*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Thursday, January 20, 2011

സുന്നി വിദ്യാര്‍ഥി കേരളത്തിന്‌ നവ സാരഥികള്‍

എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി  2011 - 2013 :  എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട്‌ : എന്‍ .എം.സ്വാദിഖ് സഖാഫി, സിക്രടറി : കലാം മാവൂര്‍ ,ട്രഷര്‍ : ജലീല്‍ സഖാഫി കടലുണ്ടി ,ക്യാമ്പസ്‌ സിക്രടറി : റഷീദ് നരിക്കോട്

തലശ്ശേരി സം‌വാദം: വഹാബി ക്യാമ്പില്‍ നടുക്കം മാത്രം

16-01-2011 ഞായറാഴ്ച തലശ്ശേരിയില്‍ നടന്ന സുന്നീ-മുജാഹിദ് സം‌വാദം അക്ഷരാത്ഥത്തില്‍ വഹാബി കാപട്യത്തിന്‍റെ മുഖമൂടി ഒന്നുകൂടി പുറത്തു കാണിക്കുന്നതായിരുന്നു. ‘സ്ത്രീ പള്ളി പ്രവേശനം, ഇമാം ശാഫി (റ) ന്റ്റെ ഗ്രന്ഥങ്ങളില്‍’ എന്ന വിഷയത്തിലായിരുന്നു സം‌വാദം.
ഓരോ വിഭാഗത്തിനും വിഷയാവതരണം, 8 ചോദ്യങ്ങള്‍, 8 മറുപടി, അവലോകനം എന്ന വ്യവസ്ഥയിലായിരുന്നു സം‌വാദം നടന്നത്. മുജാഹിദ് പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടാന്‍ വിഷയാവതരണം തന്നെ ധാരാളമായിരുന്നു. സുന്നീ പക്ഷത്തിന്‍റെ വിഷയാവതരണം സത്യത്തില്‍ വഹാബികള്‍ക്കു മുഖം പൊത്തി ഒളിക്കേണ്ടുന്ന സ്ഥിതി വിശേഷമാണുണ്ടാക്കിയത്. സ്ത്രീ പള്ളിപ്രവേശനത്തില്‍ വഹാബികള്‍ വിവിധ കാലങ്ങളില്‍ സ്വീകരിച്ച വ്യത്യസ്ത നിലപാടുകള്‍ സുന്നികള്‍ വ്യക്തമായി സമര്‍ത്ഥിക്കുകയായിരുന്നു. ആദ്യം, സ്ത്രീകള്‍ പള്ളിയില്‍ പോകല്‍ നിര്‍ബന്ധമാണെന്നും, പോയില്ലെങ്കില്‍  പിടിച്ചു കൊണ്ടുപോകണമെന്നും, സ്ത്രീകള്‍ പള്ളിയില്‍ പോയില്ലെങ്കില്‍ കാഫിറാകുമെന്നും മുജാഹിദുകള്‍ പറഞ്ഞതും, പിന്നീട് സുന്നതാണെന്നു പറഞ്ഞതും, ശേഷം മുബാഹ് (അനുവദനീയം) എന്നു പറഞ്ഞതും, മുബാഹും സുന്നതും എന്നു പറഞ്ഞതും, ഇപ്പോള്‍ സ്ത്രീകള്‍ക്ക് നിസ്കരിക്കാന്‍ വീട് തന്നെയാണ്‍ ഉത്തമം എന്നു പറയുന്നതും വ്യക്തമായ തെളിവുകളോടെയാണ്‍ സുന്നീ പക്ഷം വിഷയാവതരണത്തില്‍ തുറന്നുകാട്ടിയത്.


