*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Sunday, March 13, 2011

നബിദിനം: മുജാഹിദ് മതത്തിലെ പഴയ നിയമത്തിലും പുതിയ നിയമത്തിലും

മുത്ത്‌ റസൂല്‍ (സ) യുടെ കാലത്ത് തന്നെ പരിശുദ്ധ ഇസ്ലാം കേരളത്തില്‍ എത്തി.കാലങ്ങള്‍ കഴിഞ്ഞു. പതിറ്റാണ്ടുകള്‍,നൂറ്റാണ്ടുകള്‍..... ആയിരത്തി തൊള്ളായിരത്തി ഇരുപതിന് ശേഷം മുജാഹിദുകള്‍ കേരളത്തില്‍ ഉദയം ചെയ്തു. ഒരു പുതിയ മതവുമായിട്ട്. ആദ്യകാലത്ത് വലിയ പ്രശ്നമൊന്നും സൃഷ്ടിക്കാതെ ശ്രദ്ധിച്ചു. സുന്നി പണ്ഡിതരെ പോലെ തലപ്പാവ്‌,തസ്ബീഹ് മാല, ദിക്റുകള്‍ ദുആകള്‍, മൌലിദും മറ്റുകര്മ്മെങ്ങളും...... എല്ലാം സാധാരണ പോലെ . അവയൊക്കെ കഴിയുന്നത്ര പ്രചരിപ്പിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തു. കാലങ്ങള്‍ കഴിഞ്ഞു,,പഴയ നേതാക്കള്‍ പലരും മണ്മറഞ്ഞു. പുതിയ കണ്ടെത്തലുകളുമായി പുതുതലമുറ ( മുജാഹിദുകള്‍ ) രംഗത്തെത്തി. മുന്കാ്ല നേതാക്കള്‍ പറഞ്ഞതും ചെയ്തതും പലതും ഇപ്പോള്‍ ശിര്ക്കാ യി!!!!!!!.( അഥവാ അവരൊക്കെ നരകാവകാഷികളായി.)
ഇപ്പോള്‍ പല അന്യമതസ്ഥരെയും പോലെ കേരള മുജാഹിദുകള്ക്കും പഴയ നിയമവും പുതിയ നിയമവും .(ഏതെങ്കിലും മുജാഹിദ്‌ സെന്ററില്‍ വഹ്യ്‌ ഇറങ്ങിയതായി ആരും പറഞ്ഞു കേട്ടിട്ടും ഇല്ല.). നമുക്ക്‌ അവ ചെറുതായി ഒരു പോസ്റ്റുമോര്ട്ടം നടത്താം.ആദ്യമായി ഇവരുടെ മുന്കാീല നേതാക്കള്‍ പറഞ്ഞത്‌ നോക്കാം.
പഴയ നിയമം


