*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Saturday, March 19, 2011

ഹുദവി മര്‍കസില്‍

ചെമ്മാട് ദാറുല്‍ ഹുദയില്‍ യില്‍ന്നും ബഹാവുദ്ധീന്‍ കുരിയാട് അയച്ച ഹാമിദ് ഹുദവി തച്ചണ്ണ സുന്നി മര്‍കസില്‍ വന്നു ശ:അരേ മുബാറകിന്റെ സനദ് ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദില്‍ നിന്നും നേരിട്ട് പരിശോധിക്കുന്നു എ.പി. ഉസ്താദിന്റെ ബുഖാരി ക്ലാസ്സില്‍ സംബന്ധിച്ച് കൊണ്ടാണ് അദ്ദേഹം മര്‍കസില്‍ നിന്നും മടങ്ങിയത് .


പരിശുദ്ധമായ തിരുകേശം വന്ദ്യരായ എപി ഉസ്താദിന് ലഭിച്ച ശേഷം നാല്‍പത്‌ കോടി ചിലവില്‍ ശഅറേമുബാറക്‌ മസ്ജിദ്‌  ഉണ്ടാക്കുമെന്ന പ്രസ്തവനയും കൂടി വന്നപ്പോള്‍ പലരും കാന്തപുര ത്തിനെതിരെ  ഉറഞ്ഞു തുള്ളിയിരുന്നു.ഡോ:ബഹാഉദ്ധീന്‍  മര്കസിലെ ശഅറേമുബാറകിനെതിരെ പ്രഭാഷണം നടത്തുകയും ഒഎം തരുവണ അതിനെതിരെ ലേഖനം എഴുതുകയും ഉണ്ടായി.(http://www.ssfmalappuram.com/ )സത്യം അറിയാതെയാണ് അന്നു താന്‍ പ്രസംഗിച്ചതെന്ന്‍ ഒഎം തരുവണ യുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്.ആരോ പറഞു,എവിടുന്നോ കേട്ടു എന്ന രീതിയിലായിരുന്നു മറുപടി.ഒഎം തരുവണയുടെ ലേഖനം  ശരിക്കും കുറിക്കു കൊണ്ടു എന്നാണ് ഹുദവിയുടെ മര്‍കസ്‌ യാത്ര നമുക്ക്‌ നല്‍കുന്നത്.പ്രസംഗങ്ങള്‍ക്കും നബി(സ)യുടെ ആസാറുകളെ നിസാരപെടുത്തുന്നതിനും മുന്‍പ്‌ സത്യം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അത്  തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്.
അള്ളാഹു സത്യം മനസ്സിലാക്കാന്‍ എല്ലാവര്ക്കും സന്മനസ്സ് നല്‍കട്ടെ.ആമീന്‍.

ശഹ്റെ മുബാറകിനു തെളിവുമായി അമ്പലക്കടവ് ഫൈസി

ലോകത്ത് ഇന്ന് സൂക്ഷിച്ചിരിക്കുന്നതില്‍ ഏറ്റവും ആധികാരികമായ  തിരു കേശം ദുബൈയിലെ ഷെയ്ഖ്‌ ഖസ്രാജി അവര്‍കളുടെ കൈവശമാണ് ഉള്ളത് എന്ന് അമ്പലക്കടവ് ഫൈസി

Wednesday, March 16, 2011

അനാവശ്യ വെബ്‌സൈറ്റുകള്‍ ബ്ലോക്ക്‌ ചെയ്യാന്‍ ഗൂഗിള്‍ സെര്‍ച്ചില്‍ സൗകര്യം

ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ പുതിയ അപ്‌ഡേഷന്‍ നിലവില്‍ വന്നു. ഇഷ്ടമില്ലാത്ത വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനാണ് ഇത് ഉപഭോക്താക്കളെ സഹായിക്കുക.


ചിലപ്പോള്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ അതില്‍ ഉപഭോക്താവ് ആഗ്രഹിക്കാത്ത വെബ്‌സൈറ്റുകളും ഉള്‍പ്പെടാറുണ്ട്. ഇവ ആവശ്യമില്ലെങ്കില്‍ ഉപഭോക്താവിന് സെര്‍ച്ച് പേജില്‍ വെച്ച് തന്നെ ബ്ലോക്ക് ചെയ്യാം. ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലാണ് ഈ സൗകര്യത്തെക്കുറിച്ച് വിശദമാക്കുന്നത്.

'ചിലപ്പോള്‍ ഉപഭോക്താവ് തിരയുന്ന റിസള്‍ട്ടാകില്ല കിട്ടുന്നത്. അല്ലെങ്കില്‍ സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന വെബ്‌സൈറ്റുകളില്‍ ചിലത് അശ്ലീല കണ്ടന്റുകള്‍ ഉള്ളതോ അല്ലെങ്കില്‍ താഴ്ന്ന നിലവാരം പുലര്‍ത്തുന്നതോ ആകും. ഇത്തരം കാരണങ്ങള്‍ ആ സൈറ്റിന് ബ്ലോക്ക് ചെയ്യാന്‍ ഇടയാക്കിയേക്കാം. അപ്പോഴാണ് സൈറ്റ് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനെ കുറിച്ച് ഏറെയും ചിന്തിച്ചുപോകുക'.ഗൂഗിളിന്റെ സെര്‍ച്ച് ക്വാളിറ്റി എഞ്ചിനീയര്‍ അമയ് ചമ്പനേറിയ ബ്ലോഗില്‍ വിശദമാക്കി.



എന്തെങ്കിലും പദം സെര്‍ച്ച് ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന Cached എന്ന ലിങ്കിന് തൊട്ടടുത്തായാണ് ഈ ഓപ്ഷന്‍ കാണാനാവുക. 

 ഒരു തവണ ഒരു വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്താല്‍ തുടര്‍ന്നുള്ള സെര്‍ച്ച് റിസള്‍ട്ടുകളില്‍ അവ ലഭിക്കുകയില്ല. പക്ഷെ ബ്ലോക്ക് ചെയ്ത സൈറ്റില്‍ ഉപഭോക്താവിന് വേണ്ട സെര്‍ച്ച് റിസള്‍ട്ടുണ്ടെങ്കില്‍ അക്കാര്യം അറിയിക്കും
 സെര്‍ച്ച് റിസള്‍ട്ടുകള്‍ കൂടുതല്‍ ഗുണകരമാകുന്നതിനും സ്പാം പോലുള്ള സൈറ്റുകളെ വിലക്കുന്നതിനുമാണ് ഈ പുതിയ ഓപ്ഷന്‍ അവസരം നല്‍കുന്നത്. ഗൂഗിള്‍ ഡോട്ട് കോമിന്റെ ഇംഗ്ലീഷ് പേജിലാണ് ആരംഭത്തില്‍ ബ്ലോക് ഓപ്ഷന്‍ ലഭിക്കുക. ക്രോം 9+ വേര്‍ഷന്‍, ഐഇ8+, ഫയര്‍ഫോക്‌സ് 3.5+ എന്നീ ബ്രൗസറുകളെ ഇതിന് പിന്തുണക്കുന്നത്. 

ഗൂഗിള്‍ ക്രോം എക്സ്ററന്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക.

കോഴിക്കോട് നിന്ന് മര്കസിലേക്ക് എത്ര ദൂരം?

ഒരു വെടിക്ക്‌ രണ്ടു പക്ഷി എന്ന് കേട്ടിട്ടുണ്ട് ,ഇപ്പോള്‍ അത് മൂന്നായോ എന്നൊരു സംശയം.തിരുകേശം,കാന്തപുരം,മുസ്ലിം തീവ്രവാദം ഇതാണ് മൂന്നെണ്ണം തിരു നബിയുടെ വിശുദ്ധ കേശം സംരക്ഷിക്കാന്‍ കാന്തപുരം ഉസ്താദ്‌ പുതിയ ഒരു പള്ളി നിര്‍മിക്കുന്നു ,അതും നാല്പതു കോടി ചെലവില്‍. വാര്‍ത്ത നാട്ടിലാകെ പാട്ടായി,അതാ തുടങ്ങുന്നു ബ്ലോഗെഴുത്തുകാരും,മെയില്‍ വീരന്മാരും,പിന്നെ കല്ല്‌ കരട് കാഞ്ഞിര കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ക്കന്‍ പാമ്പ് വരെ എല്ലാ അലവലാതികളും.പക്ഷെ അതികമാരും അറിയാതിരുന്ന ഗ്രാന്‍റ് മോസ്ക് നിര്‍മാണം മാലോകരാകെ നിമിഷങ്ങളെ കൊണ്ട് വിവരമറിഞ്ഞു എന്നതായിരുന്നു അതിന്റെ ഫലം .
 പിറന്നതിന്റെ ശേഷം ഒരു പൊതി ചോറ് പോലും ഒരു പാവത്തിന് നല്കാന്‍ മനസ്സ് കാണിക്കാത്ത പിശുക്കന്‍ പോലും ചോദിക്കുന്നു ,കോഴിക്കോട്‌ എത്ര പാവങ്ങള്‍ ഉണ്ട് ? പള്ളിയുണ്ടാക്കുന്ന പൈസ കൊണ്ട് അവര്‍ക്ക്‌ ഭക്ഷണം കൊടുത്തു കൂടേ? വീട് ഇല്ലാത്തവര്‍ക് ആ കാശു കൊണ്ട് വീട് പണിത്‌ കൊടുത്തു കൂടേ എന്നൊക്കെ .എന്നാല്‍ മുറം കൊണ്ട് സൂര്യ പ്രകാശം മൂടി വെക്കനകുമോ? .കോഴിക്കോട്‌ നഗരത്തില്‍ നിന്ന് മര്കസിലെതാന്‍ അര മണിക്കൂര്‍ യാത്ര ചെയ്താല്‍ പോരേ?.അവിടെ വന്നാല്‍ അറിയാമല്ലോ കാന്തപുരം പാവങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കുന്നുണ്ടോ ,വീട് ഇല്ലാത്തവര്‍ക്ക്‌ വീട് നല്‍കുന്നുണ്ടോ ,കിണര്‍ ഇല്ലാത്തവര്‍ക്ക്‌ അത് നല്‍കുന്നുണ്ടോ എന്നൊക്കെ .ഒരു ദിവസം ഒരു പത്രമെങ്കിലും വായിക്കുന്നവര്‍ കാന്തപുരത്തിന്റെ കാരുണ്യ പ്രവര്‍ത്തനം അറിയാതിരിക്കില്ല ,പിന്നെ പണിയൊന്നുമില്ലാതെ തെക്ക് വടക്ക് നടക്കുന്നവര്‍ എന്തെങ്കിലും പറയുന്നതിന് കാന്തപുരം ഉത്തരവാദിയല്ല .പതിറ്റാണ്ടുകളായി കേരള ക്കരയില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുല്യതയില്ലാത്ത സേവനം നല്‍കുന്ന മഹനീയ വെക്തിതമാണ് കാന്തപുരം .കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് കാന്തപുരത്തിന്റെ സേവന സാനിധ്യമുണ്ട്.
മര്‍കസ്‌ എന്ന സംരംഭവുമായി ഇറങ്ങി തിരിച്ചപ്പോളും പൂമാലകളല്ല കാന്തപുരത്തെ വരവേറ്റത്‌,അന്ന് ഒരു കോടിയുടെ പദ്ധതിയായിരുന്നു ഉസ്താദ്‌ മുമ്പോട്ടു വെച്ചത് ,പള്ളി മൂലയില്‍ ചൊറി പിടിച്ചു നടക്കേണ്ട മുസ്ലിയര്‍ക്ക്‌ എവിടുന്നാണ് ഒരു കോടി എന്നായിരുന്നു അന്ന് പലരും ചോദിച്ചത്.പക്ഷെ കാലം അവര്‍ക്ക്‌ മറുപടി നല്‍കി ,ഇന്ന് നാല്പതു കോടിയുടെ പള്ളി പ്രഖ്യാപനം നടന്നതോടെ വിമര്‍ശകര്‍ ഒന്നടങ്കം രംഗത്ത് വന്നത് ചരിത്ര ആവര്‍ത്തനമാകാം.പക്ഷെ ഇത്തവണ മേല്‍ സൂചിപ്പിച്ച പോലെ വിമര്‍ശക വ്രതത്തിന്‍റെ വ്യാപ്തി അല്പം കൂടുതലാണ്,തിരു കേശതിനുള്ള ആദരവായതിനാല്‍ പരിഷ്കരണ വാദികളും ,നടത്തുന്നത് കാന്തപുരമായതിനാല്‍ എതിര്‍ ചേരിയില്‍ ഉള്ളവരും ,സംഗതി എന്തായാലും നാലപ്ത് കോടി ആയതിനാല്‍ യുക്തി വാദിയും ഒരു പോലെ കയറെടുത്ത് പിന്നാലെ പായുന്നു എന്നതാണ് വസ്തുത,
തിരു കേശത്തിന്റെ പ്രാമാണികത ചോദ്യം ചെയ്യുന്നവര്‍ ഉണ്ട് ,ഏതെങ്കിലും ഒരു മതത്തില്‍ വിശ്വാസം ഉള്ളവരേ അത് ചോദിക്കെണ്ടാതുള്ളൂ.ദൈവം തന്നെ ഇല്ല എന്ന് പറയുന്ന നിരീശര വാദിക്ക് പ്രവാചകരുടെ തിരു കേശം ഒരു വലിയ സംഭവമായിരിക്കില്ല.അതിനാല്‍ പ്രാമാണികത അവരോട് പറയേണ്ടതില്ല ,മുസ്ലിമീങ്ങല്കു പ്രമാണം ആവശ്യമാണ് ,ആ പ്രമാണം ഓരോരുത്തരോടും പ്രവാചകര്‍ വന്നു പറയണമെന്ന് വന്നാല്‍ നടക്കില്ല ,പിന്നെ നടക്കുന്ന ഒന്നുണ്ട് അതാണ്‌ പാരമ്പര്യം .ഇസ്ലാമിന്‍റെ പ്രമാങ്ങളൊക്കെ പാരമ്പര്യ അധിഷ്ടിതമാണ് ,പതിനാലു നൂറ്റാണ്ട് മുമ്പ് അവതരിച്ച വേദ ഗ്രന്ഥം നമ്മിലെതുന്നത് ആ ഒരു പാരമ്പര്യം നില നില്‍കുന്നത് കൊണ്ടാണ് ,തിരു കേശത്തിന്റെ കാര്യത്തിലും ഈ പാരമ്പര്യമാണ് സുന്നികള്‍ക്ക് പ്രമാണം ,പ്രവാചകര്‍ മുതല്‍ ഇപ്പോള്‍ കാന്തപുരം വരെ തിരു കേശം കൈമാറി പ്പോന്ന ഒരു പരമ്പര,ജന ലക്ഷങ്ങളെ സാക്ഷിയാകി മര്‍കസ്‌ മഹാ സമ്മേളനത്തില്‍ അത് വായിച്ചു കേള്പിച്ചതാണ് ,വിമര്‍ശകര്‍ ഇനി ചെയ്യേണ്ടത്‌ പ്രമാണം ഇല്ല എന്ന് പറയലല്ല ,ഉസ്താദിന്റെ  പക്കല്‍ ഉള്ള പരമ്പര എന്ത് കൊണ്ട് അസീകാര്യമാണ് എന്ന് സമര്തിക്കലാണ് ,ആ പരമ്പരയില്‍ പെട്ട ഏതെങ്കിലും ഒരു വെക്തിയെ തള്ളി കളയെണ്ടാതുണ്ടോ? ഉണ്ടെങ്കില്‍ അതാരാണ് ?.മര്കസിലേക്ക് ദൂരമില്ല എന്ന് പറഞ്ഞല്ലോ ,അവിടെ ചെന്ന് ആ സനദ്‌ ഒന്ന് പരിശോദിച്ചു കൂടേ?,കവലയില്‍ കിടന്നു കാള മൂത്ര പ്രസംഗം നടത്തിയാല്‍ മതിയോ ?അല്പമൊക്കെ പ്രായോഗിക ബുദ്ധിയും വേണ്ടേ ?.
ഇനി പറയാം അത് നബിയുടെ മുടി ആണെങ്കില്‍ തന്നെ അതിത്ര സംഭവമാക്കാന്‍ മാത്രം എന്തുണ്ട് എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകും.പ്രവാചക സ്നേഹം കൊണ്ട് മനസ്സ്‌ കുളിരണിഞ്ഞ മുഹിബ്ബീങ്ങള്ക് ഈ ചര്‍ച്ചയുടെ ആവശ്യം ഉണ്ടാവില്ല,പരിഷ്കരണം ,യുക്തി പൂജ ഒക്കെ ആയി നടക്കുന്നവര്‍ക്ക് അങ്ങനെ തോന്നല്‍ സ്വോഭാവികം ,എന്നാല്‍ മുസ്ലിംകള്‍ക്ക് അതിനും പ്രമാണമുണ്ട്.മഹാനായ ഖാലിദ്‌ ഇബ്നുല്‍ വലീദ് അവര്‍കള്‍ പറയുന്ന ഒരു ഹദീസില്‍ കാണാം ,നബി തിരുമേനി ഉംറ നിര്‍വഹിച്ച ശേഷം അവിടുത്തെ തല മുടി നീക്കം ചെയ്തു ,അതില്‍ നിന്ന് ഒരു മുടി ഞാന്‍ കൈവശപ്പെടുത്തി ,അത് ഞാന്‍ എന്‍റെ തൊപ്പിയില്‍ തുന്നിച്ചേര്‍ത്തു,അത് ധരിച്ചു ഞാന്‍ പങ്കെടുക്കുന്ന യുദ്ധങ്ങളിലെല്ലാം അല്ലാഹു എനിക്ക് വിജയം നല്‍കുകയുണ്ടായി.
ബുഖാരിയിലെ 5896 ആം ഹദീസില്‍ കാണാം ,ഉമ്മുസലമ ബീവി നബി തങ്ങളുടെ മൂന്ന് തിരു കേശം സൂക്ഷിച്ചിരുന്നു,ആര്‍കെങ്കിലും വല്ല അസുഖവും വന്നാല്‍ അവരുടെ അടുത്തേക്ക് വെള്ളം കൊടുത്തയക്കും,മഹതി അതില്‍ തിരു കേശം മുക്കി അവര്‍ക്ക്‌ തന്നെ വെള്ളം തിരിച്ചു നല്‍കും,സഹാബികള്‍ രോഗ ശാന്തിക്കായി തിരു കേശം മുക്കിയ വെള്ളം ഉപയോഗിച്ചിരുന്നു എന്നാണ് പ്രസ്തുത ഹദീസ്‌ പഠിപ്പിക്കുന്നത്.ഹദീസ്‌ ഗ്രന്ഥങ്ങളില്‍ തിരു കേശം കൊണ്ടും,അവിടുത്തെ ഉമിനീര്‍ കൊണ്ടും,വിയര്‍പ് കൊണ്ടും  വുളു ചെയ്ത വെള്ളം കൊണ്ടും പുണ്യം കാംക്ഷിച്ച നിരവദി തെളിവുകള്‍ കാണാം ,സഹീഹു മുസ്ലിമിലെ 6202,1148 എന്നീ ഹദീസുകള്‍ മേല്‍ വിഷയത്തില്‍ കൂടുതല്‍ പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അവലംബിക്കാവുന്നതാണ്.ഇനി ഗ്രന്ഥമില്ലെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പുസ്തക ശാലയും കാരന്തൂര്‍ മര്‍കസില്‍ ഉണ്ട്,സനദ്‌ പരിശോദിക്കാന്‍ പോകുമ്പോള്‍ ലൈബ്രറിയില്‍ ഒന്ന് കയറി നോക്കാവുന്നതെ ഉള്ളൂ,അതിനും വേണം അറബി തിരിയുക.
തിരു കേശ പൂജ കേന്ദ്രം എന്ന് വിശേഷിപ്പിച്ചത് കണ്ടു.പള്ളി ഉണ്ടാക്കുന്നത് കാന്തപുരമാണല്ലോ അത് കൊണ്ട് അതിനു പറ്റിയ പേരും അവിടെ എന്ത് നടക്കുമെന്നൊക്കെ തീരുമാനിക്കുന്നതും കാന്തപുരം തന്നെയായിരിക്കും,ഭാവിയില്‍ അവിടെ കേശ പൂജയും ആരാധനയും നടക്കും എന്നൊന്നും ആരും പേടിക്കണ്ട,അങ്ങനെ സമുദായം മുഴുക്കെ ബഹു ദൈവ ആരാധകരകുമെന്ന പേടി ,തിരു നബിക്ക്‌ പോലും ഉണ്ടായിരുന്നില്ല,എന്നിട്ടല്ലേ സാമ്രാജ്യത കങ്കാണിമാര്‍ക്ക്‌?.നബി തങ്ങള്‍ പറഞ്ഞ ഹദീസില്‍ കാണാം ,എനിക്ക് ശേഷം നിങ്ങളെല്ലാം മുശ്രികുകലാകുമെന്നു ഞാന്‍ ഭയക്കുന്നില്ല (ബുഖാരി 1344) ജാറ വ്യവസായം ,കേശ പൂജ ,കേശ മുണ്ഡനം,അങ്ങനെ പലതും അവിടെ നടക്കുമെന്ന് ചിലര്‍ പ്രസ്താവന ഇറക്കി കഴിഞ്ഞു,പക്ഷെ കഥ അറിയാതെ ചിലര്‍ എന്തൊക്കെയോ വിളിച്ചു കൂവുന്നു എന്നതാണ് സത്യം.തിരു കേശത്തിന്റെ മഹത്വം നേരത്തെ സൂചിപ്പിച്ചു,അതിനു ഉചിതമായ ഒരു ആസ്ഥാനം അതാണ്‌ കാന്തപുരം ഇപ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നത്,അവിടെ നിര്‍മിക്കുന്ന പള്ളിയില്‍ മുസ്ലിംകള്‍ക്ക് നിസ്കരിക്കാം,അതിനോടനുബന്ധിച്ചു 1200 വീടുകളും നിര്‍മിക്കുന്നുണ്ട് ,അതിനാല്‍ കോഴക്കോട്ടെ മുഴുവന്‍ ജനങ്ങളും വന്നാലും പള്ളി നിരയൂല എന്നൊന്നും ആരും ഭയപ്പെടേണ്ട .വിമര്‍ശകര്‍ കാന്തപുരം നിര്‍മിക്കുന്ന പള്ളിയില്‍ ആളു കുറയുമോ എന്ന് ഭയപ്പെടുന്നതെന്തിനാ?.നിങ്ങളുടെ നിര്‍ദേശ പ്രകാരമാണോ ഇന്ത്യയില്‍ ആയിരത്തില്‍ അതികം പള്ളികള്‍ കാന്തപുരം ഉണ്ടാക്കിയത്? അവിടെ ഏതെങ്കിലും ഒരു പള്ളി കാലി ആയി കിടക്കുന്നുണ്ടോ?.ഉദേശ ശുദ്ധി തിരിച്ചറിയാനുള്ള വിവേകം സുന്നികള്‍കുണ്ട്.പിന്നെ ധൂര്‍ത്തിന്‍റെ കാര്യം പറഞ്ഞു കേട്ടു,400 കോടി ചെലവിലാണ് അംബാനി വീട് വെച്ചത്,രാജ്യത്തു നടക്കുന്ന അഴിമതികളെല്ലാം കോടികളുടെതാണ് ,അതിലൊന്നും ധൂര്‍ത്ത്‌ കാണാത്ത കണ്ണുകള്‍ അല്ലാഹുവിന്‍റെ പള്ളിയില്‍ മാത്രം എന്തേ ഇങ്ങനെ?.കോഴിക്കോട് ഇപ്പോള്‍ പത്തു രൂപയുടെ ഒരു സാദനത്തിന് കോടികള്‍ ആണല്ലോ വില!,കല്യാണത്തിനും ,വീട് നിര്‍മാണത്തിനും അനേക കോടികള്‍ മുടക്കുന്ന വിമര്‍ശകര്‍ എന്തേ അതൊക്കെ പാവങ്ങള്‍ക്ക്‌ വീട് വെക്കാനും,ഭക്ഷണം കൊടുക്കാനും നീക്കി വെക്കാതത്?.കാന്തപുരം അതൊക്കെ ചെയ്യുന്നതിന്‍റെ പുറമെയാണ് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് എന്നോര്‍ക്കുക.അതും അദ്ധേഹത്തിനു കമ്മീഷന്‍ പറ്റാനല്ല.സമുദായത്തിന്‍റെ ഗുണത്തിന് വേണ്ടി മാത്രം.
പുതിയ പള്ളി വന്നാല്‍ അവിടെ ജിഹാദികള്‍ ഒരുമിച്ചു കൂടും,അവരെല്ലാം കൂടി നാട് നശിപ്പിക്കുമെന്ന് ഒരു വിചിത്ര വാദം.കാന്തപുരം ജീവിക്കുന്നത് ബ്രിടനിലോ അമേരിക്കയിലോ ഒന്നുമല്ല,പതിറ്റാണ്ടുകളായി കേരളത്തിലെ  ജന സഹസ്രങ്ങള്‍കിടയിലാണ് ഉസ്താദിന്റെ ജീവിതം,ഇക്കാലയലവിനുള്ളില്‍ എത്ര സ്ഫോടനങ്ങളലാണ് കാന്തപുരം നടത്തിയത്‌,ഏതെന്കിലും ഒരു മനുഷ്യന് കാന്തപുരം വല്ല ഭീഷണിയും സ്ര്ഷ്ടിച്ചിട്ടുണ്ടോ?.തനിക്കെതിരെ വധ ഭീഷണി മുഴക്കുന്നവര്ക് പോലും മാപ്പ് കൊടുത്ത പാരമ്പര്യമാണ് ഉസ്താടിന്റെത്,തീവ്ര വാദത്തിനെതിരെ ഏറ്റവും കൂടുതല്‍ ശബ്ദിക്കുന്ന പണ്ഡിതനാണ് അദ്ദേഹം.പ്രവാചക നിന്ദ നടത്തിയ ആളുടെ കൈ വെട്ടിയപ്പോള്‍ ഏറ്റവും ആദ്യം അതിനെ വിമര്‍ശിച്ച മുസ്ലിം പന്ധിതനാണ് കാന്തപുരം,വിദ്യാഭ്യാസത്തിന്‍റെ അഭാവം ഒരു ജനതയെ രാജ്യ വിരുദ്ധ ചിന്തകള്‍ക്ക്‌ പ്രേരിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം കാശ്മീരിലെ നൂറു കണക്കിന് കുരുന്നുകള്കാന് രാജ്യ സ്നേഹവും വിദ്യയും നല്‍കുന്നത്.ഇക്കഴിഞ്ഞ മര്‍കസ്‌ സമ്മേളനത്തില്‍ ഒരു സെഷന്‍ തീര്‍ത്തും ദേശ സുരാക്ഷ സെമിനാര്‍ ആയിരുന്നു.രാജ്യത്തിന്‍റെ ഭദ്രതയ്ക്ക് ഏറ്റവും കൂടുതല്‍ പോറല്‍ ഏല്പിക്കുന്നത് ആരാണെന്ന് പൊതു ജനത്തിനറിയാം,അജ്മീറിലും,നന്ടെധിലും ,ഗുജരാതിലുമൊക്കെ ആരാണ് ജിഹാദ്‌ നടത്തിയത്‌ എന്ന് വാര്‍ത്ത വായിക്കുന്നവര്‍കൊക്കെ അറിയാം.കാന്തപുരത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്.അദ്ദേഹമോ സുന്നികളോ ഒരു പടക്കം പൊട്ടിച്ച കേസ് പോലും ഇവിടെ ഇല്ല എന്നത് വിമര്‍ശകര്‍ ഓര്‍കുന്നത് നല്ലതാണ്.
ഇനിയും കാന്തപുരത്തിനെയും സുന്നികളെയും തിരിച്ചരിഞ്ഞിട്ടില്ലെന്കില്‍ തല വാചകം ഒന്ന് വായിക്കുക. കോഴിക്കോട്‌ നിന്ന് മര്കസിലെക്ക് അര മണിക്കൂര്‍ യാത്ര ചെയ്‌താല്‍ മതി.