ഇരു വിഭാഗത്തിന്‍റെയും ചോദ്യോത്തരങ്ങളും മുജാഹിദ് പപ്പരത്തം ശരിക്കും തുറന്നുകാട്ടി. ആദ്യം സുന്നീ പക്ഷത്തിന്‍റെ ചോദ്യവും മുജാഹിദ് പക്ഷത്തിന്‍റെ മറുപടിയുമായിരുന്നു. മുജാഹിദുകള്‍ അവരുടെ പ്രസിദ്ധീകരണങ്ങളില് ഇമാം ശാഫി (റ) ഗ്രന്ഥത്തില്‍ നിന്നുദ്ധരിച്ച ഒരു ഇബാറത്തിനെ പറ്റിയായിരുന്നു സുന്നികളുടെ ഒന്നാം ചോദ്യം. മുജാഹിദുകള്‍ എഴുതിയ പുസ്തകം കൈയില്‍ പിടിച്ച് അതെഴുതിയ മൌലവിയെ അപ്പുറത്ത് സാക്ഷ്യപ്പെടുത്തി സുന്നികള്‍ ആ ഇബാറത്ത് വായിച്ചു. ‘ല-അല്ലഹു യഖ്ദിറു അലാ ഇതിയാനില്‍ ജുമുഅ’. ഈ ഇബാറത്തിനു ‘സ്ത്രീകള്‍ക്കു പള്ളിയില്‍ ജുമുഅക്കു പോകല്‍ അത്യുത്തമം’ എന്നായിരുന്നു മൌലവി പുസ്തകത്തില്‍ അറ്ത്ഥം നല്‍കിയിരുന്നത്. പുസ്തകവും എഴുതിയ മൌലവിയെയും ഹാജരാക്കി സുന്നികള്‍ ഉന്നയിച്ച് ഒന്നാമത്തെ ചോദ്യം ഇതായിരുന്നു. ‘ഇമാം ശാഫി(റ) വിന്‍റെ ഗ്രന്ഥത്തിലെ ഈ ഇബാറത്തിനു നിങ്ങള്‍ എങ്ങിനെ ഈ അറ്ത്ഥം നല്‍കി? ഇബാറത്ത് വായിച്ചു ഒന്നുകൂടി അറ്ത്ഥം പറയാമോ?’. ചോദ്യം വളരെ വ്യക്തമായിരുന്നു. ആ അറ്ത്ഥത്തില്‍ ഉറച്ചു നില്‍കുന്നു എന്നു പറയാനെല്ലാതെ, സുന്നീ പക്ഷം കിതാബും പുസ്തകവും നല്‍കി ഒന്നു വായിച്ച് അറ്ത്ഥം വെക്കാന്‍ ആദ്യത്തെ നാലു ചോദ്യ അവസരങ്ങളിലും വെല്ലുവിളിച്ചിട്ടും, ആ ഇബാറത്ത് ഒന്നു വായിക്കാന്‍ പോലും മുജാഹിദ് പക്ഷത്തിന്‍ സാധിച്ചില്ല. സത്യത്തില്‍ സ്ത്രീകള്‍ എന്ന സാധ്യത പോലും ആ ഇബാറത്തില്‍ വരുന്നില്ലായിരുന്നു. ശേഷം, ‘ല-അല്ല’ എന്ന അറബി വാക്കിന്‍റെ വ്യാകരണ ശാസ്ത്രം വിശദീകരിച്ചു സുന്നീ പക്ഷം അതിന്‍റെ അറ്ത്ഥം വിശദീകരിച്ചതോടെ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ആദറ്ശ പാപ്പരത്തവും അറബി ഭാഷാ പാപ്പരത്തവും ഒരുമിച്ച് വ്യക്തമാവുകയായിരുന്നു. ഇമാമുകളുടെ ഇബാറത്തുകള്‍ വളച്ചൊടിച്ച് അറ്ത്ഥം നല്‍കിയാണ്‍ മുജാഹിദുകള്‍ കേറളത്തില്‍ പിടിച്ചു നില്‍ക്കുന്നത് എന്നത് ഒരു സം‌വാദത്തില്‍ തെളിവു സഹിതം പിടികൂടിയതായിരുന്നു തലശ്ശേരി സം‌വാദത്തിന്‍റെ ഏറ്റവും വലിയ വിജയം.


