*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Sunday, March 13, 2011

തേജസിന്‍റെ വട്ട പൂജ്യ ജല്‍പനങ്ങള്‍

എ.എ ഹക്കീം സഅദി
മുഹിമ്മാത്ത്‌.കോം
അജ്ഞതക്ക് കൈയും കാലും മുളച്ചു എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ അജ്ഞതയും വിവേകരാഹിത്യവും വളര്‍ന്ന് പന്തലിച്ച് ചില്ലകള്‍ അംബരചുംബികളും വേരുകള്‍ കടലിന്റെ ആഴത്തേക്കാള്‍ താഴ്ചയിലേക്ക് ആഴ്ന്നിറങ്ങിയും വടവൃക്ഷമായി ആടിയുലയുമെന്ന് ബോധ്യപ്പെട്ടത് ഫെബ്രുവരി 20-ാം തിയതി തേജസ് വാറോലയിലെ അന്ധവിശ്വാസത്തിന് ഒരു തലമുടി കണ്ടപ്പോഴാണ്. പരിശുദ്ധ ഖുര്‍ആനിന്റെ പേരില്‍ പച്ചക്കള്ളം എഴുതിപ്പിടിപ്പിച്ച് ഹൈലെറ്റ് ചെയ്യാന്‍ ഇതല്ലെങ്കില്‍ മറ്റെന്താണ് പ്രേരണ. പ്രവാചകര്‍ (സ) യുടെ കാലത്ത് തന്റെ കൂടെ സഹകരിച്ച് നടന്ന കപ ന്മാരും ആധുനികലോകത്ത് സയണിസ്റ്റുകളുമാണ് തിരുനബി (സ) യുടെ വ്യക്തിത്വമംഗീകരിക്കാത്തവര്‍.

പുരാതന മുനാഫിഖുകള്‍ തിരുനബി (സ) യെക്കുറിച്ച് പറയുന്ന രണ്ടു പ്രസ്താവനകള്‍ വിശുദ്ധ ഖുര്‍ആന്‍ 63-ാം അധ്യായം സൂക്തം 1, 8 എന്നിവയില്‍ പരാമര്‍ശിക്കുന്നുണ്ട്. മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ റസൂലാണെന്നത് ഒന്നാമത്തേത്. മുഹമ്മദ് നബി (സ) നിസ്സാരനാണെന്നത് രണ്ടാമത്തേതും. ഈ പേനയുന്തിയടക്കം തിരുനബി (സ) യെ കേവലംസാധാരണ മനുഷ്യന്‍ മാത്രമാക്കുന്നവെൈരാക്കെ പ്രസ്തുത രണ്ട് പ്രസ്താവനക്കാരുടെ മാലയിലെ കണ്ണികളാണ്. ശേഷം ഇതേ പ്രസ്താവം വിശുദ്ധ ഖുര്‍ആനിന്റെ പേരില്‍ കെട്ടിവെക്കാന്‍ ചങ്കൂറ്റം ചില്ലറ പോരല്ലോ. വിശുദ്ധ ഖുര്‍ആന്‍ 18:110, 41:6 എന്നീ രണ്ടു സൂക്തങ്ങളിലാണ് സാധാരണക്കാൈരന്‍ എന്ന ആശയം ഉള്ളതായി പറയപ്പെടുന്ന വാചകമുള്ളത്. ക്യത്യമായി പറഞ്ഞാല്‍ അഞ്ചു പദങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്നമാ അന ബഷറുന്‍ മിസ്‌ലുകും എന്നതാണ് പ്രസ്തുത വാചകം.