വിവേകമുള്ളവര്‍ ചിന്തിക്കട്ടെ

Sunday, March 13, 2011

ഒ.എം തരുവണയുടെ സിറാജ് ദിന പത്രത്തില്‍ വന്ന ചില ലേഖനങ്ങള്‍

വലുതായി കാണുന്നതിനു ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക

ഹോ...അബ്ദുള്ള..കഷ്ട്ടം!!!

عَنْ أَنَسٍ ، قَالَ : " رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ
وَسَلَّمَ وَالْحَلَّاقُ يَحْلِقُهُ وَقَدْ أَطَافَ بِهِ أَصْحَابُهُ مَا
يُرِيدُونَ أَنْ تَقَعَ شَعْرَةٌ إِلَّا فِي يَدِ رَجُلٍ " أَخْرَجَهُ مُسْلِمٌ
ഇമാം മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസാണ് മുകളില്‍ കൊടുത്തത്. നബി തിരുമേനി
(സ) തങ്ങളുടെ പരിശുദ്ധമായ മുടി കളയുമ്പോള്‍ സഹാബികള്‍ ഒന്ന് പോലും നിലത്തു
വീഴാന്‍ അനുവദിക്കാരുണ്ടായിരുന്നില്ല, ഓരോ മുടി വീഴുമ്പോഴും കൈകള്‍ നീട്ടി
കാത്തിരിക്കുകയാണ് സ്വഹാബികള്‍ ചെയ്തത്. ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത
മറ്റൊരു ഹദീസ് കാണുക; وعن أسماء بنت أبي بكر - رضي الله عنهما : وقالت : هذه
جبة رسول الله - صلى الله عليه وسلم - كانت عند عائشة فلما قبضت قبضتها ، وكان
النبي - صلى الله عليه وسلم - يلبسها ، فنحن نغسلها للمرض نستشفي بها . رواه
مسلم . നബി തിരുമേനി (സ) ധരിച്ചിരുന്ന ജുബ്ബ അവിടുത്തെ വഫാതിനു ശേഷം ആയിഷ ബീവി
സൂക്ഷിക്കുകയും ആയിഷ ബീവിയുടെ മരണ ശേഷം സഹോദരിയും സ്വഹാബി വനിതയുമായ അസ്മ ബീവി
സൂക്ഷിക്കുകയും ആര്‍ക്കെങ്കിലും വല്ല രോഗവും വന്നാല്‍ ഈ ജുബ്ബ മുക്കിയ വെള്ളം
കൊണ്ട് രോഗ ശമനം നടത്താറുണ്ടായിരുന്നു. ഇസ്ലാഹികളുടെ കാര്യത്തില്‍ വന്ന
ഖുര്‍ആന്‍ വചനം ഇവിടെ നമുക്ക് സ്മരിക്കാം. وَإِذَا قِيلَ لَهُمْ آمِنُواْ كَمَا
آمَنَ النَّاسُ قَالُواْ أَنُؤْمِنُ كَمَا آمَنَ السُّفَهَاء أَلا إِنَّهُمْ
هُمُ السُّفَهَاء وَلَـكِن لاَّ يَعْلَمُونَ " (البقرة، 13) സ്വഹാബികള്‍
വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കണം എന്ന് വാഹ്ഹബികളോട് പറയപ്പെട്ടാല്‍,
അവര്‍ പറയും വിഡ്ഢികള്‍ വിശ്വസിച്ചത് പോലെ വിശ്വസിക്കാന്‍ ഞങ്ങളെ കിട്ടില്ല.
ഇസ്ലാമിന്റെ മറവില്‍ നിങ്ങള്‍ നടത്തുന്ന തെരുവ് നാടകങ്ങള്‍ മുസ്ലിം ലോകം
തിരിച്ചറിഞ്ഞു കഴിഞ്ഞു.... മുസ്ലിം സമുടായാത്തെ തമ്മിലടിപ്പിച്ചു വരുന്ന
തിരഞ്ഞെടുപ്പില്‍ വോട്ടാക്കിമാട്ടാനുള്ള നിങ്ങളുടെ തന്ത്രം ഇബിലീസിന്റെ
അനുയായികള്‍ ആയ നിങ്ങള്‍ ചെയ്തില്ലെന്കിലെ അത്ഭുതമുള്ളൂ........ആദ്യം നിങ്ങള്‍
നിങ്ങളുടെ ഈമാന്‍ ശേരിയാക്കുക എന്നിട്ട് മതി സമുദായം നന്നാക്കല്‍....

 ഹോ..... കഷ്ടം...! "ഹോ".... അബ്ദുള്ള...! ആരാ ഈ അവതാരം..? മുസ്ലിം ഉമ്മത്തിനെ
ദീന്‍ പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ഈ വെല്ലിയേട്ടന്‍..? താങ്കള്‍ക്ക്
എന്നാണ് ഈ വഹിയല്ലം ഇറങ്ങിവരുന്നത്..? താങ്കളുടെ വായില്‍ നിന്ന് വരുന്ന,
തൂലികയില്‍ നിന്ന് ഉത്ഭവിക്കുന്ന "മുത്ത്‌ മണികള്‍" കിട്ടിയീട്ടു വേണമല്ലോ ഈ
പാവം ഉമ്മത്തിനു "ദീന്‍ പഠിക്കാന്‍.....! " "പ്രവാചകനെ സ്നേഹിക്കാന്‍...!"
ഹോ..... കഷ്ടം...! താങ്കള്‍ക്ക് ഇത് വെറും 'തലനാരു' തന്നേയായിരിക്കും , പ്രവാചക
സ്നേഹവും ആദരവുമാല്ലം..... ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ മകരവിളക്കുദിവസം
തെളിയുന്ന തട്ടിപ്പും താങ്കള്‍ക്ക് ഒരുപോലെയാകുന്നത് താങ്കള്‍ ചെന്നു
പെട്ടിരിക്കുന്ന അന്ധകാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഇരുട്ടിന്‍റെ
വ്യാപ്തിയെയാണ് സൂചിപ്പിക്കുന്നത്! എന്തിനു ഈ വിലപെട്ട താങ്കളുടെ സമയം
പാഴാക്കുന്നു ? ഈ പ്രവാചക സ്നേഹികളെ വിട്ടേക്കുക സാഹിബെ ..! അവര്‍ക്കറിയാം
മുത്ത്‌ നബി (സ) തങ്ങളെ എങ്ങനെ സ്നേഹിക്കണം... എങ്ങിനെ ആദരിക്കണം...
തിരുനബിയുടെ തിരുകേശം സ്വഹാബാത്ത് എങ്ങനെ സംരക്ഷിച്ചു.... എന്നല്ലാം അവിടന്നും
(സ) , അവിടത്തെ (സ) സ്വഹാബത്തും ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് ! അത്
ലോകാവസാനം വരെ റബ്ബിന്‍റെ അനുഗ്രഹത്താല്‍ തലമുറകള്‍ തലമുറകളായി കൈമാറി
സംരക്ഷിക്കപെടുകതന്നായ് ചെയ്യും. അവസാനം ഒരു കാര്യം ഈ 'ഹോ' അബ്ദുള്ളയോടും അതിനെ
പേറിനടക്കുന്ന പത്രത്തിനോടും ഉണര്‍ത്തട്ടെ ഇഷ്ടംപോലെ വിഷയങ്ങള്‍
വേറെയിരിക്കുന്നു എന്നിരിക്കെ മുസ്ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി അതില്‍
നിന്ന് ലാഭം കൊയ്യുന്ന ഈ പണി നിര്‍ത്തുക .

 തിരു കേശവും, ഗ്രാന്റ് മോസ്കും, കോടികളും, വിവാദമാക്കുമ്പോള്‍ യജമാന സ്നേഹം
കൊണ്ട് അബ്ദുള്ള സാഹിബ് കണ്ടിട്ടും കേട്ടിട്ടും അറിയാതെ ..പറയാതെ....എഴുതാതെ ..
പോവുന്ന ഒന്നുണ്ട് .... ഇതേ കോഴിക്കോടന് മണ്ണില് വെറും പത്തു രൂപ വിലയുള്ള..
കുട്ടികള് ആവേശത്തോടെ വാങ്ങിതിന്നുന്ന..!!!.. ഒന്നിന്റെ പേരില്, നടന്നതോ
നടക്കാതതോ ആയ ഒന്നിന്റെ പേരില് .. ചീഞ്ഞു നാറിയ ഭാണ്ടതിന്റെ കഥ
ലോകമരിയാതിരിക്കാന് മണ്ണിട്ട് മൂടുന്നതിനു പകരം കോടികളുടെ കറന്സി കൊണ്ട് മൂടിയ
കഥ … അതും സമുദായത്തിന്റെ ലാബല് പതിപ്പിച്ച കഥ ഉമ്മരപ്പടി തന്നെ പുരപ്പുറത്തു
കയറി പറഞ്ഞപ്പോഴും.. ..ഈ കൂലി എഴുത്തുകാരന്റെ ..തൂലിക അനങ്ങിയില്ല .... എങ്ങിനെ
പേന ചലിക്കും ? …!!!!!!! ഉദ്ധേശ ശുദ്ധി സമുദായ ക്ഷേമ അല്ലല്ലോ ... ദയവ ചെയ്ത്
തേജസ്‌ ഈ ലേഖനത്തിന് മറു ലേഖനം കൊടുത്ത് വായനക്കാരുടെ വികാരം മാനിക്കണം ..മത
വിഷയത്തില്‍ പണ്ഡിതരെ ഉള്‍പെടുത്തുക ..

