജീവിക്കുന്നത് ബ്രിടനിലോ അമേരിക്കയിലോ ഒന്നുമല്ല,പതിറ്റാണ്ടുകളായി കേരളത്തിലെ  ജന സഹസ്രങ്ങള്‍കിടയിലാണ് ഉസ്താദിന്റെ ജീവിതം,ഇക്കാലയലവിനുള്ളില്‍ എത്ര സ്ഫോടനങ്ങളലാണ് കാന്തപുരം നടത്തിയത്‌,ഏതെന്കിലും ഒരു മനുഷ്യന് കാന്തപുരം വല്ല ഭീഷണിയും സ്ര്ഷ്ടിച്ചിട്ടുണ്ടോ?.തനിക്കെതിരെ വധ ഭീഷണി മുഴക്കുന്നവര്ക് പോലും മാപ്പ് കൊടുത്ത പാരമ്പര്യമാണ് ഉസ്താടിന്റെത്,തീവ്ര വാദത്തിനെതിരെ ഏറ്റവും കൂടുതല്‍ ശബ്ദിക്കുന്ന പണ്ഡിതനാണ് അദ്ദേഹം.പ്രവാചക നിന്ദ നടത്തിയ ആളുടെ കൈ വെട്ടിയപ്പോള്‍ ഏറ്റവും ആദ്യം അതിനെ വിമര്‍ശിച്ച മുസ്ലിം പന്ധിതനാണ് കാന്തപുരം,വിദ്യാഭ്യാസത്തിന്‍റെ അഭാവം ഒരു ജനതയെ രാജ്യ വിരുദ്ധ ചിന്തകള്‍ക്ക്‌ പ്രേരിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം കാശ്മീരിലെ നൂറു കണക്കിന് കുരുന്നുകള്കാന് രാജ്യ സ്നേഹവും വിദ്യയും നല്‍കുന്നത്.ഇക്കഴിഞ്ഞ മര്‍കസ്‌ സമ്മേളനത്തില്‍ ഒരു സെഷന്‍ തീര്‍ത്തും ദേശ സുരാക്ഷ സെമിനാര്‍ ആയിരുന്നു.രാജ്യത്തിന്‍റെ ഭദ്രതയ്ക്ക് ഏറ്റവും കൂടുതല്‍ പോറല്‍ ഏല്പിക്കുന്നത് ആരാണെന്ന് പൊതു ജനത്തിനറിയാം,അജ്മീറിലും,നന്ടെധിലും ,ഗുജരാതിലുമൊക്കെ ആരാണ് ജിഹാദ്‌ നടത്തിയത്‌ എന്ന് വാര്‍ത്ത വായിക്കുന്നവര്‍കൊക്കെ അറിയാം.കാന്തപുരത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്.അദ്ദേഹമോ സുന്നികളോ ഒരു പടക്കം പൊട്ടിച്ച കേസ് പോലും ഇവിടെ ഇല്ല എന്നത് വിമര്‍ശകര്‍ ഓര്‍കുന്നത് നല്ലതാണ്.
ഇനിയും കാന്തപുരത്തിനെയും സുന്നികളെയും തിരിച്ചരിഞ്ഞിട്ടില്ലെന്കില്‍ തല വാചകം ഒന്ന് വായിക്കുക. കോഴിക്കോട്‌ നിന്ന് മര്കസിലെക്ക് അര മണിക്കൂര്‍ യാത്ര ചെയ്‌താല്‍ മതി.

വിവേകമുള്ളവര്‍ ചിന്തിക്കട്ടെ

No comments:

Post a Comment