മര്‍ക്കസ് നഗര്‍: മര്‍ക്കസ് സമ്മേളനം കേരള രാഷ്ട്രീയത്തിലെ അതികായന്മാരുടെ കൂട്ടായ്മയ്ക്ക് വഴിയൊരുക്കി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മുസ്ലിം ലീഗ് നേതാക്കളായ എം കെ മുനീര്‍, അബ്ദുസ്സമദ് സമദാനി, ഇ ടി മുഹമ്മദ് ബശീര്‍, തദ്ദദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി, കെ ടി ജലീല്‍, മുല്ലപ്പള്ളി രാമ ചന്ദ്രന്‍, എം കെ പ്രേമചന്ദ്രന്‍, യു സി രാമന്‍ തടങ്ങി നിരവധി രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികള്‍ ദേശ സുരക്ഷ സമ്മേളനത്തിലും മറ്റു വിവിധ സെഷനുകളിലും സംബന്ധിച്ചു. എല്ലാവര്‍ക്കും മര്‍ക്കസിന്റെയും കാന്തപുരത്തിന്റെയും ഉറച്ച കാല്‍വെപ്പുകളെ വാനോളം പുകഴ്ത്തിയായിരുന്നു പ്രസംഗം തുടങ്ങിയത്. മുഴുവന്‍ പരിപാടികളുലും ശൈഖുനാ കാന്തപുരത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
No comments:
Post a Comment