തിരു കേശത്തിന്റെ പ്രാമാണികത ചോദ്യം ചെയ്യുന്നവര് ഉണ്ട് ,ഏതെങ്കിലും ഒരു
മതത്തില് വിശ്വാസം ഉള്ളവരേ അത് ചോദിക്കെണ്ടാതുള്ളൂ.ദൈവം തന്നെ ഇല്ല എന്ന്
പറയുന്ന നിരീശര വാദിക്ക് പ്രവാചകരുടെ തിരു കേശം ഒരു വലിയ
സംഭവമായിരിക്കില്ല.അതിനാല് പ്രാമാണികത അവരോട് പറയേണ്ടതില്ല ,മുസ്ലിമീങ്ങല്കു
പ്രമാണം ആവശ്യമാണ് ,ആ പ്രമാണം ഓരോരുത്തരോടും പ്രവാചകര് വന്നു പറയണമെന്ന്
വന്നാല് നടക്കില്ല ,പിന്നെ നടക്കുന്ന ഒന്നുണ്ട് അതാണ് പാരമ്പര്യം .ഇസ്ലാമിന്റെ
പ്രമാങ്ങളൊക്കെ പാരമ്പര്യ അധിഷ്ടിതമാണ് ,പതിനാലു നൂറ്റാണ്ട് മുമ്പ് അവതരിച്ച
വേദ ഗ്രന്ഥം നമ്മിലെതുന്നത് ആ ഒരു പാരമ്പര്യം നില നില്കുന്നത് കൊണ്ടാണ് ,തിരു
കേശത്തിന്റെ കാര്യത്തിലും ഈ പാരമ്പര്യമാണ് സുന്നികള്ക്ക് പ്രമാണം ,പ്രവാചകര്
മുതല് ഇപ്പോള് കാന്തപുരം വരെ തിരു കേശം കൈമാറി പ്പോന്ന ഒരു പരമ്പര,ജന ലക്ഷങ്ങളെ
സാക്ഷിയാകി മര്കസ് മഹാ സമ്മേളനത്തില് അത് വായിച്ചു കേള്പിച്ചതാണ് ,വിമര്ശകര്
ഇനി ചെയ്യേണ്ടത് പ്രമാണം ഇല്ല എന്ന് പറയലല്ല ,ഉസ്താദിന്റെ പക്കല് ഉള്ള പരമ്പര
എന്ത് കൊണ്ട് അസീകാര്യമാണ് എന്ന് സമര്തിക്കലാണ് ,ആ പരമ്പരയില് പെട്ട ഏതെങ്കിലും
ഒരു വെക്തിയെ തള്ളി കളയെണ്ടാതുണ്ടോ? ഉണ്ടെങ്കില് അതാരാണ് ?.മര്കസിലേക്ക്
ദൂരമില്ല എന്ന് പറഞ്ഞല്ലോ ,അവിടെ ചെന്ന് ആ സനദ് ഒന്ന് പരിശോദിച്ചു
കൂടേ?,കവലയില് കിടന്നു കാള മൂത്ര പ്രസംഗം നടത്തിയാല് മതിയോ ?അല്പമൊക്കെ
പ്രായോഗിക ബുദ്ധിയും വേണ്ടേ ?. ഇനി പറയാം അത് നബിയുടെ മുടി ആണെങ്കില് തന്നെ
അതിത്ര സംഭവമാക്കാന് മാത്രം എന്തുണ്ട് എന്ന് ചിന്തിക്കുന്നവര് ഉണ്ടാകും.പ്രവാചക
സ്നേഹം കൊണ്ട് മനസ്സ് കുളിരണിഞ്ഞ മുഹിബ്ബീങ്ങള്ക് ഈ ചര്ച്ചയുടെ ആവശ്യം
ഉണ്ടാവില്ല,പരിഷ്കരണം ,യുക്തി പൂജ ഒക്കെ ആയി നടക്കുന്നവര്ക്ക് അങ്ങനെ തോന്നല്
സ്വോഭാവികം ,എന്നാല് മുസ്ലിംകള്ക്ക് അതിനും പ്രമാണമുണ്ട്.മഹാനായ ഖാലിദ് ഇബ്നുല്
വലീദ് അവര്കള് പറയുന്ന ഒരു ഹദീസില് കാണാം ,നബി തിരുമേനി ഉംറ നിര്വഹിച്ച ശേഷം
അവിടുത്തെ തല മുടി നീക്കം ചെയ്തു ,അതില് നിന്ന് ഒരു മുടി ഞാന് കൈവശപ്പെടുത്തി
,അത് ഞാന് എന്റെ തൊപ്പിയില് തുന്നിച്ചേര്ത്തു,അത് ധരിച്ചു ഞാന് പങ്കെടുക്കുന്ന
യുദ്ധങ്ങളിലെല്ലാം അല്ലാഹു എനിക്ക് വിജയം നല്കുകയുണ്ടായി. ബുഖാരിയിലെ 5896 ആം
ഹദീസില് കാണാം ,ഉമ്മുസലമ ബീവി നബി തങ്ങളുടെ മൂന്ന് തിരു കേശം
സൂക്ഷിച്ചിരുന്നു,ആര്കെങ്കിലും വല്ല അസുഖവും വന്നാല് അവരുടെ അടുത്തേക്ക് വെള്ളം
കൊടുത്തയക്കും,മഹതി അതില് തിരു കേശം മുക്കി അവര്ക്ക് തന്നെ വെള്ളം തിരിച്ചു
നല്കും,സഹാബികള് രോഗ ശാന്തിക്കായി തിരു കേശം മുക്കിയ വെള്ളം ഉപയോഗിച്ചിരുന്നു
എന്നാണ് പ്രസ്തുത ഹദീസ് പഠിപ്പിക്കുന്നത്.ഹദീസ് ഗ്രന്ഥങ്ങളില് തിരു കേശം
കൊണ്ടും,അവിടുത്തെ ഉമിനീര് കൊണ്ടും,വിയര്പ് കൊണ്ടും വുളു ചെയ്ത വെള്ളം കൊണ്ടും
പുണ്യം കാംക്ഷിച്ച നിരവദി തെളിവുകള് കാണാം ,സഹീഹു മുസ്ലിമിലെ 6202,1148 എന്നീ
ഹദീസുകള് മേല് വിഷയത്തില് കൂടുതല് പഠിക്കാന് താല്പര്യമുള്ളവര്ക്ക്
അവലംബിക്കാവുന്നതാണ്.ഇനി ഗ്രന്ഥമില്ലെങ്കില് ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക
പുസ്തക ശാലയും കാരന്തൂര് മര്കസില് ഉണ്ട്,സനദ് പരിശോദിക്കാന് പോകുമ്പോള്
ലൈബ്രറിയില് ഒന്ന് കയറി നോക്കാവുന്നതെ ഉള്ളൂ,അതിനും വേണം അറബി തിരിയുക. തിരു
കേശ പൂജ കേന്ദ്രം എന്ന് വിശേഷിപ്പിച്ചത് കണ്ടു.പള്ളി ഉണ്ടാക്കുന്നത്
കാന്തപുരമാണല്ലോ അത് കൊണ്ട് അതിനുപറ്റിയ പേരും അവിടെ എന്ത് നടക്കുമെന്നൊക്കെ
തീരുമാനിക്കുന്നതും കാന്തപുരം തന്നെയായിരിക്കും,ഭാവിയില് അവിടെ കേശ പൂജയും
ആരാധനയും നടക്കും എന്നൊന്നും ആരും പേടിക്കണ്ട,അങ്ങനെ സമുദായം മുഴുക്കെ ബഹു ദൈവ
ആരാധകരകുമെന്ന പേടി ,തിരു നബിക്ക് പോലും ഉണ്ടായിരുന്നില്ല,എന്നിട്ടല്ലേ
സാമ്രാജ്യത കങ്കാണിമാര്ക്ക്?.നബി തങ്ങള് പറഞ്ഞ ഹദീസില് കാണാം ,എനിക്ക് ശേഷം
നിങ്ങളെല്ലാം മുശ്രികുകലാകുമെന്നു ഞാന് ഭയക്കുന്നില്ല (ബുഖാരി 1344) ജാറ
വ്യവസായം ,കേശ പൂജ ,കേശ മുണ്ഡനം,അങ്ങനെ പലതും അവിടെ നടക്കുമെന്ന് ചിലര്
പ്രസ്താവന ഇറക്കി കഴിഞ്ഞു,പക്ഷെ കഥ അറിയാതെ ചിലര് എന്തൊക്കെയോ വിളിച്ചു
കൂവുന്നു എന്നതാണ് സത്യം.തിരു കേശത്തിന്റെ മഹത്വം നേരത്തെ സൂചിപ്പിച്ചു,അതിനു
ഉചിതമായ ഒരു ആസ്ഥാനം അതാണ് കാന്തപുരം ഇപ്പോള് വിഭാവനം ചെയ്തിരിക്കുന്നത്,അവിടെ
നിര്മിക്കുന്ന പള്ളിയില് മുസ്ലിംകള്ക്ക് നിസ്കരിക്കാം,അതിനോടനുബന്ധിച്ചു 1200
വീടുകളും നിര്മിക്കുന്നുണ്ട് ,അതിനാല് കോഴക്കോട്ടെ മുഴുവന് ജനങ്ങളും വന്നാലും
പള്ളി നിരയൂല എന്നൊന്നും ആരും ഭയപ്പെടേണ്ട .വിമര്ശകര് കാന്തപുരം നിര്മിക്കുന്ന
പള്ളിയില് ആളു കുറയുമോ എന്ന് ഭയപ്പെടുന്നതെന്തിനാ?.നിങ്ങളുടെ നിര്ദേശ
പ്രകാരമാണോ ഇന്ത്യയില് ആയിരത്തില് അതികം പള്ളികള് കാന്തപുരം ഉണ്ടാക്കിയത്?
അവിടെ ഏതെങ്കിലും ഒരു പള്ളി കാലി ആയി കിടക്കുന്നുണ്ടോ?.ഉദേശ ശുദ്ധി
തിരിച്ചറിയാനുള്ള വിവേകം സുന്നികള്കുണ്ട്.പിന്നെ ധൂര്ത്തിന്റെ കാര്യം പറഞ്ഞു
കേട്ടു,400 കോടി ചെലവിലാണ് അംബാനി വീട് വെച്ചത്,രാജ്യത്തു നടക്കുന്ന
അഴിമതികളെല്ലാം കോടികളുടെതാണ് ,അതിലൊന്നും ധൂര്ത്ത് കാണാത്ത കണ്ണുകള്
അല്ലാഹുവിന്റെ പള്ളിയില് മാത്രം എന്തേ ഇങ്ങനെ?.കോഴിക്കോട് ഇപ്പോള് പത്തു
രൂപയുടെ ഒരു സാദനത്തിന് കോടികള് ആണല്ലോ വില!,കല്യാണത്തിനും ,വീട്
നിര്മാണത്തിനും അനേക കോടികള് മുടക്കുന്ന വിമര്ശകര് എന്തേ അതൊക്കെ പാവങ്ങള്ക്ക്
വീട് വെക്കാനും,ഭക്ഷണം കൊടുക്കാനും നീക്കി വെക്കാതത്?.കാന്തപുരം അതൊക്കെ
ചെയ്യുന്നതിന്റെ പുറമെയാണ് പുതിയ സംരംഭങ്ങള് തുടങ്ങുന്നത് എന്നോര്ക്കുക.അതും
അദ്ധേഹത്തിനു കമ്മീഷന് പറ്റാനല്ല.സമുദായത്തിന്റെ ഗുണത്തിന് വേണ്ടി മാത്രം.
പുതിയ പള്ളി വന്നാല് അവിടെ ജിഹാദികള് ഒരുമിച്ചു കൂടും,അവരെല്ലാം കൂടി നാട്
നശിപ്പിക്കുമെന്ന് ഒരു വിചിത്ര വാദം.കാന്തപുരം ജീവിക്കുന്നത് ബ്രിടനിലോ
അമേരിക്കയിലോ ഒന്നുമല്ല,പതിറ്റാണ്ടുകളായി കേരളത്തിലെ ജന സഹസ്രങ്ങള്കിടയിലാണ്
ഉസ്താദിന്റെ ജീവിതം,ഇക്കാലയലവിനുള്ളില് എത്ര സ്ഫോടനങ്ങളലാണ് കാന്തപുരം
നടത്തിയത്,ഏതെന്കിലും ഒരു മനുഷ്യന് കാന്തപുരം വല്ല ഭീഷണിയും
സ്ര്ഷ്ടിച്ചിട്ടുണ്ടോ?.തനിക്കെതിരെ വധ ഭീഷണി മുഴക്കുന്നവര്ക് പോലും മാപ്പ്
കൊടുത്ത പാരമ്പര്യമാണ് ഉസ്താടിന്റെത്,തീവ്ര വാദത്തിനെതിരെ ഏറ്റവും കൂടുതല്
ശബ്ദിക്കുന്ന പണ്ഡിതനാണ് അദ്ദേഹം.പ്രവാചക നിന്ദ നടത്തിയ ആളുടെ കൈ വെട്ടിയപ്പോള്
ഏറ്റവും ആദ്യം അതിനെ വിമര്ശിച്ച മുസ്ലിം പന്ധിതനാണ്
കാന്തപുരം,വിദ്യാഭ്യാസത്തിന്റെ അഭാവം ഒരു ജനതയെ രാജ്യ വിരുദ്ധ ചിന്തകള്ക്ക്
പ്രേരിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം കാശ്മീരിലെ നൂറു കണക്കിന്
കുരുന്നുകള്കാന് രാജ്യ സ്നേഹവും വിദ്യയും നല്കുന്നത്.ഇക്കഴിഞ്ഞ മര്കസ്
സമ്മേളനത്തില് ഒരു സെഷന് തീര്ത്തും ദേശ സുരാക്ഷ സെമിനാര്
ആയിരുന്നു.രാജ്യത്തിന്റെ ഭദ്രതയ്ക്ക് ഏറ്റവും കൂടുതല് പോറല് ഏല്പിക്കുന്നത്
ആരാണെന്ന് പൊതു ജനത്തിനറിയാം,അജ്മീറിലും,നന്ടെധിലും ,ഗുജരാതിലുമൊക്കെ ആരാണ്
ജിഹാദ് നടത്തിയത് എന്ന് വാര്ത്ത വായിക്കുന്നവര്കൊക്കെ അറിയാം.കാന്തപുരത്തിന്റെ
ജീവിതം ഒരു തുറന്ന പുസ്തകമാണ്.അദ്ദേഹമോ സുന്നികളോ ഒരു പടക്കം പൊട്ടിച്ച കേസ്
പോലും ഇവിടെ ഇല്ല എന്നത് വിമര്ശകര് ഓര്കുന്നത് നല്ലതാണ്. ഇനിയും
കാന്തപുരത്തിനെയും സുന്നികളെയും തിരിച്ചരിഞ്ഞിട്ടില്ലെന്കില് തല വാചകം ഒന്ന്
വായിക്കുക. കോഴിക്കോട് നിന്ന് മര്കസിലെക്ക് അര മണിക്കൂര് യാത്ര ചെയ്താല് മതി

--
 Jihadudheen
Seder Services,Jeddah

ജന ലക്ഷങ്ങളെ സാക്ഷി നിര്‍ത്തി കാന്തപുരം ഉസ്താത് ശഹ്റെ മുബാറക് ഏറ്റു വാങ്ങുന്നു


ഫെയ്‌സ്ബുക്കിലെ ചതിക്കുഴികള്‍

ഫെയ്‌സ്ബുക്ക് ഒരു രാജ്യമായിരുന്നുവെങ്കില്‍ അംഗസംഖ്യ വെച്ച് ചൈനക്കും ഇന്ത്യക്കും
പിറകില്‍ മൂന്നാമത്തെ രാജ്യമായി അത് അറിയപ്പെട്ടേനെ-ഫെയ്‌സ്ബുക്കിനെ 'ടൈം മാഗസിന്‍'
ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ലോകമൊട്ടാകെ ഏകദേശം
60 കോടിയോളം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുണ്ട്. ഇതില്‍ 50 ശതമാനം പേരും ദിവസം ഒരു
പ്രാവശ്യമെങ്കിലും ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുന്നവരാണ്. ഫെയ്‌സ്ബുക്ക് അതിന്റെ
സ്വരൂപം കാട്ടിത്തുടങ്ങിയതോടെ മറ്റു പല സൗഹൃദക്കൂട്ടായ്മകളും പിന്നിലായി.
പ്രചാരത്തില്‍ ഗൂഗിളിനുപോലും ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്കിന്റെ
മുന്നേറ്റം. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഒന്നാമതായിരുന്ന
ഗൂഗിളിന്റെ ഓര്‍ക്കുട്ടിനെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഫെയ്‌സ്ബുക്ക്
പിന്നിലാക്കിയിരിക്കുന്നു. പല സ്ഥാപനങ്ങളിലും ജോലി സമയത്ത് ഫെയ്‌സ്ബുക്ക്
നിരോധിച്ചിരിക്കുകയാണ്.

ഫെയ്‌സ്ബുക്കിനൊപ്പം തന്നെ ഫെയ്‌സ്ബുക്ക് സൃഷ്ടിക്കുന്ന വിവാദങ്ങളും വളരുന്നു.
വിവാദങ്ങളില്‍ പ്രധാനപ്പെട്ടതാണ് വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണം. നിങ്ങള്‍
ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി അറിഞ്ഞോ അറിയാതെയോ കൊടുത്തിട്ടുള്ള വിവരങ്ങള്‍
നിങ്ങള്‍ അറിയാതെ തന്നെ ക്രോഡീകരിച്ച് നിങ്ങളെക്കുറിച്ചുള്ള വളരെ വ്യക്തമായ ഒരു
ചിത്രം തയ്യാറാക്കാന്‍ കഴിയും. അടുത്ത കാലത്ത് ഒരു വിദ്വാന്‍ ലക്ഷക്കണക്കിന്
ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഫോട്ടോകളും ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും
മറ്റും ശേഖരിച്ച് അവയുടെ ഒരു വന്‍ശേഖരം ഉണ്ടാക്കി ഇന്റര്‍നെറ്റില്‍
പരസ്യപ്പെടുത്തിയത് ഓര്‍മ്മയില്ലേ. ടോറന്റുകളും മറ്റു ഫയല്‍ ഷെയറിംഗ് സൈറ്റുകളും
വഴി അത് ഇപ്പോഴും ഇന്റര്‍നെറ്റില്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാനാകും. ഇതില്‍
ആരെയാണ് കുറ്റപ്പെടുത്താനാവുക?

മറ്റുള്ളവരുടെ ക്ഷണം സ്വീകരിച്ചോ അല്ലെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരമോ ഫെയ്‌സ്ബുക്ക്,
ഓര്‍ക്കുട്ട് തുടങ്ങിയ സൗഹൃദക്കൂട്ടായ്മകളില്‍ തിടുക്കപ്പെട്ട് അംഗമാകുന്നവര്‍,
തങ്ങളുടെ എന്തൊക്കെ വിവരങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പരസ്യമാകുന്നത് എന്ന്
ഓര്‍ക്കാറില്ല. ആരെങ്കിലും വീടിന്റെ മതിലിനു പുറത്തോ അല്ലെങ്കില്‍ പൊതു സ്ഥലങ്ങളിലോ
സ്വന്തം വിലാസവും കുടുംബാംഗങ്ങളുടെ ഫോട്ടൊയും ഫോണ്‍നമ്പറും ഒക്കെ അടങ്ങിയ വലിയ
ഫ്ലക്‌സ് ബോര്‍ഡുകള്‍ വയ്ക്കാറുണ്ടോ? അതിലും അപകടകരമാണ് സൗഹൃദക്കൂട്ടായ്മകളിലൂടെ
സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്. ഫെയ്‌സ്ബുക്കിലെ സ്വകാര്യതാ
ക്രമീകരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാത്തതു കൊണ്ടുള്ള ഭീഷണികള്‍ വലുതാണ്.