* മൌലിദ് മജ്‌ലിസില്‍ സംബന്ധിക്കുവാന്‍ തൗഫീഖ്‌ ലഭിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്.(അല്മുര്ശിദ് പുസ്തകം രണ്ട്‌, പേജ് ഇരുപത്തിനാല്)
* ശഫീഉനാ മുഹമ്മദുന്‍ (സ) യുടെ മൌലിദ് കഴിക്കുന്നത് കൊണ്ട് ആ പുണ്യാത്മാവ് നമുക്ക്‌ കാണിച്ചു തന്ന പരിശുദ്ധ മതത്തെ നില നിറുത്തുന്നതിലും സുന്നത്തിനെ ഹയാതാക്കുന്നതിലും ഉത്സാഹവും ആ നബിയോട്‌ സ്നേഹവും ബഹുമാനവും വര്‍ധിച്ചു വരുമെന്നും തന്നിമിത്തം നമുക്ക്‌ മഹത്തായ പ്രതിഫലം സിദ്ധിക്കുമെന്നും മനസ്സിലായല്ലോ ? (അല്‍ ഇര്ശാദ് അറബി മലയാളം മാസിക,ചീഫ്‌ എഡിറ്റര്‍ ഇ.കെ മൌലവി,ഹിജ്റ 1343 റബിഉല്‍ അവ്വല്‍ പുസ്തകം 1,ലക്കം 5, പേജ് 153 )
* റബിഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ മൌലിദ് ഭംഗിയായി കഴിക്കുന്ന സമ്പ്രദായം നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നു എങ്കിലും അത് അറബി ഭാഷയിലായിരുന്നത് കൊണ്ട് പറയത്തക്ക ഫലമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇടക്കാലത്ത് ചില സ്ഥലങ്ങളില്‍ അര്‍ഥം പറഞ്ഞുകൊണ്ട് മൌലിദ് ഓതുവാന്‍ തുടങ്ങിയിട്ടുണ്ട്.അധിക സ്ഥലങ്ങളിലും പൊതുയോഗങ്ങളില്‍ കൂടി നബിയുടെ മാഹാത്മ്യത്തെകുറിച്ച് മലയാളത്തില്‍ പ്രസംഗങ്ങള്‍ നടത്തി വരുന്നുമുണ്ട്.ഇതെല്ലം ഏറെകുറെ സന്തോഷകരം തന്നെ.റസൂല്‍(സ)യുടെ ശരിയായ ചര്യകളെ ലോകത്തെ അറിയിക്കുവാനും ആ പുണ്യാത്മാവ് കാണിച്ചുതന്ന മാര്‍ഗത്തില്‍ അള്ളാഹു നമുക്ക്‌ തൗഫീഖ്‌ ചെയ്യട്ടെ ആമീന്‍. (അല്‍ മുര്ശിദ് പുസ്തകം 1,പേജ് 194)
* ഈ റബിഉല്‍ അവ്വലില്‍ തന്നെ സീറ പ്രചരണ സംഘം എന്ന പേരില്‍ അല്ലെങ്കില്‍ ഇസ്ലാമിക സംരക്ഷണ സംഘമെന്ന പേരില്‍ ദേശങ്ങള്‍ തോറും ഓരോ സംഘം രൂപീകരിക്കുക.അത് നമ്മുടെ തൌബയിലേക്കുള്ള പ്രവേശനമായിരിക്കട്ടെ.
 ആ സംഘത്തില്‍ അംഗങ്ങളായി ചേരുന്ന ഓരോ പേരും അവന്‍റെ സ്ഥിതിയും  നിലയും അനുസരിച്ച് സ്വന്തം വകയായി സബീലുല്ലഹി ഫണ്ട് എന്ന പേരില്‍ ഒരു ഫണ്ട് ശേഖരിക്കുവാന്‍ യത്നിക്കണം. എല്ലാ റബിഉല്‍ അവ്വല്‍ മാസത്തിലും മൌലിദ് യോഗങ്ങള്‍ മുഖേന മുശാവരത്ത് ചെയ്ത്‌ ഈ ഫണ്ട് എങ്ങിനെ ചെലവു ചെയ്യണമെന്ന്‌ തീരുമാനിക്കുകയും ചെയ്യാം.ദേശങ്ങള്‍ തോറുമുള്ള യോഗങ്ങളെല്ലാം ഒരു മര്കസീസംഘത്തിനു ഉത്തരവാദ പെട്ടതായിരിക്കുകയും വേണം. ( അല്‍ മുര്ശിദ് പുസ്തകം 1 പേജ് 197 )

(ഇതിലെ ഓരോ വാക്കുകളും ശരിക്ക് മനസ്സിരുത്തി വായിക്കുക.)
 കെ എം  മൌലവി അന്ന് പറഞ്ഞവ ഇന്ന് ബിദ്അത്തും കുറാഫാതും !!!
പുതിയ നിയമം

ബാലുശ്ശേരി മൌലവി ചോദിക്കുന്നത് കേള്‍ക്കൂ...
 നബി ദിനത്തിന്‍റെ ഫലാഇല്‍ പറയുന്ന ഏതെങ്കിലും ഒരു ബാബ് ഉണ്ടോ..?
ഇല്ലെങ്കില്‍ സുന്നി ആയികോളൂ  , നരകത്തിലേക്ക് പോകാന്‍ അത് കാരണമാകും ...  എന്ന് തുടങ്ങി  സാധാരണ  കേള്‍ക്കുന്ന എല്ലാ പൊട്ടത്തരങ്ങളും  ഇവിടെയും മൌലവി ആവര്‍ത്തിക്കുന്നു.
നബിദിനം  കൊണ്ട് നരകത്തില്‍ പോകുമെങ്കില്‍ ഇവരുടെ മുജാഹിദുകളായ  പഴയ കാല നേതാക്കള്‍ ഇപ്പോള്‍ എവിടെ..?

ക്ലിപ്പ് ഇവിടെ


( ഇത് സത്യത്തില്‍  കെ എം മൌലവിയെ വെല്ലു വിളിച്ചതല്ലേ..?) 

ഇനിയും ഇത്തരം പൊട്ടത്തരങ്ങള്‍ ആവര്ത്തിക്കണോ ..

മറ്റൊരു ക്ലിപ്പ് കാണുക
നബി(സ) യുടെ ജന്മ ദിനത്തിന് റോഡില്‍ നിന്ന് ഒരു ചെറിയ കല്ല്‌ എടുത്തു നീക്കുന്നത്തിന്റെ പുണ്യം പോലും ഇല്ലെന്നു !!!!.


ഇനി ചിന്തിക്കുക, പരലോകമോക്ഷം ആഗ്രഹിക്കുന്നെങ്കില്‍ അഹ് ലുസ്സുന്നയില്‍ അണിചേരുക. അള്ളാഹു നമ്മെ കാക്കട്ടെ
آميــــــــــن يارب العالمين

No comments:

Post a Comment