*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Saturday, January 1, 2011

കൊടിയുയര്‍ന്നു : മര്‍ക്കസ് സമ്മേളനത്തിന് ഔപചാരിക തുടക്കം

പതാക ഉയര്‍ത്തുന്നു.
ഫ്ലവര്‍ ഷോ ഉത്ഘാടനം പി.ബി സലിം നിര്‍വഹിക്കുന്നു
കാരന്തൂര്‍: ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് യൂസുഫ്കോയ തങ്ങള്‍ വൈലത്തൂര്‍ പതാക ഉയര്‍ത്തി. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍,സയ്യിദ് അലിബാഫഖി തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഇ. സുലൈമാന്‍ മുസ്ലിയാര്‍, സയ്യിദ് കുഞ്ഞുട്ടി തങ്ങള്‍ തിരുര്‍ക്കാട്, കെ.കെ അഹ്മദ്കുട്ടി മുസ്ലിയാര്‍, സി.മുഹമ്മദ്‌ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
മര്‍ക്കസ് ഓടിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പരിസ്ഥിതി ബോധവല്‍ക്കരണം ലകഷ്യമാക്കി ഒരുക്കിയ ഫ്ലവര്‍ ഷോ ജില്ല കലക്ട്ടര്‍ പി.ബി സലിം ഉദ്ഘാടനം ചെയ്തു. മഹല്ലുകള്‍ കേന്ദ്രീകരിച്ചു സ്വരൂപിച്ച പ്രവര്‍ത്തന ഫണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഏറ്റു വാങ്ങി. ജനുവരി ഏഴ്.എട്ട്,ഒന്‍പതു തിയ്യതികളിലാണ്‌ പ്രധാന പരിപാടികള്‍. സമൂഹ വിവാഹം ജനുവരി ഒന്നിന് രാവിലെ പത്തു മണിക്ക് മര്‍ക്കസില്‍ വെച്ച് നടന്നു. നിര്‍ധനരും അനാഥരുമായ 33 പെണ്‍കുട്ടികള്‍ക്കാണ് ഇത്തവണ മംഗല്യ സൌഭാഗ്യം ലഭിച്ചത്.

No comments:

Post a Comment