'കയ്യില്‍ നിന്നു വിട്ട കല്ലും വായില്‍ നിന്നു വിട്ട വാക്കും ഫെയ്‌സ്ബുക്കിലിട്ട
ഫോട്ടോയും ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയില്ല' എന്നതാണ് പുതുമൊഴി. അതിനാല്‍
ഫോട്ടോകള്‍ സൗഹൃദക്കൂട്ടായ്മകളില്‍ പരസ്യപ്പെടുത്തുംമുന്‍പ് വളരെ
ശ്രദ്ധിക്കേണ്ടതാണ്. ഉയര്‍ന്ന നിലവാരമുള്ള ഫോട്ടോകളില്‍ ഫോട്ടോഷോപ്പ് തുടങ്ങിയ
സോഫ്ട്‌വേറുകള്‍ ഉപയോഗിച്ച് കയ്യാങ്കളി നടത്തുവാന്‍ വളരെ എളുപ്പമാണ്. നിങ്ങളുടെ
ഫോട്ടോകള്‍, സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍, ഇഷ്ടാനിഷ്ടങ്ങള്‍ തുടങ്ങിയവ ആരൊക്കെ
കാണണം/കാണരുത് എന്ന് മുന്‍കൂട്ടി തീരുമാനിക്കുക. ഉദാഹരണമായി നിങ്ങളുടെ സ്ഥാപനത്തിലെ
ഒരു ചടങ്ങിന്റെ ഫൊട്ടോകള്‍ ലോകം മുഴുവനും കാണണമെന്നു നിര്‍ബന്ധമുണ്ടോ? ചിലപ്പോള്‍
അത് നിങ്ങളുടെ സ്ഥാപനത്തിന്റെ സ്വകാര്യതയ്ക്കും താത്പര്യങ്ങള്‍ക്കും എതിരായെന്നു
വരാം.

ഫെയ്‌സ്ബുക്ക് മറ്റു സൗഹൃദക്കൂട്ടായ്മകളെ അപേക്ഷിച്ച് ഉപയോക്താക്കളുടെ സ്വകാര്യത
സംരക്ഷിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നു. പക്ഷേ മിക്കപ്പോഴും ധൃതി പിടിച്ചും
മറ്റുള്ളവരുടെ ക്ഷണം സീകരിച്ചും ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ തുറക്കുന്നവര്‍
സാങ്കേതികപദങ്ങള്‍ വേണ്ട രീതിയില്‍ മനസ്സിലാകാത്തതു കൊണ്ടും പരിചയക്കുറവു കൊണ്ടും
അലസതകൊണ്ടുമൊക്കെ സുരക്ഷാക്രമീകരണങ്ങള്‍ കാര്യമായി എടുക്കാറില്ല.

ഫെയ്‌സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങള്‍ വലിയ ആശയക്കുഴപ്പം
ഉണ്ടാക്കാറുണ്ടെന്നതും ഒരു വസ്തുതയാണ്. മാത്രമല്ല ഫെയ്‌സ്ബുക്ക് മലയാളമടക്കം അനവധി
ഭാഷകളില്‍ ലഭ്യമാണെങ്കിലും സ്വകാര്യതാ ക്രമീകരണങ്ങള്‍ പ്രതിപാദിക്കുന്ന ഭാഗം ഇനിയും
പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല.

ഫെയ്‌സ്ബുക്കിന്റെ സ്വകാര്യതാ ക്രമീകരണങ്ങള്‍
ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടതും എന്നാല്‍ പലരും
ഒരിക്കല്‍ പോലും പരിശോധിക്കാത്തതുമായ പ്രധാനപ്പെട്ട ഒരു ഭാഗമാണിത്. അക്കൗണ്ട്
തുറക്കുമ്പോള്‍ ഉള്ള ഡീഫോള്‍ട്ട് സെറ്റിംഗുകള്‍ പലപ്പോഴും വ്യക്തി
താത്പര്യങ്ങള്‍ക്കു നിരക്കുന്നതാവാറില്ല. അതിനാല്‍ ഫെയ്‌സ്ബുക്കിലെ സ്വകാര്യതാ
ക്രമീകരണങ്ങള്‍ വിശദമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഫെയ്‌സ്ബുക്കില്‍ സ്വകാര്യമാക്കി വയ്ക്കാന്‍ പറ്റാത്തതെന്തൊക്കെ?
പ്രൈവസി സെറ്റിംഗുകള്‍ മുഖേന നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും സ്വകാര്യമാക്കി
വയ്ക്കാനാകില്ല. അത്തരത്തിലുള്ള അഞ്ചു കാര്യങ്ങളാണ് ഉള്ളത്

1. നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം
2. പേര്
3. ലിഗം
4. യൂസര്‍ നേം
5. നെറ്റ്‌വര്‍ക്ക്

ഒരു സൗഹൃദക്കൂട്ടായ്മയെ സംബന്ധിച്ചിടത്തോളം ഇത്രയും കാര്യങ്ങള്‍ അടിസ്ഥാനപരമായി
അത്യാവശ്യമാണ്. അതായത് ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള ഏതൊരാളുടേയും ഇത്രയും വിവരങ്ങള്‍
ഏത് ഉപഭോക്താവിനും കാണാന്‍ കഴിയും. ഇതില്‍ യാതൊരു നിയന്ത്രണങ്ങളും സാധ്യമല്ല.

ഈ പേജില്‍ http://www.facebook.com/#!/settings/?tab=privacyപോയി നിങ്ങളുടെ എല്ലാ
പ്രൈവസി സെറ്റിംഗുകളും പരിശോധിക്കാനും വേണ്ട രീതിയില്‍ നിയന്ത്രിക്കാനുമാകും.

   
 
   

ഇതില്‍ പ്രധാനമായും അഞ്ചു ഭാഗങ്ങള്‍ ആണുള്ളത്.
1. connecting on Facebook
ഇതില്‍ ആദ്യത്തേത് നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ സുഹൃത്തുക്കളും മറ്റ്
ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും കാണണം എന്ന് തീരുമാനിക്കാനുള്ളതാണ്. ഇതിലെ connecting
on Facebook എന്ന മെനുവിലെ'view settings' എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍
താഴെക്കൊടുത്തിട്ടുള്ളതുപോലെയുള്ള ഒരു പേജ് തുറക്കും.  

ഈ പേജില്‍ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഏഴു പ്രധാന ഭാഗങ്ങള്‍ ഉണ്ട്.
1. ഇതിലെ ആദ്യ സെറ്റിംഗ് ഫെയ്‌സ്ബുക്കിലെ തിരച്ചില്‍ പേജുകളില്‍ നിങ്ങളുടെ
സാന്നിധ്യം നിയന്ത്രിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതായത് ഈ സെറ്റിംഗ് 'Everyone'
എന്നു ക്രമീകരിച്ചാല്‍ ഫെയ്‌സ്ബുക്കിലെ ആര്‍ക്കും നിങ്ങളുടെ ഫെയ്‌സ്ബുക്ക്
അക്കൗണ്ട് തിരഞ്ഞു കണ്ടുപിടിക്കാന്‍ കഴിയും. ഇതിലെ മറ്റു രണ്ടു
സെറ്റിംഗുകളായ'Friends' , 'Friends of Friends' എന്നിവയാണെങ്കില്‍ മറ്റു
ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്കിലെ തിരയല്‍ സൗകര്യം ഉപയോഗിച്ച്
നിങ്ങളില്‍ എത്താനാകില്ല.

2. രണ്ടാമത്തേത് നിങ്ങള്‍ ആരില്‍ നിന്നൊക്കെ സൗഹൃദത്തിനായുള്ള അപേക്ഷകള്‍
സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് തീരുമാനിക്കാനുള്ളതാണ്. ഇതില്‍ എല്ലാവരില്‍
നിന്നും, സുഹൃത്തുക്കളുടെ സുഹൃത്തുക്കളില്‍ നിന്നും എന്നിങ്ങനെ രണ്ട് ഒപ്ഷനുകളാണ്
ഉള്ളത്. തികച്ചും അപരിചിതരില്‍ നിന്നും നിങ്ങള്‍ സൗഹൃദത്തിനായുള്ള അപേക്ഷകള്‍
സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ 'Friends of Friends' എന്ന ഒപ്ഷന്‍
തെരഞ്ഞെടുക്കുക.

3. അപരിചിതരില്‍ നിന്നും നിങ്ങള്‍ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലേ?
ഈ സെറ്റിംഗ് അതിനുള്ളതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ആരില്‍ നിന്നൊക്കെ സ്വകാര്യ
സന്ദേശങ്ങള്‍ സ്വീകരിക്കണം എന്ന് തീരുമാനിക്കാന്‍ ആകും.

4. നിങ്ങളുടെ ഫെയ്‌സ്ബുക്ക് സുഹൃത്‌വലയം, വിദ്യാഭാസ യോഗ്യത, തൊഴില്‍, സ്ഥലം,
ഇഷ്ടാനിഷ്ടങ്ങള്‍ മുതലായവ ആര്‍ക്കൊക്കെ ദൃശ്യമാകണം എന്നു തീരുമാനിക്കാനുള്ളതാണ്
അടുത്ത മൂന്നു ക്രമീകരണങ്ങള്‍. ഇതില്‍ മുന്‍ പറഞ്ഞതില്‍ കൂടാതെ 'Customize' എന്ന
ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് സുഹൃത്‌വലയത്തിലുള്ള തെരഞ്ഞെടുത്ത
സുഹൃത്തുക്കള്‍ക്കു മാത്രം പ്രസ്തുത വിവരങ്ങള്‍ ദൃശ്യമാക്കാന്‍ കഴിയുന്നു.

2. Sharing on Facebook
ഇത് നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പ്രൈവസി സെറ്റിംഗുകളുടെ ഒറ്റ നോട്ടത്തിലുള്ള
ഒരു ദൃശ്യമാണ്. നിങ്ങളുടെ സ്വകാര്യത ഏതു വിധത്തിലാണ്
നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും. ഉദാഹരണമായി
നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഒരു ഫൊട്ടോ ഇട്ടു. അത് ആരൊക്കെ കാണണം, ആര്‍ക്കൊക്കെ
അതില്‍ അഭിപ്രായം പറയാം, നിങ്ങളുടെ ഫെയ്‌സ്ബുക്ക് ചുവരില്‍ ആര്‍ക്കൊക്കെ എഴുതാം,
നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ആര്‍ക്കൊക്കെ കാണാം തുടങ്ങിയ വിവരങ്ങള്‍
ഇതിലൂടെ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം.

ഫേസ്ബുക്കിലെ പ്രൈവസി ലെവലുകള്‍
ഫേസ്ബുക്കില്‍ താഴെപ്പറയുന്ന പ്രൈവസി ലെവലുകള്‍ ആണുള്ളത്
1. എല്ലാവരും
2. സുഹൃത്തുക്കള്‍
3. സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍
4. തെരഞ്ഞെടുത്ത സുഹൃത്തുക്കള്‍
5. നിങ്ങള്‍ മാത്രം

അതായത്, നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങളും
നിങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന വിവരങ്ങളും സംവദിക്കാനുള്ള വിവരങ്ങളും
ആരുമായൊക്കെ പങ്കുവക്കണം അഥവാ മറ്റാര്‍ക്കൊക്കെ ദൃശ്യമാകണം എന്നൊക്കെ ഈ പ്രൈവസി
ലെവലുകളിലൂടെ നിശ്ചയിക്കാന്‍ കഴിയും.

പേജിന്റെ അടിയിലായുള്ള'Customize settings' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്
നിങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട മേല്‍പ്പറഞ്ഞ എല്ലാ വിവരങ്ങളും ഫലപ്രദമായി
നിയന്ത്രിക്കാന്‍ കഴിയും.

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒരു കണ്ണാടിയിലൂടെ
'Preview My Profile' എന്ന ബട്ടനില്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ്
മറ്റുള്ളവര്‍ക്ക് എങ്ങിനെ ദൃശ്യമാകുന്നു എന്ന് കാണാന്‍ കഴിയും. മാത്രമല്ല ഒരു
പ്രത്യേക സുഹൃത്ത് തന്റെ ഫെയ്‌സ്ബുക്ക് പേജ് എങ്ങിനെ കാണുന്നു എന്ന് അറിയാനുള്ള
സൗകര്യവും ഈ പേജ് നല്‍കുന്നു. ഈ പേജിനെ 'ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ കണ്ണാടി'
എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ദൗര്‍ഭാഗ്യവശാല്‍ പല ഫെയ്‌സ്ബുക്ക്
ഉപയോക്താക്കളും ഒരിക്കല്‍ പോലും ഈ സൗകര്യം ഉപയോഗിക്കാറില്ല എന്നതാണ് വസ്തുത.

അനാവശ്യ അപ്ലിക്കേഷനുകള്‍ എങ്ങിനെ നിയന്ത്രിക്കാം
ഫെയ്‌സ്ബുക്കിനോടൊപ്പം തന്നെ ഫെയ്‌സ്ബുക്ക് അടിസ്ഥാനമാക്കിയുള്ള മറ്റു പല ഓണ്‍ലൈന്‍
ബിസിനസുകളും വളരുന്നു. പ്രത്യേകിച്ച് ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍.
ഇത്തരത്തിലുള്ള പല ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകളും സ്ഥാപിത താത്പര്യങ്ങളോടു
കൂടിയവയും സ്വകാര്യതയ്ക്ക് ഭീഷണിയായവയും ആണ്.

പലപ്പോഴും സ്വന്തം ഫെയ്‌സ്ബുക്ക് ചുവരില്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത പല
അപ്‌ഡേറ്റുകളും പോസ്റ്റുകളും വരാറില്ലേ? നിങ്ങള്‍ മനപ്പൂര്‍വ്വമോ അല്ലാതെയോ
ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി കൂട്ടിച്ചേര്‍ത്തിട്ടുള്ള അപ്ലിക്കേഷനുകളുടെ
പണിയായിരിക്കാം അത്.

മിക്കവാറും എല്ലാ സൈറ്റുകളിലും മറ്റു സൗഹൃദക്കൂട്ടായ്മകളിലും അംഗമാകുന്നതിലേക്കായി
നിങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളും താത്പര്യങ്ങളും ഇമെയില്‍ വിലാസങ്ങളും
ഒക്കെ അടങ്ങിയ ഒരു ഫോറം പൂരിപ്പിക്കേണ്ടി വരും. എന്നാല്‍, ഇപ്പോള്‍ മിക്കവാറും പല
സൈറ്റുകളിലും കാണാറില്ലേ, 'Sign in with your Facebook account' എന്ന്. ഇതുപ്രകാരം
ഒരു ബട്ടന്‍ അമര്‍ത്തി അക്കൗണ്ട് തുറക്കാം. 'ഈ അപ്ലിക്കേഷന്‍ നിങ്ങളുടെ
ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും ചില സ്വകാര്യ വിവരങ്ങള്‍
ശേഖരിക്കാനാഗ്രഹിക്കുന്നു' എന്നിങ്ങനെയുള്ള മുന്നറിയിപ്പൊക്കെ കാണാം. മിക്കവരും
അതൊക്കെ അവഗണിക്കുകയാണ് പതിവ്.

ഇത്തരത്തില്‍ ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പ്രക്രിയ
എളുപ്പമാക്കുന്നതിലൂടെ പ്രസ്തുത സൈറ്റിന് രണ്ടു നേട്ടങ്ങള്‍ ആണ് ഉണ്ടാവുന്നത്.
ഒന്ന് നിങ്ങളെക്കുറിച്ചുള്ള വളരെ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നു. രണ്ട് നിങ്ങളുടെ
സുഹൃത്‌വലയത്തിന്റെ ഭാഗമായി തങ്ങളുടെ ബിസിനസിന് കൂടുതല്‍ പ്രചാരം നല്‍കാന്‍
കഴിയുന്നു. എല്ലാ സൈറ്റുകളും ഈ സൗകര്യം ഒരേപോലെ അല്ല ഉപയോഗിക്കുന്നത്. ചില
അപ്ലിക്കേഷനുകള്‍ നിങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ മാത്രം ശേഖരിച്ച്
നിശബ്ദമായിരിക്കുമ്പോള്‍ മറ്റു ചിലവ അടിക്കടിയുള്ള അപ്‌ഡേറ്റുകളും പരസ്യങ്ങളും
കൊണ്ട് ഉപയോക്താക്കളുടെ ഫെയ്‌സ്ബുക്ക് ചുവരുകള്‍ നിറയ്ക്കുന്നു.

അനാവശ്യ (സ്​പാം) അപ്ലിക്കേഷനുകള്‍
ഈ അടുത്തകാലത്തായി പലരുടേയും ഫെയ്‌സ്ബുക്ക് ചുമരില്‍ സുഹൃത്തുക്കളില്‍ നിന്നായി 'My
total facebook views are 4325 Find out your total profile views @
http://bit.ly/im9StZ
' എന്നിങ്ങനെയുള്ള ചില സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. അതില്‍
കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വിന്‍ഡോ തുറക്കുകയും ഒരു
അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനുള്ള അനുവാദം ചോദിക്കുകയും ചെയ്യുന്നു.
അതിലൂടെ ഈ സൈറ്റില്‍ നിന്നും അപകടകരമായേക്കാവുന്ന ദുഷ്ടപ്രോഗ്രാമുകള്‍ നിങ്ങളുടെ
കമ്പ്യൂട്ടറിലേക്ക് നിക്ഷേപിക്കപ്പെടുന്നു. മാത്രമല്ല ഫെയ്‌സ്ബുക്കിലെ സ്വകാര്യ
വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അനുവാദം നല്‍കുക വഴി പ്രസ്തുത സന്ദേശം നിങ്ങളുടെ
ന്യൂസ്ഫീഡ് ആയി മറ്റു സുഹൃത്തുക്കളിലേക്കുകൂടി വ്യാപിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ അറിഞ്ഞോ അറിയാതെയോ കടന്നു കൂടിയിട്ടുള്ള
അപ്ലിക്കേഷനുകളെ കണ്ടെത്താനും അവയെ നിയന്ത്രിക്കുവാനോ നീക്കം ചെയ്യുവാനോ വളരെ
എളുപ്പം സാധിക്കും.

പ്രൈവസി സെറ്റിംഗ് പേജിലെ ഇടത്തേ മൂലയില്‍ ഉള്ള 'Apps and websitse' എന്നതിനു
ചുവടെയുള്ള'Edit Your settings' എന്ന ലിങ്കില്‍ അമര്‍ത്തുക അപ്പോള്‍ ചുവടെ
കൊടുത്തിട്ടുള്ളതുപോലെയുള്ള ഒരു പേജ് ലഭിക്കുന്നു.

   
ഇതില്‍ നിങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന അപ്ലിക്കേഷനുകളുടെ പട്ടിക
ദൃശ്യമാകുന്നു. ഇതില്‍ 'Applications You use' എന്നതിനു നേരേയുള്ള 'Edit Settings'
എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ ലഭിക്കുന്ന പേജിലൂടെ നിങ്ങളുടെ അക്കൗണ്ടിലുള്ള ഓരോ
അപ്ലിക്കേഷനുകളും എന്തൊക്കെ സ്വകാര്യ വിവരങ്ങള്‍ ആണ് ശേഖരിക്കുന്നതെന്നും അവയ്ക്ക്
എന്തൊക്കെ അവകാശങ്ങള്‍ ആണ് ഉള്ളതെന്നും അറിയാനാകുന്നു. അഭികാമ്യമല്ലാത്ത
അപ്ലിക്കേഷനുകളെ നീക്കം ചെയ്യാവുന്നതാണ്.

