*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Sunday, May 15, 2011

നബി തങ്ങളുടെ നാല്പതു വയസ്സിനു മുമ്പ്


അബൂ ഹുറൈറ (റ) :  നബി(സ) ജന്മം കൊണ്ടപ്പോള്‍ എല്ലാ പ്രതിമകളും തല കീഴായി മറിഞ്ഞു.(ഇബ്നു കസീര്‍ (റ), അല്‍ ബിദായത്തു വന്നിഹായ : 2/25) 
ഇമാം ബൈഹഖി (റ) : നബി (സ) ജന്മം കൊണ്ട രാത്രി കിസ്രാ ചക്രവര്‍ത്തിയുടെ കൊട്ടാരം വിറച്ചു. പതിനാലു കഷ്ണങ്ങള്‍ അതില്‍ നിന്ന് തെറിച്ചു പോയി.പേര്‍ഷ്യന്‍ തീ അണഞ്ഞു.ആയിരം വര്‍ഷത്തോളമായി അത് അണഞ്ഞു പോയിരുന്നില്ല. സാവ തടാകം വറ്റി.(ഇബ്നു കസീര്‍ (റ), അല്‍ ബിദായത്തു വന്നിഹായ : 2/347) 
ഉസ്മാന്‍ ഇബ്നു ഹുവൈരിസ് പറയുന്നു : ബിംബത്തില്‍ എന്ത് സംഭവിച്ചു.(നിവര്‍ത്തി വെക്കും തോറും ) കൂടുതല്‍ വഷളായ രൂപത്തില്‍ അത് മറയുകയാണല്ലോ. നിശ്ചയം ഇത് സംഭവിക്കുന്നത്‌ പുതിയ എന്തോ കാരണത്താലാണ്.നബി(സ) ജനിച്ച രാത്രിയായിരുന്നു ആ സംഭവം.(ഇബ്നു കസീര്‍ (റ), അല്‍ ബിദായത്തു വന്നിഹായ : 2/431) 
അനസ് (റ) പറയുന്നു : ബാലനായ മുഹമ്മദ്‌ കുട്ടികളൊന്നിച്ച്‌ കളിച്ചു കൊണ്ടിരിക്കെ ജിബ്‌രീല്‍ (അ) പിടിച്ചു കിടത്തി.നെഞ്ചു കീറി.ഹൃതയം പുറത്തെടുത്തു. അതില്‍ നിന്നൊരു രക്തക്കട്ട നീക്കം ചെയ്തു.പൈശാചികതയുടെ ഭാഗമാണിതെന്നു ജിബ്‌രീല്‍ (അ) പറഞ്ഞു.ഒരു സ്വര്‍ണ തളികയില്‍ വെച്ച് സംസം വെള്ളം ഉപയോഗിച്ച് ഹൃതയം കഴുകി തല്‍സ്ഥാനത്തു തന്നെ പുനസ്ഥാപിച്ചു.(മുസ്‌ലിം : 2 /216 , (ഇബ്നു കസീര്‍ (റ), അല്‍ ബിദായത്തു വന്നിഹായ : 2/355) 
മുഹമ്മദ്‌ (സ) യെ നോക്കി ഇത് നബിയാണെന്ന് പ്രഖ്യാപിച്ച പുരോഹിതനോട് ഖുറൈഷി പ്രമുഖര്‍ ഇതിനെ സംബന്ധിച്ച് ആരായുകയുണ്ടായി.നിങ്ങള്‍ക്ക്‌ എവിടെ നിന്ന് ഈ വിവരം ലഭിച്ചു? അദ്ദേഹം അവരോട് പറഞ്ഞു : ആ മലയിടുക്കിലൂടെ നിങ്ങള്‍ കടന്നു വരുമ്പോള്‍ അവിടെയുള്ള ഒരു വൃക്ഷമോ കല്ലോ ഇദ്ദേഹത്തിനു മുന്നില്‍ സുജൂടിലായി വീഴാതിരുന്നിട്ടില്ല.കല്ലും മരവും ഒരു നബിക്ക് വേണ്ടിയല്ലാതെ സുജൂദ് ചെയ്യില്ല.(ഇബ്നു കസീര്‍ (റ), അല്‍ ബിദായത്തു വന്നിഹായ : 2/376) 
നബി (സ) പറഞ്ഞു : ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെടുന്നതിനു മുമ്പ് എന്‍റെ മേല്‍ സലാം ചൊല്ലുന്ന ഒരു കല്ല്‌ മക്കത്തു ഉണ്ടായിരുന്നു. ആ കല്ല്‌ ഇപ്പോഴും എനിക്കറിയാം (മുസ്‌ലിം : 2/245 ) 
ഇബ്നു കസീര്‍ (റ) തന്‍റെ കിതാബിനെ പരിചയപ്പെടുത്തുന്നത് ഈ കിത്താബില്‍ ബലഹീനമായ വല്ലതും പറയുകയാണെങ്കില്‍ അത് ഞാന്‍ തന്നെ വ്യക്തമാക്കും. എന്‍റെ അവലംബം ഖുര്‍ആനും സുന്നത്തുമാണ്. (അല്‍ ബിദായത്തു വന്നിഹായ)


PDF ഫയല്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment