*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Saturday, January 1, 2011

ഇസ്ലാമിക്‌ സെര്‍ച്ച്‌ എന്‍ജിന്‍

ലൗകികമായ പല അനാചാരങ്ങളെയും ഇസ്ലാം ശക്തി യുക്തം വിലക്കിയിട്ടുണ്ട്.അശ്ലീലതകള്‍ പ്രത്യേകിച്ച്. അതിനാല്‍ തന്നെ ഇന്റര്‍നെറ്റ്‌ സര്‍ഫിങ്ങിനിടയില്‍ കടന്നു വരുന്ന അശ്ലീല സൈറ്റുകള്‍ ഒട്ടു മിക്ക മുസ്ലിംകള്‍ക്കും വലിയ തലവേദന തന്നെ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇത്തരമൊരു ഭയമില്ലാതെ ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്ക് ഇന്റര്‍നെറ്റ്‌ സര്‍ഫിങ്ങിനുള്ള വഴിയൊരുക്കുകയാണ് AZS  മീഡിയ ഗ്രൂപ്പ്.
ഡച്ച് കമ്പനിയായ AZS മീഡിയ ഗ്രൂപ്പ് 2009 സെപ്റ്റംബര്‍ ഒന്നിന് ലോകത്തെ ആദ്യത്തെ ഇസ്ലാമിക്‌ സെര്‍ച്ച്‌ എന്‍ജിന്‍ അവതരിപ്പിച്ചു. IMHalal.com എന്ന് പേരിട്ട ഈ സൈറ്റ് ഇസ്ലാം മതാചാര പ്രകാരം ഹലാലാക്കപ്പെട്ടതിനെയും (അനുവദനീയം) ഹറാമാക്കപ്പെട്ടതിനെയും (നിഷേധിക്കപ്പെട്ടത്) വേര്‍തിരിച്ചിരിക്കുന്നു.
ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് ഇത്തരമൊരു സംരംഭത്തെക്കുറിച്ചുള്ള ആശയം വീണു കിട്ടിയതെന്ന് ഐഎംഹലാല്‍.കോമിന്‍റെ ചീഫ് എക്സിക്ക്യുട്ടീവ് ഓഫിസറും AZS  മീഡിയ ഗ്രൂപ്പ് സ്ഥാപകനുമായ റേസ അബ്ദുല്‍അലി സാദെ സര്ദേഹ പറയുന്നു.
മുസ്ലിം പണ്ഡിതന്മാരുടെ നിര്‍ദേശങ്ങളും ഈ സെര്‍ച്ച്‌ എന്‍ജിന്‍ നിര്‍മാണത്തില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്‌. അനുവതനീയമയതെന്നു (ഹലാല്‍) സൂചിപ്പിക്കപ്പെട്ടത്‌ മാത്രമേ ഐഎംഹലാല്‍.കോമിലൂടെ സെര്‍ച്ച്‌ ചെയ്താല്‍ ലഭിക്കുകയുള്ളൂ. ഇത്തരത്തില്‍ അനുവദനീയമായതും നിഷേധിക്കപ്പെട്ടതും വേര്‍തിരിക്കാന്‍ ഈ സെര്‍ച്ച്‌ എന്‍ജിന്‍ ധാരാളം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്. ഏതെങ്കിലും ഉപയോക്താവ് വല്ല അശ്ലീല സൈറ്റുകളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഇവ ഉടന്‍ തന്നെ ഒരു നെഗറ്റീവ് സെര്‍ച്ച്‌ അഡ്വൈസ് പുറപ്പെടുവിക്കുന്നു.