അപ്ലിക്കേഷന്‍ കണ്‍ട്രോള്‍ പേജിലെ മറ്റു ക്രമീകരണങ്ങളിലൂടെ നിങ്ങളുടെ സുഹൃത്ത് ഒരു
അപ്ലിക്കേഷന്‍ സ്വന്തം അക്കൗണ്ടിലേക്കു ചേര്‍ക്കുമ്പോള്‍ ആ അപ്ലിക്കേഷന്
നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ ലഭ്യമാക്കണം എന്നു കൂടി
നിശ്ചയിക്കാനാകും. ഇതിനായി'Information accessible through your Frineds' എന്നതിനു
നേരേയുള്ള എഡിറ്റ് ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് ലഭിക്കുന്ന പോപ് അപ്
വിന്‍ഡോവില്‍ക്കൂടി സുഹൃത്തുക്കളുടെ അപ്ലിക്കേഷനുകള്‍ക്ക് നിങ്ങളുടേതായി ലഭിക്കുന്ന
വിവരങ്ങള്‍ നിയന്ത്രിക്കാനാകും.

   
ഇതില്‍ നിങ്ങളുടെ പേര്, പ്രൊഫൈല്‍ ചിത്രം, ലിംഗം, യൂസര്‍ ഐഡി, നെറ്റ്‌വര്‍ക്ക്
തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ മറയ്ക്കാനാകില്ല. (ഇതിനായി അപ്ലിക്കേഷന്‍
കണ്‍ട്രോള്‍ പേജിലെ 'Turn off all Platform applications' എന്ന ലിങ്കില്‍
അമര്‍ത്തുക).

നിങ്ങള്‍ ഫെസ്ബുക്കില്‍ കളിക്കുന്ന ഫാംവില്ലി, മാഫിയാ വാര്‍ തുടങ്ങിയ കളികളുടെ
വിവരങ്ങള്‍ ലോകത്തെ മുഴുവന്‍ അറിയിക്കണം എന്നുണ്ടോ. പലപ്പോഴും ഇത്തരം
അപ്‌ഡേറ്റുകള്‍ സുഹൃത്തുക്കള്‍ക്ക് അരോചകമായിത്തോന്നാം. 'Game and Application
Activtiy' എന്നതിനു നേരെയുള്ള ബട്ടനില്‍ അമര്‍ത്തി ഇതിനെ ഫലപ്രദമായി
നിയന്ത്രിക്കാം. ഇതിലെ 'Custom' എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഒന്നുകില്‍ അപ്‌ഡേറ്റുകള്‍
നിങ്ങള്‍ക്ക് മാത്രമായോ അല്ലെങ്കില്‍ കളികളോട് താത്പര്യമുള്ള തിരഞ്ഞെടുത്ത
സുഹൃത്തുക്കളിലേക്കു മാത്രമായോ ക്രമിക്കരിക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.

നിങ്ങളുടെ ഫെയ്‌സ്ബുക്ക് സാന്നിധ്യം ഗൂഗിളില്‍
ഒരാളുടെ ഫെയ്‌സ്ബുക്ക് സാന്നിധ്യം ഗൂഗിളിലൂടെ പരിശോധിക്കാന്‍ വളരെ എളുപ്പമാണ്.
ഗൂഗിള്‍ സേര്‍ച്ച് ബോക്‌സില്‍ ആളുടെ പേരും ഫെയ്‌സ്ബുക്ക് എന്നും ചേര്‍ത്ത്
തെരഞ്ഞാല്‍ മതി. ഇത്തരത്തില്‍ സേര്‍ച്ച് എഞ്ചിന്‍ പേജുകളില്‍ നിന്നും നിങ്ങളുടെ
ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെ അകറ്റി നിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍
അപ്ലിക്കേഷന്‍ കണ്‍ട്രോള്‍ പേജിലെ 'Public Search' നു നേരേയുള്ള എഡിറ്റ് ബട്ടണില്‍
അമര്‍ത്തുക. അപ്പോള്‍ ലഭിക്കുന്ന പേജിലെ 'Enable Public Search' എന്നതിനെ
ഒഴിവാക്കുക. പുതിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ സ്വാഭാവികമായും ഈ
ഓപ്ഷന്‍ എനേബിള്‍ ആയിരിക്കും (ഫെയ്‌സ്ബുക്കിന് നിങ്ങളെ ലോകത്തിനുമുന്നില്‍
പരിചയപ്പെടുത്താനാണ് താത്പര്യം)

ഒരു പ്രത്യേക ഫെയ്‌സ്ബുക്ക് ഉപയോക്താവിനെ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും
വിലക്കുന്നതെങ്ങിനെ

നിങ്ങളുടെ ഏതെങ്കിലും സുഹൃത്ത് സഭ്യമല്ലാത്ത അപ്‌ഡേറ്റുകള്‍ കൊണ്ട് നിങ്ങളുടെ
ഫെയ്‌സ്ബുക്ക് ചുവരുകള്‍ വൃത്തികേടാക്കാറുണ്ടോ? അതുമല്ലെങ്കില്‍ ഒരു സുഹൃത്തിന്റെ
കളികളിലേക്കും അപ്ലിക്കേഷനുകളിലേക്കും ചടങ്ങുകളിലേക്കും മറ്റുമുള്ള ക്ഷണങ്ങള്‍
സ്വീകരിക്കാന്‍ താത്പര്യമില്ലേ? ഇതിനായി പ്രൈവസി സെറ്റിംഗ്‌സ് പേജിലെ 'Block Lists'
എന്ന ലിങ്കില്‍ അമര്‍ത്തുക അപ്പോള്‍ ലഭിക്കുന്ന പേജിലെ ക്രമീകരണങ്ങളിലൂടെ ഒന്നോ
അതിലധികമോ പേരെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യാനും
നിയന്ത്രിക്കാനുമാകും.

ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷ
പലരും ഉപയോഗിക്കാത്തതും എന്നാല്‍ വളരെ ഫലപ്രദവും ആയ ഒരു സുരക്ഷാ മുന്‍കരുതല്‍
ആണിത്. ഹാക്കിംഗിലൂടെയും മറ്റും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മറ്റുള്ളവര്‍
ഉപയോഗിക്കുന്നത് ഇതിലൂടെ തിരിച്ചറിയാന്‍ കഴിയുന്നു. നിങ്ങളുടെ ഫെയ്‌സ്ബുക്ക്
അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതിനു ശേഷംFacebook Account Settingsപേജിലെ 'Account
Securtiy'എന്നതിനു നേരെയുള്ള ' Change'എന്ന ലിങ്കില്‍ അമര്‍ത്തുക. അപ്പോള്‍
ലഭിക്കുന്ന 'When a new computer or mobile device logs into this account: Send me
an email'എന്ന ഓപ്ഷന്‍ സെറ്റ് ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട്
ഏതൊരു കമ്പ്യൂട്ടറിലൂടേയോ മൊബൈല്‍ ഫോണിലൂടെയോ തുറന്നാല്‍ അതിനെക്കുറിച്ചുള്ള
വിവരങ്ങള്‍ ഉടനടി നിങ്ങളുടെ ഇമെയില്‍ വിലാസത്തില്‍ ലഭ്യമാകും.

   
ഫെയ്‌സ്ബുക്ക് ചാറ്റ്
   
 
ഫയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ത്തന്നെ ആരെങ്കിലുമൊക്കെ ചാടി വീഴാറില്ലേ?
നിങ്ങള്‍ക്ക് നൂറുകണക്കിന് സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. ഈ
അവസരത്തില്‍ ചാറ്റ് ഓഫ്‌ലൈന്‍ ആകുവാനായി ചാറ്റ് ലിസ്റ്റിലെ'Option' ല്‍ ക്ലിക്കു
ചെയ്ത് 'go offline' എന്ന ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ മറ്റുള്ളവര്‍ക്ക് നിങ്ങള്‍
ഓഫ്‌ലൈന്‍ ആയിരിക്കും. ഇത് മെമ്മറിയില്‍ സൂക്ഷിക്കപ്പെടുകയും മറ്റാത്തിടത്തൊളം കാലം
എപ്പോഴും ഓഫ് ലൈന്‍ ആയി ഇരിക്കുകയും ചെയ്യും.

ഫെയ്‌സ്ബുക്ക് ചാറ്റില്‍ തെരഞ്ഞെടുത്ത സുഹൃത്തുക്കള്‍ക്ക് മുന്നില്‍ മാത്രമായി
ഓണ്‍ലൈന്‍ ആകാന്‍ എങ്ങനെ കഴിയും

ഇതിനായി സുഹൃത്തുക്കളുടെ ലിസ്റ്റുകള്‍ ഉണ്ടാക്കണം. ഉദാഹരണമായി Best friends, Good
friends, Colleagues, Family …തുടങ്ങിയവ. ഫെയ്‌സ്ബുക്കില്‍ എങ്ങിനെ ഫ്രണ്ട്‌സ്
ലിസ്റ്റ്കുകള്‍ ഉണ്ടാക്കാം എന്നു നോക്കാം. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍
ലോഗിന്‍ ചെയ്തതിനു ശേഷം

ഈ ലിങ്കില്‍ ക്ലിക് ചെയ്യുക http://www.facebook.com/friends/edit/

അപ്പോള്‍ ലഭിക്കുന്ന പേജിന്റെ മുകളിലായി വലത്തേ അറ്റത്തുള്ള 'Create List' എന്ന
ബട്ടനില്‍ അമര്‍ത്തിയാല്‍ പുതിയ ലിസ്റ്റ് നിര്‍മ്മിക്കുന്നതിനായുള്ള ഒരു പോപ് അപ്
വിന്‍ഡോ ദൃശ്യമാകും. ഇത്തരത്തില്‍ സുഹൃത്തുക്കളെ ഇഷ്ടാനുസരണം ഗ്രൂപ്പുകളായി
തിരിച്ച് ഒന്നിലധികം ലിസ്റ്റുകള്‍ നിര്‍മ്മിക്കാനാകും.  

ലിസ്റ്റുകള്‍ നിര്‍മിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ചാറ്റ് ബോക്‌സില്‍ ഈ ലിസ്റ്റുകള്‍
കാണാന്‍ കഴിയും.

ഈ ലിസ്റ്റുകള്‍ക്കു നേരെയുള്ള ചിഹ്നത്തില്‍ അമര്‍ത്തി ഒന്നോ അതിലധികമോ
ഗ്രൂപ്പുകളുടെ മുന്നില്‍ ഓണ്‍ ലൈനോ ഓഫ് ലൈനോ ആകാന്‍ കഴിയും (ചിത്രം ശ്രദ്ധിക്കുക).

   
ഫെയ്‌സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യുന്നതെങ്ങിനെ
ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒരു പുലിവാലായെന്നു തോന്നുന്നുണ്ടൊ? മാത്രമല്ല വെറുതെ ഒരു
നേരമ്പോക്കിനു തുറന്നു കുറച്ചുകാലം ഉപയോഗിച്ച് പിന്നീട് വെറുതെ ഇടുന്നത്
ബുദ്ധിയല്ല. ഇത്തരത്തിലുള്ള ഉപയോഗിക്കാത്തെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം
ചെയ്യുന്നതായിരിക്കും അഭികാമ്യം. നിങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍
ഫെയ്‌സ്ബുക്കിനോട് വളരെ എളുപ്പത്തില്‍ താത്കാലികമായോ സ്ഥിരമായോ വിട ചൊല്ലാം.

ഇതിനായി ഫേസ്ബുക്ക് അക്കൗണ്ട് സെറ്റിംഗ്
https://www.facebook.com/editaccount.phpപ
േജിലെ 'Deactivate Account'എന്ന
മെനുവില്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ ചുവടെ കൊടുത്തിരിക്കുന്ന രീതിയിലുള്ള ഒരു പേജ് ലഭിക്കും.
   

അക്കൌണ്ട് നീക്കം ചെയ്യുന്നതിനു മുന്‍പായി അവസാനമായി നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്
വിടവാങ്ങല്‍ സന്ദേശം അയയ്ക്കുവാനുള്ള സൗകര്യവും ഈ പേജ് ഒരുക്കുന്നു.

താത്കാലികമായി നീക്കംചെയ്യാന്‍ 'This is temproray I'll be back' എന്ന ഓപ്ഷന്‍
തെരഞ്ഞെടുക്കുക. ഇതിലൂടെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് താത്കാലികമായി നീക്കം
ചെയ്യപ്പെടുകയും പിന്നീട് ആവശ്യമായി തോന്നുകയാണെങ്കില്‍ പഴയ ഇമെയില്‍ വിലാസവും
പാസ്‌വേഡും ഉപയോഗിച്ച് വീണ്ടും ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യും

   
 
ഇനി ഒരിക്കലും അക്കൗണ്ട് ഉപയോഗിക്കാന്‍ താത്പര്യമില്ലെങ്കില്‍ അതിനനുയോജ്യമായ
ഒപ്ഷനുകള്‍ തെരഞ്ഞെടുക്കുക.

ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഈ ലിങ്കില്‍
https://www.facebook.com/help/contact.php?show_form=delete_account 
ക്ലിക്ക്
ചെയ്തും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സ്ഥിരമായി നീക്കം ചെയ്യാവുന്നതാണ്.

ഈ അവസരത്തിലും ഉടന്‍ തന്നെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യപ്പെടുന്നില്ല.
രണ്ടാഴ്ചക്കാലത്തേക്ക് പ്രസ്തുത അക്കൗണ്ട് താത്കാലികമായി നീക്കം ചെയ്യപ്പെടുന്നു.
ഇതിനിടക്ക് ഒരിക്കലെങ്കിലും അക്കൗണ്ടിലേക്ക് പ്രവേശിച്ചാല്‍ അക്കൗണ്ട് നീക്കം
ചെയ്യാനുള്ള അപേക്ഷ പരാജയപ്പെടുന്നു. മാത്രമല്ല നിങ്ങള്‍ ഫെയ്‌സ്ബുക്ക്
അപ്ലിക്കേഷനുകള്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റു വെബ്‌സൈറ്റുകള്‍
ഉപയോഗിച്ചാലും ഇത് ബാധകമാണ്. അതിനാല്‍ അക്കൗണ്ട് പൂര്‍ണ്ണമായും നീക്കം
ചെയ്യുന്നതിനു മുന്‍പായി പ്രസ്തുത അപ്ലിക്കേഷനുകള്‍ ആദ്യം നീക്കം ചെയ്യുക. കൂടാതെ
നിങ്ങളുടേതായുള്ള ഫോട്ടോകള്‍, വീഡീയോകള്‍, പോസ്റ്റുകള്‍, അപ്‌ഡേറ്റുകള്‍ തുടങ്ങിയവ
നീക്കം ചെയ്യുന്നതും നല്ലതാണ്.

ഫെയ്‌സ്ബുക്കില്‍ നിന്നും പുറത്തുവന്നതിനു ശേഷം ബ്രൗസറിലെ കുക്കികള്‍ നീക്കം
ചെയ്യുകയും വേണം. രണ്ടാഴ്ചയ്ക്കു ശേഷം ഫെയ്‌സ്ബുക്ക് അക്കൗണ്ട് പുന:സ്ഥാപിക്കാന്‍
കഴിയാനാകാത്ത വിധം നീക്കം ചെയ്യപ്പെടുന്നു. പക്ഷേ ഓര്‍മ്മിക്കുക. നിങ്ങളുടെ
അക്കൗണ്ടും മറ്റു വിവരങ്ങളും ഫെയ്‌സ്ബുക്ക് തങ്ങളുടെ സെര്‍വ്വറുകളില്‍ നിന്നും
നീക്കുന്നില്ല. പക്ഷേ മറ്റു ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നില്ല
എന്നു മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. ഫെയ്‌സ്ബുക്കിന്റെ ഈ പോളിസി ചില വിവാദങ്ങളും
ഉണ്ടാക്കാതില്ല.

ഫേസ്ബുക്ക് അക്കൌണ്ടും പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളും
18 വയസ്സിനു താഴെയുള്ള ഫെയ്‌സ്ബുക്ക് ഉപയോക്താക്കളെ 'മൈനര്‍' എന്ന വിഭാഗത്തില്‍ ആണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് 18 വയസ്സിനു താഴെയുള്ളവര്‍ പുതിയ
ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ പ്രൊഫൈല്‍ ഫോട്ടോ, വയസ്സ്, ലിംഗം,
നെറ്റ്‌വര്‍ക്ക് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാം
സുഹൃത്തുക്കള്‍ക്കു മാത്രം ലഭ്യമാകുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു.
മാത്രമല്ല സേര്‍ച്ച് എഞ്ചിനുകളേയും തടഞ്ഞിരിക്കുന്നു.

18 വയസ്സു കഴിഞ്ഞ ഉടന്‍ തന്നെ ഓട്ടോമാറ്റിക്കായി ഈ നിയന്ത്രണങ്ങള്‍
മാറപ്പെടുന്നതിനാല്‍, ഈ അവസരത്തില്‍ സ്വകാര്യ ക്രമീകരണങ്ങള്‍ ആവശ്യമായ രീതിയില്‍
പുന:ക്രമീകരിക്കേണ്ടി വരും.

ഒരു രക്ഷകര്‍ത്താവെന്ന നിലയില്‍ നിലവിലുള്ള നിയമപ്രകാരം, നിങ്ങള്‍ക്ക് 13 വയസ്സിനു
താഴെയുള്ള മകന്റെ/മകളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടാന്‍
കഴിയും. ഇതിനായി

ഈ ഫോറം പൂരിപ്പിക്കുക
http://www.facebook.com/help/contact.php?show_form=c_data_requestര
ക്ഷകര്‍ത്താവാണെന്നു
 തെളിയിക്കുന്നതിനാവശ്യമായ നിയമാനുസൃത രേഖകളുടെ പകര്‍പ്പുകളും കൂടെ
സമര്‍പ്പിക്കേണ്ടതാണ്.

   
മരണശേഷം ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് എന്തു സംഭവിക്കുന്നു
ഒരു ഫെയ്‌സ്ബുക്ക് ഉപഭോക്താവ് മരിച്ചു കഴിഞ്ഞാല്‍ ബന്ധുക്കളുടേയൊ സുഹൃത്തുക്കളുടെയോ
അപേക്ഷപ്രകാരം അക്കൗണ്ട് ഫെയ്‌സ്ബുക്ക് മെമ്മറൈസ് (Memorize) ചെയ്യുന്നു. അതായത്
സ്റ്റാറ്റസ് അപ്‌ഡേറ്റുകളും മറ്റു സ്വകാര്യ വിവരങ്ങളും നീക്കം ചെയ്യപ്പെടുന്നു.
ആര്‍ക്കും തന്നെ പ്രസ്തുത അക്കൗണ്ട് ഉപയോഗിക്കാനാകില്ല. കൂടാതെ സൗഹൃദത്തിനായുള്ള
അപേക്ഷകളും ആരില്‍ നിന്നും സ്വീകരിക്കുന്നതല്ല. എങ്കിലും അക്കൗണ്ട് ഉടമയുടെ അവസാന
സ്വകാര്യ ക്രമീകരണങ്ങളനുസരിച്ച് സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കും
ഫെയ്‌സ്ബുക്ക് ചുവരില്‍ അഭിപ്രായങ്ങള്‍ എഴുതുവാനും മറ്റും കഴിയും.