ഇന്നമാ= മാത്രമാണ്, അന=ഞാന്‍, ബഷറുന്‍= മനുഷ്യന്‍, മിസ്‌ലുകും=നിങ്ങളെപ്പോലെ എന്നതാണ് ഈ പഞ്ചപദങ്ങളുടെ വാക്കര്‍ത്ഥം. ഞാന്‍ നിങ്ങളെപ്പോലെ മനുഷ്യന്‍ മാത്രമാണ് എന്നതാണ് ഇതിന്റെ പൂര്‍ണ അര്‍ത്ഥം. അടുത്ത പേനയൂന്തിയുടെ വക ഖൂര്‍ആന്റെ പേരില്‍ കേവലം, സാധാരണ എന്നീ രണ്ടു പദങ്ങള്‍ കടത്തിക്കൂട്ടി അത് ബോധ്യപ്പെടുമെങ്കില്‍ ബോധ്യപ്പെടുത്താനാണ് ഇത്രയും ലളിതമായി വിശദീകരിച്ചത്. ചുരുക്കത്തില്‍ തിരുനബി (സ) മനുഷ്യനാണ് എന്നതാണ് ഖുര്‍ആനിന്റെ പാഠം. ഈ കപടന്മാരുടെ ഭാഷയില്‍ തിരുനബി(സ) കേവലം സാധാരണ മനുഷ്യനും.നിങ്ങളെപ്പോലെ ഞാനും മനുഷ്യന്‍ മാത്രമാണ്, ഞാന്‍ നിങ്ങളെപ്പോലെ കേവലം സാധാരണ മനുഷ്യന്‍ മാത്രമാണ് എന്നീ പ്രസ്താവനകള്‍ക്കിടയില്‍ അജഗജാന്തരമുണ്ടെന്നത് മലയാളമറിയുന്നവര്‍ക്കറിയാം. ഖുര്‍ആനിന്റെ അറബി പ്രസ്താവനയുടെ അര്‍ത്ഥം നേരിട്ട് മനസ്സിലാക്കാന്‍ മാത്രം അറബി ഭാഷാ പരിജ്ഞാനമില്ലെങ്കില്‍ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളെങ്കിലും അവലംബിക്കാമായിരുന്നു. വിവരവും വിവേകവുമില്ലാഞ്ഞാല്‍ അങ്ങനെയൊന്നും ചിന്തിക്കുകയില്ല. I am but a man like yourselves എന്ന് എ യൂസുഫ് അലിയും I am only a morfal like you എന്ന് ഇറാൈനില്‍ നിന്നും ശിയാക്കള്‍ പ്രസിദ്ധീകരിച്ച light of the holy Quran ലും വിശുദ്ധ ഖുര്‍ആനിന്റെ പ്രസ്തുത പ്രസ്താവനക്ക് വിവര്‍ത്തനം എഴുതിയിരിക്കുന്നു. ഇതില്‍പോലും കേവലവും സാധാരണയും?!!

മനുഷ്യവര്‍ഗത്തില്‍ പെട്ടവര്‍ക്ക് പ്രവാചകത്വം നല്‍കപ്പെടുകയില്ല എന്ന മക്കാമുശ് രിക്കീങ്ങളുടെ വിശ്വാസത്തെ ഗണ്ഡിച്ച് കൊണ്ട് നിങ്ങളെപ്പോലെ മനുഷ്യനായ തനിക്ക് തന്നെയാണ് പ്രവാചകത്വം നല്‍കപ്പെട്ടിട്ടുള്ളതെന്ന് പഠിപ്പിക്കുകയാണ് പ്രസ്തുത ഖുര്‍ആന്‍ സൂക്തത്തിന്റെ ലക്ഷ്യമെന്ന് ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലൊക്കെ വിശദീകരിച്ചിട്ടുണ്ട്. അതായത് തിരുനബി(സ) ദൈവാതരാരമോ മാലാഖയോ മറ്റോ അല്ല. പ്രത്യുത മനുഷ്യനാണെന്നര്‍ത്ഥം. ഖുര്‍ആനിന്റെ പ്രസ്താവനയില്‍ ഇത് വ്യക്തം. എന്നാല്‍ ഈ കപടന്മാരുടെ വാചകത്തിന്റെ കേവലം, സാധാരണ എന്നീ രണ്ടു പദങ്ങള്‍ തിരുനബി(സ) യ്ക്കുള്ള വ്യക്തി മഹത്വങ്ങളും പദവികളും നിഷേധിക്കുയാണ് ചെയ്യുന്നത്. ഈ ഗണത്തില്‍ പ്രഥമമായി നിഷേധിതമാകുന്നത് പ്രവാചകത്വ പദവിയാണെന്നത് തീര്‍ച്ച.വിശുദ്ധ ഖുര്‍ആന്‍ 14: 10-11, 23:24,33, 26: 154, 186, 36:15 എന്നീ സൂക്തങ്ങളില്‍ നിന്നും ഈ വസ്തുത ഗ്രഹിക്കാവുന്നതാണ്.