ഐഎംഹലാല്‍.കോമിലൂടെ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ഉപയോക്താവിന് മറ്റേതു സൈറ്റിലും ലഭിക്കുന്ന സെര്‍ച്ച്‌ റിസള്‍ട്ട് തെന്നെയാണ് ലഭിക്കുക. എന്നാല്‍ ഉപയോക്താവ് നല്‍കുന്ന കീ വേഡുകള്‍ ഐഎംഹലാലിന്‍റെ ഉപജ്ഞാതാക്കള്‍ വ്യക്തമാക്കിയ DANGER ലിസ്റ്റില്‍ ഉള്‍പെട്ടതാണെങ്കില്‍, ആ സെര്‍ച്ച്‌നെ ഹറാം സ്കെയിലിലെ ഒന്നോ രണ്ടോ റേറ്റിംഗ് ലഭിക്കുന്നു. മാത്രമല്ല നിങ്ങളുടെ - സെര്‍ച്ച്‌ മൂന്നില്‍ രണ്ടു ഹറാം ലെവലില്‍ എത്തിയിട്ടുണ്ടെന്നും അതിനര്‍ത്ഥം ഐഎംഹലാലിലൂടെ നിങ്ങള്ക്ക് ലഭിക്കുക ഹറാമായ വിവരങ്ങളായിരിക്കുമെന്നും.(Oops! your search inquiry has a haram level of 2 out of 3 . This means ‌that ‌the result fetched by ImHalal.com could be haram!) എന്ന സന്ദേശവും ലഭിക്കും. ഉപയോക്തവെന്ന നിലയില്‍ നിങ്ങള്‍ക്ക് ഈ വെല്ലുവിളി ഏറ്റെടുത്ത് റിസള്‍ട്ടിലൂടെ മുന്നോട്ട് പോവാം.അതെ സമയം നിങ്ങളുടെ സെര്‍ച്ച്‌ റേറ്റിംംഗ് മൂന്നനെങ്കില്‍ നിങ്ങള്‍ക്ക് സീറോ റിസള്‍ട്ടാനു ലഭിക്കുക. സെര്‍ച്ച്‌ ടേം മാറ്റാനുള്ള നിര്‍ദേശമാണ് അപ്പോള്‍ ലഭിക്കുക. (Oops! yourch inquiry has a haram level of 3 out of 3! I would like to advise you to change your search tearms and try again!)
ഐഎംഹലാല്‍.കോമിന്‍റെ ഉപജ്ഞാതാക്കള്‍ അവരുടെ അനുഭവത്തിന്‍റെയും ഇന്‍റര്‍നെറ്റിലൂടെ കണ്ടെത്താവുന്ന അശ്ലീല വാക്കുകളുടെയും അന്യേഷണതിന്‍റെയും വെളിച്ചത്തില്‍ തയ്യാറാക്കിയതാണ് ഐഎംഹലാല്‍.കോമിലെ DANGER LIST.
അശ്ലീല സൈറ്റുകളുടെ സാന്നിധ്യം മൂലമാണ് പല മാതാപിതാക്കളും തങ്ങളുടെ മക്കളെ ഇന്റര്‍നെറ്റ്‌ സര്‍ഫിങ്ങിനു അനുവതിക്കാത്തത്. പലപ്പോഴും അവരും അതൊഴിവാക്കുകയാണ്‌ പതിവ്. മറ്റു മതത്തില്‍ പെട്ടവര്‍ക്കും മക്കള്‍ക്ക് സുരക്ഷിതമായ വെബ് സര്‍ഫിങ്ങു പ്രദാനം ചെയ്യാന്‍ ഐഎംഹലാല്‍.കോം ഉപയോഗിക്കാമെന്ന് സര്‍ദേഹ പറയുന്നു.
ഐഎംഹലാല്‍.കോം ഇപ്പോഴും വികസന പാതയിലാണ് . അതായതു ഭാവിയില്‍ ഇനിയും പുരോഗതികള്‍ ഇതില്‍ നമുക്ക് പ്രതീക്ഷിക്കാനുണ്ട്. പുതിയ പഠനത്തിന്‍റെയും ഉപയോക്താക്കളുടെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും മാറ്റങ്ങള്‍ ഉണ്ടാവുകയെന്ന് ഗവേഷകര്‍ പറയുന്നു.   

No comments:

Post a Comment