നിങ്ങളേക്കാള്‍ നിങ്ങളുടെ ശൃംഗല വളരുന്നതില്‍ താത്പര്യം ഫെയ്‌സ്ബുക്കിനാണ്
ഓര്‍ക്കുക ഫെയ്‌സ്ബുക്ക് ഇന്ന് ശതകോടികള്‍ വരുമാനമുള്ള ഒരു ആഗോള ബിസിനസ്
സ്ഥാപനമാണ്. നിങ്ങളുടെ സൗഹൃദച്ചങ്ങലയില്‍ ആണ് ആ ബിസിനസിന്റെ നിലനില്‍പ്പ്. അതിനാല്‍
നിങ്ങളുടെ സൗഹൃദം വളരുന്നതില്‍ നിങ്ങളേക്കാള്‍ താത്പര്യം ഫെയ്‌സ്ബുക്കിന്
തന്നെയാണ്. മാത്രമല്ല സുരക്ഷാ ക്രമീകരണങ്ങള്‍ വെറും സോഫ്ട്‌വേര്‍ കോഡുകള്‍
മാത്രമാണ്. ഏതു സമയവും വളരെ എളുപ്പത്തില്‍ മാറ്റിമറിക്കാന്‍ കഴിയുന്നവ. അതിനാല്‍
ആവശ്യമായ മുന്‍കരുതലുകള്‍ എപ്പോഴും അനിവാര്യമാണ്. നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ
നിമിഷങ്ങളുടെ ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ സൂക്ഷിച്ചാല്‍ മാത്രമല്ലേ അത് ദുരുപയോഗം
ചെയ്യാന്‍ സാദ്ധ്യതയുള്ളൂ. അതിനാല്‍ എന്തൊക്കെ ആരുമായൊക്കെ പങ്കുവയ്ക്കണം എന്ന
വ്യക്തമായ ധാരണ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്.

ഫെയ്‌സ്ബുക്കിന്റെ പ്രൈവസി പോളിസി അമേരിക്കന്‍ ഭരണഘടനയേക്കാള്‍ വലുതാണ്. മാത്രമല്ല
കാലോചിതമായി അവ പുതുക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതിനാല്‍ ഇടക്കിടക്ക്
ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ തങ്ങളുടെ സ്വകാര്യതാ ക്രമീകരണങ്ങള്‍ പരിശോധിക്കേണ്ടത്
വളരെ അത്യാവശ്യമാണ്. 

Posted on: 27 Jan 2011
Mathrubhumi.com
Article By - സുജിത് കുമാര്‍ 

തിരു കേശവും സക്കരിയ്യ സലാഹിയും .

കാന്തപുരം ഉസ്താടിനോടുള്ള വിരോദം തീര്‍ക്കാന്‍ തിരു കേശതെയും പ്രവാചകനെ വരെയും ഇകഴ്ത്തി ബ്ലോഗുകളും മെയിലുകളും ഉണ്ടാക്കിയ, സീറോ അബ്ദുള്ള എന്ന യുക്തിവാദിയുടെ പ്രവാചക നിന്ദ നിറഞ്ഞ ലേഖനം മെയിലുകളിലൂടെ പ്രജരിപ്പിച്ച വഹാബികളെ പശ്ചാതപിച്ചോളൂ.....പതിവ് പോലെ നിങ്ങളുടെ നേതാവ് ഈ വിഷയത്തിലും മലക്കം മറിഞ്ഞിരിക്കുന്നു....സകരിയ സ്വലാഹി വഹാബീ പ്രസ്ഥാനത്തിന്റെ ഇത് സംബന്ദമായ വിശ്വാസം തെറ്റായിരുന്നു എന്നും അത് ഞങ്ങള്‍ തിരുത്തുമെന്നും പറയുന്നു...കേട്ട് നോക്കൂ...

വഹാബികളെ...ഇത് പോലെ നിങ്ങളുടെ നേതാക്കള്‍ ഓരോ വിഷയവും തിരുത്തികൊണ്ടേ ഇരിക്കും.....അവസാനം പറയും ഞങ്ങള്‍ പറഞ്ഞത് മുഴുവന്‍ തെറ്റായിരുന്നു.....ഞങ്ങള്‍ക്ക് തെറ്റ് പറ്റി.......സുന്നികള്‍ പറയുന്നതാണ് ശരി....പക്ഷേ അപ്പോഴേക്കും രൂഹു തോന്ടക്കുഴിയില്‍ എത്തിയിരിക്കും...പിന്നെ പശ്ചാതപിച്ചിട്ടു കാര്യമുണ്ടാവില്ല....നിങ്ങളെ ഞങ്ങള്‍ യഥാര്‍ത്ഥ ആഹ്ലുസ്സുന്നതി വല്‍ ജമാ-അത്തിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു...
സ്വഹാബതിന്റെ കാലം മുതല്‍ പരിശുദ്ധമായി സൂക്ഷിച്ചു പോരുന്ന തിരു കേശം സൂക്ഷിക്കാന്‍, കോഴിക്കോടിനടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി നിര്‍മിക്കുന്നു....ആ ചരിത്ര സംഭവത്തില്‍ പങ്കാളികളാവാന്‍ എല്ലാവരോടും സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.....

തേജസിന്‍റെ വട്ട പൂജ്യ ജല്‍പനങ്ങള്‍

എ.എ ഹക്കീം സഅദി
മുഹിമ്മാത്ത്‌.കോം
അജ്ഞതക്ക് കൈയും കാലും മുളച്ചു എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ അജ്ഞതയും വിവേകരാഹിത്യവും വളര്‍ന്ന് പന്തലിച്ച് ചില്ലകള്‍ അംബരചുംബികളും വേരുകള്‍ കടലിന്റെ ആഴത്തേക്കാള്‍ താഴ്ചയിലേക്ക് ആഴ്ന്നിറങ്ങിയും വടവൃക്ഷമായി ആടിയുലയുമെന്ന് ബോധ്യപ്പെട്ടത് ഫെബ്രുവരി 20-ാം തിയതി തേജസ് വാറോലയിലെ അന്ധവിശ്വാസത്തിന് ഒരു തലമുടി കണ്ടപ്പോഴാണ്. പരിശുദ്ധ ഖുര്‍ആനിന്റെ പേരില്‍ പച്ചക്കള്ളം എഴുതിപ്പിടിപ്പിച്ച് ഹൈലെറ്റ് ചെയ്യാന്‍ ഇതല്ലെങ്കില്‍ മറ്റെന്താണ് പ്രേരണ. പ്രവാചകര്‍ (സ) യുടെ കാലത്ത് തന്റെ കൂടെ സഹകരിച്ച് നടന്ന കപ ന്മാരും ആധുനികലോകത്ത് സയണിസ്റ്റുകളുമാണ് തിരുനബി (സ) യുടെ വ്യക്തിത്വമംഗീകരിക്കാത്തവര്‍.

പുരാതന മുനാഫിഖുകള്‍ തിരുനബി (സ) യെക്കുറിച്ച് പറയുന്ന രണ്ടു പ്രസ്താവനകള്‍ വിശുദ്ധ ഖുര്‍ആന്‍ 63-ാം അധ്യായം സൂക്തം 1, 8 എന്നിവയില്‍ പരാമര്‍ശിക്കുന്നുണ്ട്. മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ റസൂലാണെന്നത് ഒന്നാമത്തേത്. മുഹമ്മദ് നബി (സ) നിസ്സാരനാണെന്നത് രണ്ടാമത്തേതും. ഈ പേനയുന്തിയടക്കം തിരുനബി (സ) യെ കേവലംസാധാരണ മനുഷ്യന്‍ മാത്രമാക്കുന്നവെൈരാക്കെ പ്രസ്തുത രണ്ട് പ്രസ്താവനക്കാരുടെ മാലയിലെ കണ്ണികളാണ്. ശേഷം ഇതേ പ്രസ്താവം വിശുദ്ധ ഖുര്‍ആനിന്റെ പേരില്‍ കെട്ടിവെക്കാന്‍ ചങ്കൂറ്റം ചില്ലറ പോരല്ലോ. വിശുദ്ധ ഖുര്‍ആന്‍ 18:110, 41:6 എന്നീ രണ്ടു സൂക്തങ്ങളിലാണ് സാധാരണക്കാൈരന്‍ എന്ന ആശയം ഉള്ളതായി പറയപ്പെടുന്ന വാചകമുള്ളത്. ക്യത്യമായി പറഞ്ഞാല്‍ അഞ്ചു പദങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്നമാ അന ബഷറുന്‍ മിസ്‌ലുകും എന്നതാണ് പ്രസ്തുത വാചകം.


ഇന്നമാ= മാത്രമാണ്, അന=ഞാന്‍, ബഷറുന്‍= മനുഷ്യന്‍, മിസ്‌ലുകും=നിങ്ങളെപ്പോലെ എന്നതാണ് ഈ പഞ്ചപദങ്ങളുടെ വാക്കര്‍ത്ഥം. ഞാന്‍ നിങ്ങളെപ്പോലെ മനുഷ്യന്‍ മാത്രമാണ് എന്നതാണ് ഇതിന്റെ പൂര്‍ണ അര്‍ത്ഥം. അടുത്ത പേനയൂന്തിയുടെ വക ഖൂര്‍ആന്റെ പേരില്‍ കേവലം, സാധാരണ എന്നീ രണ്ടു പദങ്ങള്‍ കടത്തിക്കൂട്ടി അത് ബോധ്യപ്പെടുമെങ്കില്‍ ബോധ്യപ്പെടുത്താനാണ് ഇത്രയും ലളിതമായി വിശദീകരിച്ചത്. ചുരുക്കത്തില്‍ തിരുനബി (സ) മനുഷ്യനാണ് എന്നതാണ് ഖുര്‍ആനിന്റെ പാഠം. ഈ കപടന്മാരുടെ ഭാഷയില്‍ തിരുനബി(സ) കേവലം സാധാരണ മനുഷ്യനും.നിങ്ങളെപ്പോലെ ഞാനും മനുഷ്യന്‍ മാത്രമാണ്, ഞാന്‍ നിങ്ങളെപ്പോലെ കേവലം സാധാരണ മനുഷ്യന്‍ മാത്രമാണ് എന്നീ പ്രസ്താവനകള്‍ക്കിടയില്‍ അജഗജാന്തരമുണ്ടെന്നത് മലയാളമറിയുന്നവര്‍ക്കറിയാം. ഖുര്‍ആനിന്റെ അറബി പ്രസ്താവനയുടെ അര്‍ത്ഥം നേരിട്ട് മനസ്സിലാക്കാന്‍ മാത്രം അറബി ഭാഷാ പരിജ്ഞാനമില്ലെങ്കില്‍ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളെങ്കിലും അവലംബിക്കാമായിരുന്നു. വിവരവും വിവേകവുമില്ലാഞ്ഞാല്‍ അങ്ങനെയൊന്നും ചിന്തിക്കുകയില്ല. I am but a man like yourselves എന്ന് എ യൂസുഫ് അലിയും I am only a morfal like you എന്ന് ഇറാൈനില്‍ നിന്നും ശിയാക്കള്‍ പ്രസിദ്ധീകരിച്ച light of the holy Quran ലും വിശുദ്ധ ഖുര്‍ആനിന്റെ പ്രസ്തുത പ്രസ്താവനക്ക് വിവര്‍ത്തനം എഴുതിയിരിക്കുന്നു. ഇതില്‍പോലും കേവലവും സാധാരണയും?!!

മനുഷ്യവര്‍ഗത്തില്‍ പെട്ടവര്‍ക്ക് പ്രവാചകത്വം നല്‍കപ്പെടുകയില്ല എന്ന മക്കാമുശ് രിക്കീങ്ങളുടെ വിശ്വാസത്തെ ഗണ്ഡിച്ച് കൊണ്ട് നിങ്ങളെപ്പോലെ മനുഷ്യനായ തനിക്ക് തന്നെയാണ് പ്രവാചകത്വം നല്‍കപ്പെട്ടിട്ടുള്ളതെന്ന് പഠിപ്പിക്കുകയാണ് പ്രസ്തുത ഖുര്‍ആന്‍ സൂക്തത്തിന്റെ ലക്ഷ്യമെന്ന് ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലൊക്കെ വിശദീകരിച്ചിട്ടുണ്ട്. അതായത് തിരുനബി(സ) ദൈവാതരാരമോ മാലാഖയോ മറ്റോ അല്ല. പ്രത്യുത മനുഷ്യനാണെന്നര്‍ത്ഥം. ഖുര്‍ആനിന്റെ പ്രസ്താവനയില്‍ ഇത് വ്യക്തം. എന്നാല്‍ ഈ കപടന്മാരുടെ വാചകത്തിന്റെ കേവലം, സാധാരണ എന്നീ രണ്ടു പദങ്ങള്‍ തിരുനബി(സ) യ്ക്കുള്ള വ്യക്തി മഹത്വങ്ങളും പദവികളും നിഷേധിക്കുയാണ് ചെയ്യുന്നത്. ഈ ഗണത്തില്‍ പ്രഥമമായി നിഷേധിതമാകുന്നത് പ്രവാചകത്വ പദവിയാണെന്നത് തീര്‍ച്ച.വിശുദ്ധ ഖുര്‍ആന്‍ 14: 10-11, 23:24,33, 26: 154, 186, 36:15 എന്നീ സൂക്തങ്ങളില്‍ നിന്നും ഈ വസ്തുത ഗ്രഹിക്കാവുന്നതാണ്.


വ്യംഗ്യമായിട്ടാണെങ്കിലും പ്രവാചകത്വം നിഷേധിക്കല്‍ യഥാര്‍ഥത്തില്‍ കുഫ്‌റിയ്യത്താണെന്നത് പറയേണ്ടതില്ലല്ലോ? അജ്ഞത മുറ്റിയവര്‍ക്ക് ഇതൊക്കെ ഗ്രാഹ്യമാകുമോ!!


തിരുനബി (സ) സാധാറണ മനുഷ്യനെപ്പോലെ ഉറങ്ങുകയും ഉണരുകയും ചെയ്തു എന്നാണ് തിരുനബി (സ) യുടെ മേല്‍ കെട്ടിവെച്ച ഭീഭത്സ നുണ. ഞാന്‍ നിങ്ങളെപ്പോലെയല്ല, ഞാന്‍ നിങ്ങളുടെ അവസ്ഥയിലും പ്രകൃതിയിലുമല്ല എന്ന തിരുനബി (സ) യുടെ വ്യാപകമായ അസാധാരണത്വം പഠിപ്പിക്കുന്ന ഹദീസ് പ്രസ്താവം സ്വഹീഹുല്‍ ബുഖാരി നിരവധി തവണ ഉദ്ധരിച്ചിട്ടുണ്ട്. എന്റെ ഇരു നയനങ്ങള്‍ മാത്രമാണ് ഉറങ്ങുന്നത്, എന്റെ ഹൃദയം ഉറങ്ങുന്നില്ല എന്ന തിരുനബി (സ) നിദ്രയെ മനുഷ്യന്റെ നിദ്രയില്‍ നിന്നും വ്യക്തമായി വ്യതിരിക്തമാണെന്ന് പഠിപ്പിക്കുന്ന ഹദീസും ഇമാം ബുഖാരി പലതവണ ഉദ്ധരിച്ചിട്ടുണ്ട്. മറ്റു ഹദീസ് ഗ്രന്ഥങ്ങളിലൊക്കെ പരശ്ശതം തവണ രേഖപ്പെടുത്തിയിട്ടുണ്ട്്. എങ്കില്‍ പിന്നെ ലോക മുസ്്‌ലിം വിശ്വസിക്കുന്ന വിശുദ്ധ മക്കയില്‍ ജനിച്ച് പുണ്യ മദീനയില്‍ വഫാത്തായ മുഹമ്മദ് നബി (സ) യെക്കുറിച്ചായിരിക്കില്ല പ്രസ്തുത വാറോലയില്‍ അച്ചുനിരത്തിയത്. മറിച്ച് അയാള്‍ അന്ധമായി വിശ്വസിക്കുന്ന തന്റെ ഭാവനയില്‍ ആടിക്കളിക്കുന്ന ഏതോ കഥാപാത്രത്തെക്കുറിച്ചായിരിക്കാം. പ്രിയപ്പെട്ട നബി എന്ന പേരില്‍ അങ്ങോളമിങ്ങോളം പോസ്റ്റര്‍ പതിച്ച ഈ വാറോല നടത്തിപ്പുകാരുടെയും മനസ്സിലിരിപ്പ് മറ്റൊന്നല്ല. തിരുനബി (സ) യെ സാധാരണവത്ക്കരിക്കാന്‍ തന്നെയാണ്. സൃഷ്ടിയോടുള്ള ആദരവിന്റെ പരമോന്നത അര്‍ഹിക്കുന്ന തിരുനബി (സ) യുടെ ബഹുമാനം സൂചിപ്പിക്കുന്ന പദങ്ങള്‍ക്ക് മലയാള ഭാഷയില്‍ ദാരിദ്ര്യമുള്ളതുകൊണ്ടാണോ പുണ്യറസൂല്‍ (സ) യെ പ്രിയപ്പെട്ടയാളാക്കിയത്. മറ്റാരുടേയോ അച്ചാരം പറ്റുന്നവര്‍ക്കല്ലേ മുസ്ലിം സംരക്ഷണത്തിന്റെ പേരില്‍ കഠാരകള്‍ വിശുദ്ധ ഇസ്ലാമിന്റെയും പുണ്യറസൂല്‍ (സ) യുടെയും ലോക മുസ്ലിംകളുടെയും ചങ്കിലേക്ക് ആഴത്തില്‍ കുത്തിയിറക്കാന്‍ സാധിക്കുകയുള്ളൂ.


തിരുകേശത്തെക്കുറിച്ച് ശഅ്‌റേ മുബാറക് എന്ന് പ്രയോഗിച്ചത് മുതലാണത്രെ നിഗൂഢതകള്‍ ആരംഭിക്കുന്നത്. ജനങ്ങള്‍ അവര്‍ക്കറിയാത്തതിന്റെ ശത്രുക്കളാണെന്നാണല്ലോ ആപ്തവാക്യം. വിവരമില്ലാഞ്ഞാല്‍ നിഗൂഢമല്ലാത്തത് ഒന്നുമുണ്ടാകുകയുമില്ലല്ലോ. വിശുദ്ധ കേശത്തെക്കുറിച്ച് ബാല്‍ ശരീഫ് എന്നാണ് ഉറുദുഭാഷയില്‍ പറയുന്നത്. പാര്‍സി ഭാഷയില്‍ നിന്നും കടന്നുവന്ന മൂയേ എന്നതിനോട് ചേര്‍ത്ത് മുയേ മുബാറക് എന്നും വിശുദ്ധ കേശത്തിന് ഉര്‍ദുവില്‍ പറയാറുണ്ട്. അപ്രകാരം അറബി ഭാഷയില്‍ നിന്നും കടന്നുവന്ന ശഅ്ര്‍ എന്ന പദത്തിനോട് ചേര്‍ത്ത് ശഅ്‌റേ മുബാറക് എന്ന് അറബി ഭാഷാവശമുള്ള ഉറുദുക്കാര്‍ വ്യാപകമായി പറയാറുണ്ട്. അതില്ലെങ്കില്‍ തന്നെ തിരുകേശം, വിശുദ്ധ കേശം, പുണ്യകേശം എന്നൊക്കെ പലതവണ പ്രയേഗിച്ചത്‌പോലെ ശഅ്ര്‍ മുബാറക് എന്ന അറബിശൈലിയും ശഅ്‌റേ മുബാറക് എന്ന ഉറുദു ശൈലിയും പ്രയോഗിച്ചതില്‍ എന്ത് നിഗൂഢതയാണോ ആവോ? നിമിത്തം വിവരക്കേട് തന്നെ.