വ്യംഗ്യമായിട്ടാണെങ്കിലും പ്രവാചകത്വം നിഷേധിക്കല്‍ യഥാര്‍ഥത്തില്‍ കുഫ്‌റിയ്യത്താണെന്നത് പറയേണ്ടതില്ലല്ലോ? അജ്ഞത മുറ്റിയവര്‍ക്ക് ഇതൊക്കെ ഗ്രാഹ്യമാകുമോ!!


തിരുനബി (സ) സാധാറണ മനുഷ്യനെപ്പോലെ ഉറങ്ങുകയും ഉണരുകയും ചെയ്തു എന്നാണ് തിരുനബി (സ) യുടെ മേല്‍ കെട്ടിവെച്ച ഭീഭത്സ നുണ. ഞാന്‍ നിങ്ങളെപ്പോലെയല്ല, ഞാന്‍ നിങ്ങളുടെ അവസ്ഥയിലും പ്രകൃതിയിലുമല്ല എന്ന തിരുനബി (സ) യുടെ വ്യാപകമായ അസാധാരണത്വം പഠിപ്പിക്കുന്ന ഹദീസ് പ്രസ്താവം സ്വഹീഹുല്‍ ബുഖാരി നിരവധി തവണ ഉദ്ധരിച്ചിട്ടുണ്ട്. എന്റെ ഇരു നയനങ്ങള്‍ മാത്രമാണ് ഉറങ്ങുന്നത്, എന്റെ ഹൃദയം ഉറങ്ങുന്നില്ല എന്ന തിരുനബി (സ) നിദ്രയെ മനുഷ്യന്റെ നിദ്രയില്‍ നിന്നും വ്യക്തമായി വ്യതിരിക്തമാണെന്ന് പഠിപ്പിക്കുന്ന ഹദീസും ഇമാം ബുഖാരി പലതവണ ഉദ്ധരിച്ചിട്ടുണ്ട്. മറ്റു ഹദീസ് ഗ്രന്ഥങ്ങളിലൊക്കെ പരശ്ശതം തവണ രേഖപ്പെടുത്തിയിട്ടുണ്ട്്. എങ്കില്‍ പിന്നെ ലോക മുസ്്‌ലിം വിശ്വസിക്കുന്ന വിശുദ്ധ മക്കയില്‍ ജനിച്ച് പുണ്യ മദീനയില്‍ വഫാത്തായ മുഹമ്മദ് നബി (സ) യെക്കുറിച്ചായിരിക്കില്ല പ്രസ്തുത വാറോലയില്‍ അച്ചുനിരത്തിയത്. മറിച്ച് അയാള്‍ അന്ധമായി വിശ്വസിക്കുന്ന തന്റെ ഭാവനയില്‍ ആടിക്കളിക്കുന്ന ഏതോ കഥാപാത്രത്തെക്കുറിച്ചായിരിക്കാം. പ്രിയപ്പെട്ട നബി എന്ന പേരില്‍ അങ്ങോളമിങ്ങോളം പോസ്റ്റര്‍ പതിച്ച ഈ വാറോല നടത്തിപ്പുകാരുടെയും മനസ്സിലിരിപ്പ് മറ്റൊന്നല്ല. തിരുനബി (സ) യെ സാധാരണവത്ക്കരിക്കാന്‍ തന്നെയാണ്. സൃഷ്ടിയോടുള്ള ആദരവിന്റെ പരമോന്നത അര്‍ഹിക്കുന്ന തിരുനബി (സ) യുടെ ബഹുമാനം സൂചിപ്പിക്കുന്ന പദങ്ങള്‍ക്ക് മലയാള ഭാഷയില്‍ ദാരിദ്ര്യമുള്ളതുകൊണ്ടാണോ പുണ്യറസൂല്‍ (സ) യെ പ്രിയപ്പെട്ടയാളാക്കിയത്. മറ്റാരുടേയോ അച്ചാരം പറ്റുന്നവര്‍ക്കല്ലേ മുസ്ലിം സംരക്ഷണത്തിന്റെ പേരില്‍ കഠാരകള്‍ വിശുദ്ധ ഇസ്ലാമിന്റെയും പുണ്യറസൂല്‍ (സ) യുടെയും ലോക മുസ്ലിംകളുടെയും ചങ്കിലേക്ക് ആഴത്തില്‍ കുത്തിയിറക്കാന്‍ സാധിക്കുകയുള്ളൂ.


