Sunday, January 9, 2011
പൊതു സമ്മേളന നഗരിയില്‍ സീറ്റ് ബുക്കിംഗ് പൂര്‍ണ്ണം
മര്‍ക്കസ് നഗര്‍: പതിനായിരക്കണക്കിന് വിശ്വാസികളുടെ ആത്മാഭിമാനമായ സുന്നി മര്‍ക്കസിന്റെ സമാപന സമ്മേളന നഗരിയില്‍ ഒരു ഇരിപ്പിടം കിട്ടാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഞായറാഴ്ച രാവിലെ 9 മണിക്ക് തന്നെ കടലാസ് വിരിപ്പും മറ്റും തങ്ങളുടെ സീറ്റ് ഉറപ്പ് വരുത്തി ചുട്ടുപൊള്ളുന്ന വെയ്‌ലത്തും നാലു മണിക്ക തുടങ്ങുന്ന സമാപന സമ്മേളനത്തിന് വേണ്ടി മണിക്കൂറുകള്‍ മുമ്പ് തന്നെ കുത്തിയിരുപ്പ് തുടങ്ങി. തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ സനദ് വാങ്ങുന്നത് നേരിട്ട് കാണാന്‍ അതിയായ താല്‍പര്യവുമായാണ് പലരും കാലത്ത്് തന്നെ നഗരിയിലെത്തി ഏറ്റവും മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്. ഖമറുല്‍ ഉലമയുടെ ശബ്ദം ആവേശത്തോടെ തക്ബീര്‍ ധ്വനികളോടെ വരവേല്‍ക്കാനും ആയിരങ്ങള്‍ തയ്യാറായി.
Subscribe to:
Post Comments (Atom)

No comments:
Post a Comment