മര്‍കസില്‍ സൂക്ഷിച്ചുള്ള തിരുകേശം പുണ്യറസൂല്‍ (സ) യുടേതായാല്‍ തന്നെ പുണ്യറസൂല്‍ (സ) യുടെ നഖവും മുടിയും എടുത്ത് സൂക്ഷിക്കാനും അത് കഴുകിയ വെള്ളം കുടിക്കാനും വിശ്വാസി അനുശാസിക്കപ്പെട്ടിട്ടുണ്ടോ എന്നാണത്രെ ഈ പേനയുന്തിക്ക് അറിയേണ്ടത്. അനുശാസിക്കപ്പെട്ടിട്ടുണ്ട് എന്നത് തീര്‍ച്ച. വിശ്വാസികള്‍ക്കിടയില്‍ ഇക്കാര്യം അവിതര്‍ക്കമാണ്. തിരുനബി (സ) യുടെ പടയങ്കി, ഊന്നുവടി, വാള്‍,കോപ്പ, മോതിരം, പുണ്യറസൂല്‍ (സ) യുടെ വഫാത്തിനുശേഷം ഓഹരി ചെയ്യാതെ ഖുലഫാക്കള്‍ ഉപയോഗിച്ചിരുന്ന ശേഷിപ്പുകള്‍, തിരുകേശം, പാദുകം, പാത്രങ്ങള്‍ തുടങ്ങി നബി (സ) യുടെ അനുചരന്മാരും മറ്റുള്ളവരും തിരുനബി (സ) യുടെ വഫാത്തിനുശേഷം ബറക്കത്തെടുക്കുകയും അനുഗ്രഹം തേടുകയും ചെയ്ത വസ്തുക്കളെക്കുറിച്ച് പരാമര്‍ശിക്കുന്ന അധ്യായം എന്ന പേരില്‍ സ്വഹീഹുല്‍ ബുഖാരിയില്‍തന്നോ ഒരു അധ്യായമുണ്ട്. ഈ തലക്കെട്ട് മാത്രമേ ഇതിനു് പ്രമാണമായി ഇവിടെ കുറിക്കുന്നുള്ളൂ. (വിശദീകരണത്തിന് തിരുകേശ മഹത്വം വര്‍ത്തമാനം എന്ന ഗ്രന്ഥം വായിക്കാവുന്നതാണ്). ചെറിയ ലിപിയില്‍ എഴുതിയിട്ടുള്ള ഹദീസുകള്‍ വായിക്കാന്‍ കഴിയില്ലെങ്കില്‍ വലിയഅക്കത്തില്‍ രേഖപ്പെടുത്തുന്ന തലക്കെട്ടുകള്‍ എങ്കിലും ഒന്ന് വായിച്ചുകൂടെ. സ്വഹീഹുല്‍ ബുഖാരിയുടെ വലിപ്പം കണ്ട് ഭയപ്പെടേണ്ടതില്ല. അതിന്റെ തുടക്കത്തിലോ ഒടുക്കത്തിലോ അംഗുലീപരിമിതമായ പേജുകളിലായി ഉള്ളടക്കത്തിന്റെ പട്ടിക ചേര്‍ത്തിട്ടുണ്ട്. അറബി വശമില്ലെങ്കില്‍ അടുത്തുള്ള പള്ളിദര്‍സില്‍പോയി മുദരിസിനോട് ചോദിച്ചറിയാവുന്നതുമാണ്. ഇതൊക്കെ സ്വന്തം അജ്ഞതയെക്കുറിച്ച് ബോധ്യമില്ലാത്ത സങ്കരപാമരന് മുന്നില്‍ മാര്‍ഗങ്ങള്‍ അവസാനിക്കുകയാണ്.


ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായി തലമുണ്ഡനം ചെയ്തപ്പോള്‍ തലമുടി വിശ്വാസികളില്‍ ചിലര്‍ വാരിയെടുത്തതായും അവ മറ്റുള്ളവര്‍ക്കിടയില്‍ വീതിച്ചുനല്‍കാന്‍ പ്രവാചകര്‍ അരുളിയതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നത് നേരാണത്രെ. എങ്കില്‍ എന്തിന് അവര്‍ വാരിയെടുത്തു. എന്തിന് മറ്റുള്ളവര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കല്‍പിച്ചു എന്ന് ഇയാള്‍ ചിന്തിക്കാത്തതെന്തേ? ഉമ്മുസലമത്ത് (റ) തിരുനബി(സ) യുടെ തിരുകേശങ്ങള്‍ കൈവശപ്പെടുത്തുകയും അവ ഭദ്രമായി ആദരവോടെ സൂക്ഷിക്കുകയും തന്നെ സമീപിക്കുന്നവര്‍ക്ക് അവ മുക്കിയ പുണ്യജലം നല്‍കുകയും ചെയ്തിരുന്നത് സ്വഹീഹുല്‍ ബുഖാരിയില്‍ തന്നെയുണ്ട്. മതവിജ്ഞാനം ആര്‍ജിക്കുകയും മതവിജ്ഞാനഗ്രന്ഥങ്ങളില്‍ മുഴുകുകയും ചെയ്യുന്നവര്‍ക്കല്ലേ ഇത്തരം വിവരങ്ങളുണ്ടാകൂ. മൗദൂദിയെപ്പോലെ പത്രപ്രവര്‍ത്തനവും രാഷ്ട്രീയവുമായി നടക്കുകയും മതപരിജ്ഞാനമുണ്ടെന്ന് നടിക്കുകയും ചെയ്താല്‍ വിവരമുണ്ടാകുമോ?


തിരുനബി (സ) യുടെ മലം, മൂത്രം, രക്തം എന്നിവയൊക്കെ നജസല്ലെന്ന് പറഞ്ഞത് ഗ്രന്ഥങ്ങളില്‍ കണ്ടിട്ട് അത്തരം വരികള്‍ ചാടിക്കടക്കുകയാണ് അയാളെപ്പോലുള്ളവരുടെ പതിവത്രെ. എങ്കില്‍ വല്ല ഹൈ -ലോംഗ് ജമ്പില്‍ മത്സരിച്ചുകൂടേ? എക്‌സ്പീരിയന്‍സ് എത്രയുടണ്ടെന്ന് മനസ്സിലാകും. നടുഇടിച്ച് നിലംപരിശാകുന്നത് നേരിട്ടനുഭവിക്കുകയും ചെയ്യാം. എന്നാല്‍ വിശ്വാസികള്‍ക്ക് ഈ വരികള്‍ തന്നെയാണ് അവലംബം. കഴുകി എന്നത് അവ നജസായി പരിഗണിക്കാനുളള മാനദണ്ഡമല്ലെന്നവര്‍ക്കറിയാം. കാരണം പാലോ തേനോ സാക്ഷാല്‍ അമൃതം തന്നെ കഴിച്ചാലും അവരൊക്കെ വായ കഴുകുന്നവരാണ്. സംസ്്കാരസമ്പന്നരായ മനുഷ്യരൊക്കെ ഭക്ഷണം കഴിച്ചാല്‍ വായ കഴുകാരുണ്ട്. അതുകൊണ്ട് ഭക്ഷണം നജസാണോ? അന്ധവിശ്വാസത്തിനെ ആടിക്കുന്ന പേനയുന്തി എന്താണാവോ ആഹരിക്കുന്നത്?!! മര്‍കസില്‍ നിന്നും പുണ്യജലം കൊണ്ടുപോകുന്നത് നേരില്‍ കണ്ടപ്പോഴാണത്രെ അമ്പരപ്പ് തോന്നിയത്. അമ്പരക്കാന്‍ സമയമായിട്ടില്ല.


തിരുകേശം അതിന്റെ എല്ലാ ആദരവുകളോടും കൂടി സൂക്ഷിക്കാന്‍ കോഴിക്കോടിനടുത്ത് ഇരുപത്തിയയ്യായിരം പേര്‍ക്ക് നിസ്‌കരിക്കാന്‍ അടക്കം സൗകര്യമുള്ള ശഅ്‌റേ മുബാറക് മസ്ജിദ് പണിയാന്‍ കാന്തപുരം ഉസ്താദ് നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. സമീപഭാവിയില്‍ പ്രസ്തുത മസ്ജിദ് വിശ്വാസി സമൂഹത്തിന് സമര്‍പ്പിക്കും. ഇ.അ. എന്നിട്ടാകട്ടെ അമ്പരപ്പും അങ്കലാപ്പുമൊക്കെ

നബിദിനം: മുജാഹിദ് മതത്തിലെ പഴയ നിയമത്തിലും പുതിയ നിയമത്തിലും

മുത്ത്‌ റസൂല്‍ (സ) യുടെ കാലത്ത് തന്നെ പരിശുദ്ധ ഇസ്ലാം കേരളത്തില്‍ എത്തി.കാലങ്ങള്‍ കഴിഞ്ഞു. പതിറ്റാണ്ടുകള്‍,നൂറ്റാണ്ടുകള്‍..... ആയിരത്തി തൊള്ളായിരത്തി ഇരുപതിന് ശേഷം മുജാഹിദുകള്‍ കേരളത്തില്‍ ഉദയം ചെയ്തു. ഒരു പുതിയ മതവുമായിട്ട്. ആദ്യകാലത്ത് വലിയ പ്രശ്നമൊന്നും സൃഷ്ടിക്കാതെ ശ്രദ്ധിച്ചു. സുന്നി പണ്ഡിതരെ പോലെ തലപ്പാവ്‌,തസ്ബീഹ് മാല, ദിക്റുകള്‍ ദുആകള്‍, മൌലിദും മറ്റുകര്മ്മെങ്ങളും...... എല്ലാം സാധാരണ പോലെ . അവയൊക്കെ കഴിയുന്നത്ര പ്രചരിപ്പിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തു. കാലങ്ങള്‍ കഴിഞ്ഞു,,പഴയ നേതാക്കള്‍ പലരും മണ്മറഞ്ഞു. പുതിയ കണ്ടെത്തലുകളുമായി പുതുതലമുറ ( മുജാഹിദുകള്‍ ) രംഗത്തെത്തി. മുന്കാ്ല നേതാക്കള്‍ പറഞ്ഞതും ചെയ്തതും പലതും ഇപ്പോള്‍ ശിര്ക്കാ യി!!!!!!!.( അഥവാ അവരൊക്കെ നരകാവകാഷികളായി.)
ഇപ്പോള്‍ പല അന്യമതസ്ഥരെയും പോലെ കേരള മുജാഹിദുകള്ക്കും പഴയ നിയമവും പുതിയ നിയമവും .(ഏതെങ്കിലും മുജാഹിദ്‌ സെന്ററില്‍ വഹ്യ്‌ ഇറങ്ങിയതായി ആരും പറഞ്ഞു കേട്ടിട്ടും ഇല്ല.). നമുക്ക്‌ അവ ചെറുതായി ഒരു പോസ്റ്റുമോര്ട്ടം നടത്താം.ആദ്യമായി ഇവരുടെ മുന്കാീല നേതാക്കള്‍ പറഞ്ഞത്‌ നോക്കാം.
പഴയ നിയമം


* മൌലിദ് മജ്‌ലിസില്‍ സംബന്ധിക്കുവാന്‍ തൗഫീഖ്‌ ലഭിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്.(അല്മുര്ശിദ് പുസ്തകം രണ്ട്‌, പേജ് ഇരുപത്തിനാല്)
* ശഫീഉനാ മുഹമ്മദുന്‍ (സ) യുടെ മൌലിദ് കഴിക്കുന്നത് കൊണ്ട് ആ പുണ്യാത്മാവ് നമുക്ക്‌ കാണിച്ചു തന്ന പരിശുദ്ധ മതത്തെ നില നിറുത്തുന്നതിലും സുന്നത്തിനെ ഹയാതാക്കുന്നതിലും ഉത്സാഹവും ആ നബിയോട്‌ സ്നേഹവും ബഹുമാനവും വര്‍ധിച്ചു വരുമെന്നും തന്നിമിത്തം നമുക്ക്‌ മഹത്തായ പ്രതിഫലം സിദ്ധിക്കുമെന്നും മനസ്സിലായല്ലോ ? (അല്‍ ഇര്ശാദ് അറബി മലയാളം മാസിക,ചീഫ്‌ എഡിറ്റര്‍ ഇ.കെ മൌലവി,ഹിജ്റ 1343 റബിഉല്‍ അവ്വല്‍ പുസ്തകം 1,ലക്കം 5, പേജ് 153 )
* റബിഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ മൌലിദ് ഭംഗിയായി കഴിക്കുന്ന സമ്പ്രദായം നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നു എങ്കിലും അത് അറബി ഭാഷയിലായിരുന്നത് കൊണ്ട് പറയത്തക്ക ഫലമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇടക്കാലത്ത് ചില സ്ഥലങ്ങളില്‍ അര്‍ഥം പറഞ്ഞുകൊണ്ട് മൌലിദ് ഓതുവാന്‍ തുടങ്ങിയിട്ടുണ്ട്.അധിക സ്ഥലങ്ങളിലും പൊതുയോഗങ്ങളില്‍ കൂടി നബിയുടെ മാഹാത്മ്യത്തെകുറിച്ച് മലയാളത്തില്‍ പ്രസംഗങ്ങള്‍ നടത്തി വരുന്നുമുണ്ട്.ഇതെല്ലം ഏറെകുറെ സന്തോഷകരം തന്നെ.റസൂല്‍(സ)യുടെ ശരിയായ ചര്യകളെ ലോകത്തെ അറിയിക്കുവാനും ആ പുണ്യാത്മാവ് കാണിച്ചുതന്ന മാര്‍ഗത്തില്‍ അള്ളാഹു നമുക്ക്‌ തൗഫീഖ്‌ ചെയ്യട്ടെ ആമീന്‍. (അല്‍ മുര്ശിദ് പുസ്തകം 1,പേജ് 194)
* ഈ റബിഉല്‍ അവ്വലില്‍ തന്നെ സീറ പ്രചരണ സംഘം എന്ന പേരില്‍ അല്ലെങ്കില്‍ ഇസ്ലാമിക സംരക്ഷണ സംഘമെന്ന പേരില്‍ ദേശങ്ങള്‍ തോറും ഓരോ സംഘം രൂപീകരിക്കുക.അത് നമ്മുടെ തൌബയിലേക്കുള്ള പ്രവേശനമായിരിക്കട്ടെ.
 ആ സംഘത്തില്‍ അംഗങ്ങളായി ചേരുന്ന ഓരോ പേരും അവന്‍റെ സ്ഥിതിയും  നിലയും അനുസരിച്ച് സ്വന്തം വകയായി സബീലുല്ലഹി ഫണ്ട് എന്ന പേരില്‍ ഒരു ഫണ്ട് ശേഖരിക്കുവാന്‍ യത്നിക്കണം. എല്ലാ റബിഉല്‍ അവ്വല്‍ മാസത്തിലും മൌലിദ് യോഗങ്ങള്‍ മുഖേന മുശാവരത്ത് ചെയ്ത്‌ ഈ ഫണ്ട് എങ്ങിനെ ചെലവു ചെയ്യണമെന്ന്‌ തീരുമാനിക്കുകയും ചെയ്യാം.ദേശങ്ങള്‍ തോറുമുള്ള യോഗങ്ങളെല്ലാം ഒരു മര്കസീസംഘത്തിനു ഉത്തരവാദ പെട്ടതായിരിക്കുകയും വേണം. ( അല്‍ മുര്ശിദ് പുസ്തകം 1 പേജ് 197 )

(ഇതിലെ ഓരോ വാക്കുകളും ശരിക്ക് മനസ്സിരുത്തി വായിക്കുക.)
 കെ എം  മൌലവി അന്ന് പറഞ്ഞവ ഇന്ന് ബിദ്അത്തും കുറാഫാതും !!!
പുതിയ നിയമം

ബാലുശ്ശേരി മൌലവി ചോദിക്കുന്നത് കേള്‍ക്കൂ...
 നബി ദിനത്തിന്‍റെ ഫലാഇല്‍ പറയുന്ന ഏതെങ്കിലും ഒരു ബാബ് ഉണ്ടോ..?
ഇല്ലെങ്കില്‍ സുന്നി ആയികോളൂ  , നരകത്തിലേക്ക് പോകാന്‍ അത് കാരണമാകും ...  എന്ന് തുടങ്ങി  സാധാരണ  കേള്‍ക്കുന്ന എല്ലാ പൊട്ടത്തരങ്ങളും  ഇവിടെയും മൌലവി ആവര്‍ത്തിക്കുന്നു.
നബിദിനം  കൊണ്ട് നരകത്തില്‍ പോകുമെങ്കില്‍ ഇവരുടെ മുജാഹിദുകളായ  പഴയ കാല നേതാക്കള്‍ ഇപ്പോള്‍ എവിടെ..?

ക്ലിപ്പ് ഇവിടെ


( ഇത് സത്യത്തില്‍  കെ എം മൌലവിയെ വെല്ലു വിളിച്ചതല്ലേ..?) 

ഇനിയും ഇത്തരം പൊട്ടത്തരങ്ങള്‍ ആവര്ത്തിക്കണോ ..

മറ്റൊരു ക്ലിപ്പ് കാണുക
നബി(സ) യുടെ ജന്മ ദിനത്തിന് റോഡില്‍ നിന്ന് ഒരു ചെറിയ കല്ല്‌ എടുത്തു നീക്കുന്നത്തിന്റെ പുണ്യം പോലും ഇല്ലെന്നു !!!!.


