*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Saturday, December 18, 2010

മുജാഹിദ് മതത്തിലെ പഴയ നിയമത്തില്‍ പറയുന്നത്.

നബി (സ)യെ സ്നേഹിക്കുന്നവര്‍ മാസവും ദിവസവും നിശ്ചയിച്ചു സന്തോഷം കൊണ്ടാടുന്നതില്‍ ആശ്ചര്യപ്പെടുവാനില്ല (അല്‍-മനാര്‍ ന്യായീകരിക്കുന്നു)
" റബീഉല്‍ അവ്വലിന്‍റെ ആഘമനത്തോടെ മുസ്ലിംഗളുടെ ഇടയില്‍ പൊതുവേ ഒരുണര്‍വ്വും ഉത്സാഹവും കാണാം. അതിനു കാരണമുണ്ട്. ലോകത്തിനു അനുഗ്രഹമായി വിയോഗിക്കപ്പെട്ട മുഹമ്മദ്‌ നബി (സ) ഭൂജാതനായത്‌ ഇത് പോലെയുള്ള ഒരു റബീഉല്‍ അവ്വലിലാണ്. അത് കൊണ്ട് തന്നെയാണ് ഈ മാസം വരുമ്പോള്‍ മുസ്ലിം ലോകത്തെവിടെയും എന്തെന്നില്ലാത്ത ഒരാഹ്ലാദം പ്രകടമായി കാണുന്നത്". (അല്‍-മനാര്‍ പു.4 ലക്കം 15 .16 ) " സഹോദരങ്ങളെ! ലോകാനുഗ്രഹിയായ മുഹമ്മദ്‌ നബി (സ) യുടെ ജന്‍മ ദിനമായ ഈ റബീഉല്‍ അവ്വല്‍ 12 , ഉദയഗിരി മുതല്‍ അസ്തമയഗിരി വരെയുള്ള മുസ്ലിംകള്‍ ആഹ്ലാദം കൊണ്ടാടുകയും ആ വന്ദ്യ മഹാനുഭാവന്‍റെ സച്ചരിതങ്ങളെ പുരസ്കരിച്ചു സ്തുതി കീര്‍ത്തനം ചെയ്യുകയും ചെയ്യുന്നു.തങ്ങളുടെ ജീവനേക്കാള്‍ സ്നേഹിക്കുന്ന ആ ലോകൈക മാര്‍ഗ്ഗദര്‍ശിയുടെ നേരെ അദ്ദേഹത്തിന്‍റെ ജന്‍മദിനത്തില്‍ ഭക്തി ബഹുമാനങ്ങള്‍ അവര്‍ പ്രകടിപ്പിക്കുന്നുവെങ്കില്‍ അതില്‍ ആശ്ചര്യപ്പെടുവാനില്ല.അത് സ്വാഭാവികമാണ്. (അല്‍-മനാര്‍ പു. 8 ലക്കം 17 )
എന്തിനു വേണ്ടിയാണ് റബീഉല്‍ അവ്വല്‍ കൊണ്ടാടുന്നത്? എന്ന ചോദ്യത്തിന്നു ഇ.കെ. മൗലവി മറുപടി പറയുന്നു....
മാനവ ലോകത്തിന്‍റെ ഐഹികവും പാരത്രികവുമായ സര്‍വ്വവിധ സൗഭാഗ്യതിനുമുള്ള മാര്‍ഗങ്ങളെ വെട്ടി തെളിയിച്ചു തന്ന ആ പുണ്യാത്മാവ് ശഫീഉനാ മുഹമ്മദുന്‍ (സ) തന്‍റെ സ്പര്‍ശനം കൊണ്ട് ഈ ഭൂമിയെ അനുഗ്രഹിച്ചിട്ടുള്ളത് ഇത് പോലുള്ള ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ ആയതു കൊണ്ട് തന്നെ... (അല്‍-മുര്ഷിദ് 3/9 ഇ.കെ മൗലവി)
മേല്‍ വരികളിലെ "ശഫീഉനാ" എന്നതിന്റെ അര്‍ഥം നമുക്ക് വേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യുന്നവര്‍ എന്നാണല്ലോ? ഇന്ന് മുജഹിടുകള്‍ അത്തരം പ്രയോഗങ്ങള്‍ ശിര്‍ക്കാണെന്ന് പറയുന്നുണ്ടെങ്കിലും അന്നത്തെ വാഹബികള്‍ അതെല്ലാം അംഗീകരിച്ചിരുന്നു എന്ന ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാമല്ലോ?.

No comments:

Post a Comment