തിരുകേശത്തെക്കുറിച്ച് ശഅ്‌റേ മുബാറക് എന്ന് പ്രയോഗിച്ചത് മുതലാണത്രെ നിഗൂഢതകള്‍ ആരംഭിക്കുന്നത്. ജനങ്ങള്‍ അവര്‍ക്കറിയാത്തതിന്റെ ശത്രുക്കളാണെന്നാണല്ലോ ആപ്തവാക്യം. വിവരമില്ലാഞ്ഞാല്‍ നിഗൂഢമല്ലാത്തത് ഒന്നുമുണ്ടാകുകയുമില്ലല്ലോ. വിശുദ്ധ കേശത്തെക്കുറിച്ച് ബാല്‍ ശരീഫ് എന്നാണ് ഉറുദുഭാഷയില്‍ പറയുന്നത്. പാര്‍സി ഭാഷയില്‍ നിന്നും കടന്നുവന്ന മൂയേ എന്നതിനോട് ചേര്‍ത്ത് മുയേ മുബാറക് എന്നും വിശുദ്ധ കേശത്തിന് ഉര്‍ദുവില്‍ പറയാറുണ്ട്. അപ്രകാരം അറബി ഭാഷയില്‍ നിന്നും കടന്നുവന്ന ശഅ്ര്‍ എന്ന പദത്തിനോട് ചേര്‍ത്ത് ശഅ്‌റേ മുബാറക് എന്ന് അറബി ഭാഷാവശമുള്ള ഉറുദുക്കാര്‍ വ്യാപകമായി പറയാറുണ്ട്. അതില്ലെങ്കില്‍ തന്നെ തിരുകേശം, വിശുദ്ധ കേശം, പുണ്യകേശം എന്നൊക്കെ പലതവണ പ്രയേഗിച്ചത്‌പോലെ ശഅ്ര്‍ മുബാറക് എന്ന അറബിശൈലിയും ശഅ്‌റേ മുബാറക് എന്ന ഉറുദു ശൈലിയും പ്രയോഗിച്ചതില്‍ എന്ത് നിഗൂഢതയാണോ ആവോ? നിമിത്തം വിവരക്കേട് തന്നെ.