ഇനി ചിന്തിക്കുക, പരലോകമോക്ഷം ആഗ്രഹിക്കുന്നെങ്കില്‍ അഹ് ലുസ്സുന്നയില്‍ അണിചേരുക. അള്ളാഹു നമ്മെ കാക്കട്ടെ
آميــــــــــن يارب العالمين

ശഹ്റെ മുബാറകും മുസ്ലിംകളും

ഓ...അബ്ദുല്ലാഹ്
യുക്തി വാദം തലയില്‍ കയറിയാല്‍ പിന്നെ കാണുന്നതും കേള്‍ക്കുന്നതും ഒന്നും ശരിയല്ലെന്ന തോന്നല്‍ ഉണ്ടാകും.  അല്ലാഹുവില്‍ വിശ്വസിക്കുന്ന മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിലെ തെളിവുള്ള കാര്യങ്ങള്‍ക്ക് പിന്നെ യുക്തിക്ക് യോചിക്കുമോ എന്ന ചിന്തയുടെ ആവശ്യമില്ല. താങ്കളെ പോലുള്ളവര്‍ക്ക് "എവിടെനിന്നോ കൊണ്ടുവന്ന ഒരു തല നാര് വെള്ളത്തിലിട്ടു മുസ്ലിംകളെ കുടിപ്പിച്ചു അന്ധ വിശ്വാസത്തിന്റെ കൊടുംകാട്ടില്‍ ശാശ്വതമായി അടച്ചുപൂട്ടുന്നു" ഈ വരികള്‍ കൊണ്ട് താങ്കള്‍ റസൂലുല്ലാഹി(സ) യെ യും അവിടുത്തെ വിശുദ്ധ കേശത്തെ യും അവഹേളിക്കുന്നു.
മുആവിയ (റ) മദീനയില്‍ വന്നപ്പോള്‍ ആഇശ ബീവി (റ) യുടെ അടുത്തേക്ക്‌ ആളെ അയച്ചു.നബി(സ) യുടെ പുതപ്പും മുടിയും കൊണ്ട് വരാന്‍. അയിഷാ ബീവി അത് കൊടുത്തയച്ചു .നബി(സ)പുതച്ച പുതപ്പും പ്രവാചകരുടെ കേശവും കയ്യില്‍ കിട്ടിയ മുആവിയ(റ) പുതപ്പ് കൊണ്ട് പുതക്കുകയും മുടി വെള്ളത്തില്‍ ഇട്ട് കുടിക്കുകയും,ബാക്കി ശരീരത്തില്‍ ഒഴുക്കുകയും ചെയ്തു.(അല്‍ ബിദായ വന്നിഹായ 8/165)
 
* മുആവിയ(റ) വിനെയും ആഇശബീവിയെയും മറ്റു സഹാബക്കളെയും താങ്കള്‍ ഏതു വിഭാഗത്തില്‍ പെടുത്തുന്നു?
മുകളിലെ താങ്കളുടെ വരിയില്‍ പറഞ്ഞ അന്ധവിശ്വാസികളെ ഉണ്ടാക്കുന്നവരിലോ..?
* ഹജ്ജ്‌ ചെയ്യുന്ന വിശ്വാസികളെ താങ്കള്‍ ഏതു വിഭാഗത്തില്‍ പെടുത്തുന്നു?
മുകളിലെ താങ്കളുടെ വരിയില്‍ പറഞ്ഞ അന്ധവിശ്വാസികളെ ഉണ്ടാക്കുന്നവരിലോ..?
കാരണം യുക്തി വാദികള്‍ക്ക്‌ ഒരിക്കലും അന്ഗീകരിക്കാന്‍ കഴിയാത്ത എത്രയോ കര്‍മ്മങ്ങള്‍ ഹജ്ജില്‍..
കഅബയെ ചുറ്റുന്നവര്‍ (താങ്കളുടെ ഭാഷയില്‍ അമ്പലം ചുറ്റുന്ന വരെപോലെ ),ഹജറുല്‍ അസ് വദ് മുത്താന്‍ തിക്കും തിരക്കും കൂട്ടുന്നവര്‍,മഖാം ഇബ്രാഹിം കാണാന്‍ തിരക്കുന്നവര്‍,സഅയ് ചെയ്യുമ്പോള്‍ സഹ്സ്രാബ്ദങ്ങള്‍ക്ക് മുന്‍പ്‌ ഹാജറാ ബീവി (റ) ഓടിയ സ്ഥലം എന്നും പറഞ്ഞു ഓടുന്നവര്‍ , മിനായില്‍ കല്ലെറിയുന്നവര്‍.... അല്ലാഹ് ഇസ്ലാമിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും യുക്തിവാദികള്‍ക്ക്‌ (ഓ അബ്ദുല്ലഹ് താങ്കള്‍ ഇപ്പോള്‍ ഏതു വിഭാഗത്തില്‍?)  എങ്ങിനെ അന്ഗീകരിക്കാന്‍ കഴിയും.
മുസ്ലിങ്ങള്‍ അംഗീകരിക്കുന്ന കുറച്ചു തെളിവുകള്‍ കാണുക.

* മഹാന്മാരുടെ കൈ , ആസാറുകള്‍ , നബി(സ) യുടെ ഖബര്‍ എന്നിവ ചുംബിക്കുന്നതിനെ കുറിച്ച്  കിതാബ്‌ "كتاب عمدة القارئ لشرح صحيح البخارى "
വലുതായി കാണാന്‍ ഫോട്ടോയില്‍ ക്ലിക്കുക
 
തിരു കേശവും فتح الباري شرح صحيح البخاري യും
മാലികുബ്നു ഇസ്മാഈല്‍ (റ)പറയുന്നു.നബി(സ)യുടെ മുടി അനസ്‌ (റ)വിന്റെ വഴി കിട്ടിയത്‌ അതെനിക്ക് ദുനിയാവിനെക്കള്‍ അതിലുള്ള സര്‍വ്വതിനെക്കാള്‍ ഞാന്‍ ഇഷ്ടപെടുന്നതാണ്.
 നബി(സ)അവിടുത്തെ തലമുടി കളഞ്ഞപ്പോള്‍ വലതു ഭാഗത്തെ മുടികള്‍ അബൂതല്‍ഹ (റ) വിനു കൊടുത്തു.പിന്നെ ഇടതു ഭാഗത്തെ മുടിയും കളഞ്ഞു അത് ജനങ്ങളുടെ ഇടയില്‍ വീതിക്കാന്‍ നബി(സ) കല്പിച്ചു.....................
 
തെളിവുകള്‍ ഇനിയും ധാരാളം ..സുന്നികള്‍ക്ക് ആവശ്യത്തിന് തെളിവുകള്‍ ആയല്ലോ..
ഇനിയും ആവശ്യമെന്കില്‍ അറിയിക്കുക

സ്ത്രീ പള്ളിയില്‍

ഖു൪ആനും സുന്നത്തും മുസ്‌ലിം സ്ത്രീകള്‍ക്ക് ആരാധനാ ക൪മ്മങ്ങള്‍ നി൪വ്വഹിക്കുന്നതിന് അവരുടെ വീടാണ് ഉത്തമം എന്ന് പറയുമ്പോള്‍ സ്ത്രീകളെ പള്ളിയില്‍ പോകാ൯ നി൪ബന്ധിക്കുകയാണ് പുതിയ വഹാബികള്‍. മാത്രമല്ല, പള്ളിയില്‍ വരുന്ന സ്ത്രീകളും പുരുഷ൯മാരും പള്ളിയില്‍ ഉറങ്ങി രാവിലെ പോവണം എന്നാണ് 1976 മാര്‍ച്ചിലെ സല്‍സബീല്‍ പറയുന്നത്.
ചരിത്ര പരമായി പോലും സ്ത്രീകളുടെ പള്ളി പ്രവേശനത്തിന് തെളിവില്ല എന്നത്, കേരളത്തില്‍ ആദ്യമായി ജുമുഅക്ക് പങ്കെടുത്ത സ്ത്രീകള്‍ ഒതായി വെള്ളാംപാറ ഖദീജക്കുട്ടിയും, ആമിനത്താത്തയും ആണെന്ന് പുടവ മാസിക 1995 മാര്‍ച്ച് പുസ്തകം 4 ലക്കം 12 പേജ് 29ല്‍ എഴുതിയതില്‍ നിന്ന് വ്യക്തമാണ്. ഇനി വഹാബി നേതാക്കളുടെ വരികള്‍ കാണുക.

* സ്ത്രീകള്‍ക്ക് ജുമുഅ വുജൂബില്ല എന്നത് ഇസ്‌ലാമിക ലോകത്ത്‌ ആര്‍ക്കും തന്നെ അഭിപ്രായ വ്യത്യാസമില്ലാത്ത വിഷയമാണ് എന്നാണ് ഇമാം ശൌക്കാനി, ഇമാം നവവി, ഇമാം ഇബ്നുല്‍ മു൯ദി൪ ഇബ്നു റുശ്ദ്‌, ഇമാം സ൯ആനി, ഇമാം ഇബ്നു അസ്മ മുതലായവ൪ വ്യക്തമാക്കിയത്‌. (അല്‍മനാ൪ പുസ്തകം 4 ലക്കം 2 , 1953 മെയ്‌ പേജ് 47 )


* സ്ത്രീകള്‍ക്ക് അവരുടെ വീട്ടില്‍ വെച്ച് നിസ്കരിക്കലാണ് ഉത്തമം. അവര്‍ക്ക്‌ അതിലാണ് കൂടുതല്‍ പ്രതിഫലം. (പ്രബോധനം പുസ്തകം 6 , ലക്കം 11, 1951)


* പിശാച് നിങ്ങളെ നശിപ്പിക്കാനായി രംഗത്തിറങ്ങിയപ്പോള്‍ എല്ലാ കാര്യങ്ങളിലും നിങ്ങളുടെ പുരുഷന്‍മാ൪ അവനെ സഹായിച്ചതാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങളുടെ നാശത്തിന്‍റെ വഴി നിങ്ങള്‍ തന്നെ തോണ്ടരുത്. പുരുഷന്‍മാ൪ നിങ്ങളെ ജീവനോടെ കുഴിച്ച് മൂടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നിങ്ങളുടെ രക്ഷിതാക്കളോടും ഭ൪ത്താക്കളോടും ‘ഞങ്ങളെ നശിപ്പിക്കാ൯ വരരുതെ’ന്ന് അപേക്ഷിക്കുക. (സല്‍സബീല്‍ പുസ്തകം 9 ലക്കം 4 , 1980 ജനുവരി 20 പേജ് 10)


* രോഗികളും കുട്ടികളും യാത്രക്കാരും സ്ത്രീകളുമൊഴിച്ച് നിസ്കാരം നി൪ബന്ധമായ എല്ലാവ൪ക്കും ജുമുഅ നിര്‍ബന്ധമാണ്. (നിസ്കാരം ഒരു ലഘുപഠനം പേജ് 48 , 1985 മാര്‍ച്ച് by ഹുസൈന്‍ മടവൂ൪)


* സ്ത്രീകള്‍ക്ക് ഉത്തമം സ്വന്തം വീടുകളാണെന്ന് പറഞ്ഞുകൊണ്ട് അവരുടെ പള്ളി പ്രവേശനം നബി (സ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്, ശരിയാണ് നബി (സ) പ്രോത്സാഹിപ്പിച്ചിട്ടില്ല. (മാധ്യമം 97, ഫെബ്രുവരി 7)


* ജിഹാദ്‌, ജുമുഅ, ജമാഅത്ത് നമസ്കാരങ്ങള്‍ തുടങ്ങി പുരുഷന് പ്രതിഫലങ്ങള്‍ വാരിക്കൂട്ടാനുള്ള അവസരങ്ങളെമ്പാടുമുണ്ടെന്നും സ്ത്രീകള്‍ക്ക് അതില്ലെന്നും പരാതിപ്പെട്ട വനിതകള്‍ക്ക് നബി (സ) നല്‍കിയ മറുപടി ഓര്‍ക്കുക. പ്രവാചക൯ പറഞ്ഞു: ഭര്‍ത്താവിനോടുള്ള സ്ത്രീയുടെ നല്ല പെരുമാറ്റം അവയ്ക്കൊക്കെ പകരം നില്‍ക്കും. (ആരാമം 1996 ലക്കം 3 പേജ് 48)


* ഹദീസില്‍ സ്ത്രീകളെ പള്ളിയില്‍ അയക്കുന്ന കാര്യം പറഞ്ഞിട്ടേ ഇല്ല, ഒരു ഹദീസിലും അങ്ങനെ ആജ്ഞാപിച്ചിട്ടില്ല. (അല്‍മനാ൪ 1953 ജൂലൈ 5 പുസ്തകം 4 ലക്കം 6)


* നമ്മുടെ പള്ളികളില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്ത്‌ വരുന്ന സ്ത്രീകളുടെ ഫോട്ടോ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കാണുന്നുണ്ട്. ഈ ദുരവസ്ഥ പരിതാപകരമാണ്. മുന്നോട്ട് നീങ്ങും തോറും വശളാകുന്ന മട്ടാണ്. (സല്‍സബീല്‍ 1980 ജനുവരി 20 പുസ്തകം 9 ലക്കം 4)


* ആകയാല്‍ ചില ഉലമാക്കളല്ല, സകല ഉലമാക്കളും സ്ത്രീകള്‍ക്ക് ജുമുഅ നിര്‍ബന്ധമില്ലെന്ന് വാദിച്ചവരാണെന്ന് തെളിഞ്ഞു കഴിഞ്ഞു. സുന്നത്തുണ്ടെന്നു ചില ഉലമാക്കള്‍ പറഞ്ഞുവെന്ന് മൗലവി (എം. സി. സി) വാദിക്കുന്നു. ഇമാമീങ്ങളുടെ കിതാബില്‍ നിന്നും അത് തെളിയിച്ച് തരുവാ൯ അദ്ദേഹത്തിന് സാധിക്കുമോ? (അല്‍മനാ൪ 1953 മെയ്‌ 20 പുസ്തകം 3 ലക്കം 23 പേജ് 25)


* വളരെ പ്രതിബന്ധങ്ങളുള്ളവരാണ്‌ സ്ത്രീകള്‍. ചിലപ്പോള്‍ നിസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ആര്‍ത്തവം ഉണ്ടായെന്ന് വരാം. അത് പള്ളിയില്‍ വെച്ചായാല്‍ പള്ളി വൃത്തികേടാവും എന്നുള്ളത് മാത്രമല്ല, ആ നാണക്കേട് സഹിക്കാ൯ അവള്‍ക്ക് കഴിയുകയില്ല. അവള്‍ അത്രയും അബലകളും, ചപലകളുമാണ്. (അല്‍മനാ൪ 1953 ജൂണ്‍ 20 പുസ്തകം 4 ലക്കം 5 പേജ് 4)


* ഫാഷ൯ പരേഡിന് ഇറങ്ങിയവരെപ്പോലെയാണ് മുജാഹിദ്‌ പള്ളിയിലെ സ്ത്രീകള്‍. ഇങ്ങനെയാണെങ്കില്‍ അവ൪ എന്തിന് പള്ളിയില്‍ വരുന്നു. (അല്‍മനാ൪ 1999 ഡിസംബ൪)

പര പുരുഷ൯മാരോടൊന്നിച്ച് സ്ത്രീകളെ പള്ളിയിലേക്കയക്കണമെന്നതിന് പ്രമാണങ്ങള്‍ ഉണ്ടെന്ന് ഇനിയും തെളിയിക്കാ൯ നിങ്ങള്‍ക്ക് നട്ടെല്ലുണ്ടോ?

(തെളിവ് വേണോ പടിയിറങ്ങും മുന്‍പ്‌ എന്ന പുസ്തകത്തില്‍ നിന്നും)

ചാലിയം മുഖാമുഖം.. വഹാബിസത്തി​ന്റെ ചരമ ഗീതം

ചാലിയം മുഖാമുഖം . ചാലിയത്തു വഹാബിസത്തിന്റെ ചരമ ഗീതം രചിച്ച പ്രശസ്തമായ പ്രോഗ്രാം. പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്ക് കൊണ്ട് ഇസ്ലാമില്‍ നിന്നും ആളുകളെ അടര്‍ത്തിയെടുത്തു മുജാഹിദ് മതത്തില്‍ അണി ചേര്‍ക്കാനുള്ള വാഹാബികളുടെ കുത്സിത ശ്രമങ്ങള്‍ തരിപ്പണമാക്കിയ മുഖാമുകം. മാസങ്ങളോളം നീണ്ടു നിന്ന ഘന്ടന പ്രസംഗങ്ങളുടെ ഒടുവില്‍ അലവി സഖാഫി കൊളത്തൂര്‍ ഉസ്താദിനു മുന്നില്‍ ആയുധം വെച്ച് കീഴടങ്ങാന്‍ വഹാബി പുരോഹിതന്‍ സകരിയ സ്വലാഹിയെ നിര്‍ബന്ധിതനാക്കിയ മുഖാമുകം. അതെ... ചാലിയം മുഖാമുഖം.

മുജാഹിദിനോദ് സലാം പറഞ്ഞാല്‍ എന്താ പ്രശ്നം? അല്ലാഹുവിനു അവയവങ്ങള്‍ ഇല്ലേ? ജിന്നിനോദ് സഹായം ചോദിച്ചു കൂടെ? 1000 ആളുകള്‍ ഒരു വലിയ്യിനോദ് ഒരുമിച്ചു സഹായം ചോദിച്ചാല്‍ വലിയ്യിനു എങ്ങനെ അത് കൈകാര്യം ചെയ്യാന്‍ കഴിയും? ഇംഗ്ലീഷ് അറിയാത്ത വലിയ്യിനോട് അമേരിക്ക കാരന്‍ സഹായം ചോദിച്ചാല്‍ വലിയ്യ് എന്ത് ചെയ്യും? മുജഹിടുകള്‍ സുന്നികളെ ഒന്നടക്കം കാഫിര്‍ ആക്കുമ്പോഴും സുന്നികള്‍ തിരിച്ചു മുജാഹിദിനെ കാഫിര്‍ ആക്കാത്തത് എന്ത് കൊണ്ട്? മഖ്ബരയില്‍ വിളക്ക് കത്തിക്കാമോ? മുജഹിടുകള്‍ മക്കയിലും മദീനയിലും മഖ്ബരകള്‍ പൊളിച്ചതിനും അവ കൊള്ള അടിച്ചതിനും ആയിരക്കണക്കിന് മുസ്ലിംകളെ അറും കൊല ചെയ്തതിനും തെളിവ് കാണിക്കാമോ? തരാവീഹിന്റെ റാക്'അതുകള്‍ എത്ര? മൌലൂധുകളില്‍ അസംബന്ദം ഇല്ലേ? ജുമു'അക്ക് 2 ബാങ്കിന് തെളിവ് കാണിക്കാമോ? കൂട്ട് പ്രാര്‍ത്ഥനയ്ക്ക് തെളിവ് കാണിക്കാമോ? മരണ വീട്ടില്‍ ഖുര്‍'ആന്‍ പാരായണം പാടുണ്ടോ? മുഹിയുധീന്‍ മാലയില്‍ പറയുന്ന ആകാശതിന്മേലും ഭൂമിക്ക് താഴെയും പരന്നു കിടക്കുന്ന മുഹിയുദ്ദീന്‍ ശൈഖിന്റെ കൊടിയുടെ നിറം എന്താണ്? ........ തുടങ്ങിയ വാഹാബികളുടെ നിരവധി മാസ്റ്റര്‍ പീസ്‌ ചോദ്യങ്ങള്‍ക്ക് ഖുര്‍'ആന്‍, ഹദീസ്, ഇമാമുകളുടെ കിതാബുകള്‍, മുജാഹിദ് പ്രസിദ്ദീകരണങ്ങള്‍ തുടങ്ങിയവയുടെ വെളിച്ചത്തില്‍ ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കുന്ന അലവി സഖാഫി കൊളത്തൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍......

നമ്മള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, വഹാബി ചെകുത്താന്മാരുടെ കെണി വലയില്‍ പെട്ട് പോകാതിരിക്കാന്‍ എല്ലാ മുസ്ലിംകളും നിര്‍ബണ്ടാമായും അറിഞ്ഞിരിക്കേണ്ടവ. വഹാബി പ്രസ്ഥാനത്തില്‍ വിവരക്കേട് കൊണ്ട് പെട്ട് പോയ പാവങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ ഉതകുന്ന രീതിയിലുള്ള സരളമായ മറുപടികള്‍. എല്ലാം വെറും 2 CD കളിലായി നിങ്ങള്‍ക്ക് വേണ്ടി ഇവിടെ ചേര്‍ത്തിരിക്കുന്നു.
CD1

                              
                                                                         CD2


VIEW MORE@ AHLUSSUNNAONLINE.TK

Saturday, March 12, 2011

നബിദിന റാലി

ഇയ്യാട് യുണിറ്റ് എസ്.വൈ.എസ് ന്‍റെയും എസ്.എസ്.എഫ് ന്‍റെയും ആഭിമുഖ്യത്തില്‍ ഇയ്യാട് ടൌണില്‍ നടന്ന വര്‍ണ്ണാഭമായ നബിദിന റാലി.