മര്‍കസില്‍ സൂക്ഷിച്ചുള്ള തിരുകേശം പുണ്യറസൂല്‍ (സ) യുടേതായാല്‍ തന്നെ പുണ്യറസൂല്‍ (സ) യുടെ നഖവും മുടിയും എടുത്ത് സൂക്ഷിക്കാനും അത് കഴുകിയ വെള്ളം കുടിക്കാനും വിശ്വാസി അനുശാസിക്കപ്പെട്ടിട്ടുണ്ടോ എന്നാണത്രെ ഈ പേനയുന്തിക്ക് അറിയേണ്ടത്. അനുശാസിക്കപ്പെട്ടിട്ടുണ്ട് എന്നത് തീര്‍ച്ച. വിശ്വാസികള്‍ക്കിടയില്‍ ഇക്കാര്യം അവിതര്‍ക്കമാണ്. തിരുനബി (സ) യുടെ പടയങ്കി, ഊന്നുവടി, വാള്‍,കോപ്പ, മോതിരം, പുണ്യറസൂല്‍ (സ) യുടെ വഫാത്തിനുശേഷം ഓഹരി ചെയ്യാതെ ഖുലഫാക്കള്‍ ഉപയോഗിച്ചിരുന്ന ശേഷിപ്പുകള്‍, തിരുകേശം, പാദുകം, പാത്രങ്ങള്‍ തുടങ്ങി നബി (സ) യുടെ അനുചരന്മാരും മറ്റുള്ളവരും തിരുനബി (സ) യുടെ വഫാത്തിനുശേഷം ബറക്കത്തെടുക്കുകയും അനുഗ്രഹം തേടുകയും ചെയ്ത വസ്തുക്കളെക്കുറിച്ച് പരാമര്‍ശിക്കുന്ന അധ്യായം എന്ന പേരില്‍ സ്വഹീഹുല്‍ ബുഖാരിയില്‍തന്നോ ഒരു അധ്യായമുണ്ട്. ഈ തലക്കെട്ട് മാത്രമേ ഇതിനു് പ്രമാണമായി ഇവിടെ കുറിക്കുന്നുള്ളൂ. (വിശദീകരണത്തിന് തിരുകേശ മഹത്വം വര്‍ത്തമാനം എന്ന ഗ്രന്ഥം വായിക്കാവുന്നതാണ്). ചെറിയ ലിപിയില്‍ എഴുതിയിട്ടുള്ള ഹദീസുകള്‍ വായിക്കാന്‍ കഴിയില്ലെങ്കില്‍ വലിയഅക്കത്തില്‍ രേഖപ്പെടുത്തുന്ന തലക്കെട്ടുകള്‍ എങ്കിലും ഒന്ന് വായിച്ചുകൂടെ. സ്വഹീഹുല്‍ ബുഖാരിയുടെ വലിപ്പം കണ്ട് ഭയപ്പെടേണ്ടതില്ല. അതിന്റെ തുടക്കത്തിലോ ഒടുക്കത്തിലോ അംഗുലീപരിമിതമായ പേജുകളിലായി ഉള്ളടക്കത്തിന്റെ പട്ടിക ചേര്‍ത്തിട്ടുണ്ട്. അറബി വശമില്ലെങ്കില്‍ അടുത്തുള്ള പള്ളിദര്‍സില്‍പോയി മുദരിസിനോട് ചോദിച്ചറിയാവുന്നതുമാണ്. ഇതൊക്കെ സ്വന്തം അജ്ഞതയെക്കുറിച്ച് ബോധ്യമില്ലാത്ത സങ്കരപാമരന് മുന്നില്‍ മാര്‍ഗങ്ങള്‍ അവസാനിക്കുകയാണ്.


ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായി തലമുണ്ഡനം ചെയ്തപ്പോള്‍ തലമുടി വിശ്വാസികളില്‍ ചിലര്‍ വാരിയെടുത്തതായും അവ മറ്റുള്ളവര്‍ക്കിടയില്‍ വീതിച്ചുനല്‍കാന്‍ പ്രവാചകര്‍ അരുളിയതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നത് നേരാണത്രെ. എങ്കില്‍ എന്തിന് അവര്‍ വാരിയെടുത്തു. എന്തിന് മറ്റുള്ളവര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കല്‍പിച്ചു എന്ന് ഇയാള്‍ ചിന്തിക്കാത്തതെന്തേ? ഉമ്മുസലമത്ത് (റ) തിരുനബി(സ) യുടെ തിരുകേശങ്ങള്‍ കൈവശപ്പെടുത്തുകയും അവ ഭദ്രമായി ആദരവോടെ സൂക്ഷിക്കുകയും തന്നെ സമീപിക്കുന്നവര്‍ക്ക് അവ മുക്കിയ പുണ്യജലം നല്‍കുകയും ചെയ്തിരുന്നത് സ്വഹീഹുല്‍ ബുഖാരിയില്‍ തന്നെയുണ്ട്. മതവിജ്ഞാനം ആര്‍ജിക്കുകയും മതവിജ്ഞാനഗ്രന്ഥങ്ങളില്‍ മുഴുകുകയും ചെയ്യുന്നവര്‍ക്കല്ലേ ഇത്തരം വിവരങ്ങളുണ്ടാകൂ. മൗദൂദിയെപ്പോലെ പത്രപ്രവര്‍ത്തനവും രാഷ്ട്രീയവുമായി നടക്കുകയും മതപരിജ്ഞാനമുണ്ടെന്ന് നടിക്കുകയും ചെയ്താല്‍ വിവരമുണ്ടാകുമോ?


തിരുനബി (സ) യുടെ മലം, മൂത്രം, രക്തം എന്നിവയൊക്കെ നജസല്ലെന്ന് പറഞ്ഞത് ഗ്രന്ഥങ്ങളില്‍ കണ്ടിട്ട് അത്തരം വരികള്‍ ചാടിക്കടക്കുകയാണ് അയാളെപ്പോലുള്ളവരുടെ പതിവത്രെ. എങ്കില്‍ വല്ല ഹൈ -ലോംഗ് ജമ്പില്‍ മത്സരിച്ചുകൂടേ? എക്‌സ്പീരിയന്‍സ് എത്രയുടണ്ടെന്ന് മനസ്സിലാകും. നടുഇടിച്ച് നിലംപരിശാകുന്നത് നേരിട്ടനുഭവിക്കുകയും ചെയ്യാം. എന്നാല്‍ വിശ്വാസികള്‍ക്ക് ഈ വരികള്‍ തന്നെയാണ് അവലംബം. കഴുകി എന്നത് അവ നജസായി പരിഗണിക്കാനുളള മാനദണ്ഡമല്ലെന്നവര്‍ക്കറിയാം. കാരണം പാലോ തേനോ സാക്ഷാല്‍ അമൃതം തന്നെ കഴിച്ചാലും അവരൊക്കെ വായ കഴുകുന്നവരാണ്. സംസ്്കാരസമ്പന്നരായ മനുഷ്യരൊക്കെ ഭക്ഷണം കഴിച്ചാല്‍ വായ കഴുകാരുണ്ട്. അതുകൊണ്ട് ഭക്ഷണം നജസാണോ? അന്ധവിശ്വാസത്തിനെ ആടിക്കുന്ന പേനയുന്തി എന്താണാവോ ആഹരിക്കുന്നത്?!! മര്‍കസില്‍ നിന്നും പുണ്യജലം കൊണ്ടുപോകുന്നത് നേരില്‍ കണ്ടപ്പോഴാണത്രെ അമ്പരപ്പ് തോന്നിയത്. അമ്പരക്കാന്‍ സമയമായിട്ടില്ല.


തിരുകേശം അതിന്റെ എല്ലാ ആദരവുകളോടും കൂടി സൂക്ഷിക്കാന്‍ കോഴിക്കോടിനടുത്ത് ഇരുപത്തിയയ്യായിരം പേര്‍ക്ക് നിസ്‌കരിക്കാന്‍ അടക്കം സൗകര്യമുള്ള ശഅ്‌റേ മുബാറക് മസ്ജിദ് പണിയാന്‍ കാന്തപുരം ഉസ്താദ് നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. സമീപഭാവിയില്‍ പ്രസ്തുത മസ്ജിദ് വിശ്വാസി സമൂഹത്തിന് സമര്‍പ്പിക്കും. ഇ.അ. എന്നിട്ടാകട്ടെ അമ്പരപ്പും അങ്കലാപ്പുമൊക്കെ

No comments:

Post a Comment