സ്ത്രീ പള്ളിപ്രവേശനത്തിനു അനുകൂലമായി വഹാബികള്‍ പൊതുവെ ഉദ്ധരിക്കാറുള്ള ഒരു ഹദീസ് സംബന്ധിച്ച് ഇമാം ശാഫി(റ) വിശദീകരണത്തെ കുറിച്ചായിരുന്നു സുന്നികളുടെ രണ്ടാം ചോദ്യം. ഒന്നാം ചോദ്യം തൊടാന്‍ പോലും ധൈര്യമില്ലാതെ വഹാബികള്‍ നടുങ്ങിയിരിക്കുംബോഴായിരുന്നു പ്രസക്തമായ രണ്ടാം ചോദ്യം. ഇമാം ശാഫി(റ)ന്റ്റെ വിശദീകരണം പരാമര്‍ശിക്കാതെ മറ്റുകിതാബുകള്‍ വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനം ചെയ്യാന്‍ മാത്രമെ വഹാബി പക്ഷത്തിനു സാധിച്ചുള്ളൂ സത്യത്തില്‍ ചോദ്യങ്ങള്‍ എന്ത് എന്നു പോലും തിരിച്ചറിയാനാവാത്ത അല്പജ്നാനികളെയാണു മുജാഹിദു പക്ഷത്ത് കാണാന്‍ കഴിഞ്ഞത്.


‘സ്ത്രീ പള്ളിപ്രവേശനത്തെ സംബന്ധിച്ചുള്ള ഇസ്ലാമിക വിധി ഇമാം ശാഫി(റ) ന്റ്റെ ഗ്രന്ഥങ്ങളില്‍ നിന്നു വ്യക്തമാക്കുക‘ എന്നതായിരുന്നു മുജാഹിദ് പക്ഷത്തിന്‍റെ ഏക ചോദ്യം. നേരത്തെ സുന്നീ പക്ഷം ഇമാം ശാഫി(റ) യുടെ ഗ്രന്ഥം ചോദിച്ചപ്പോള്‍ ശാഫീ മദ് ഹബിലെ മറ്റു ഇമാമുകളുടെ ഗന്ഥങ്ങളിലേക്കു വഹാബികള്‍ പോയത് ചൂണ്ടിക്കാണിച്ച് ഞങ്ങളും മറ്റു ഇമാമുകളുടെ കിതാബ് ഉദ്ധരിക്കുന്നുവെന്ന മുഖവുരയോടെ ഇമാം ഇബ്നു ഹജറ്(റ) യുടെ ‘ഫതാവ‘ എന്ന ഗ്രന്ഥത്തില്‍ നിന്നും സ്ത്രീ പള്ളിപ്രവേശനം ഹറാം എന്ന വിധി സുന്നികള്‍ അറ്ത്ഥ ശങ്കക്കിടമില്ലാതെ വായിച്ചപ്പോള്‍ തന്നെ ശാഫി മദ് ഹബിലെ വിധി വ്യക്തമായിരുന്നു. കേരളത്തിലെ മുതിറ്ന്ന പണ്ടിതനായ സ്വദഖത്തുല്ല മുസ്ലയാരുടെ ഒരു മലയാള പരാമര്‍ശം വായിച്ചു ഇബ്നു ഹജറ്(റ) ന്റ്റെ ഗ്രന്ഥത്തില്‍ ഹറാം എന്നില്ല എന്നു സമറ്ത്ഥിക്കാനായിരുന്നു മുജാഹിദ് പക്ഷത്തിന്‍റെ ശ്രമം. ഇമാം ഇബ്നു ഹജറ്(റ) ഹറാം എന്നു പറഞ്ഞ ഫതാവയുടെ ഭാഗം എടുത്ത് ‘ഫതാവ‘ (ഇബ്നു ഹജറ്(റ) ന്റ്റെ കിതാബ്) മധ്യസ്തന്മാറ് മുഖേന സുന്നികള്‍ മുജാഹിദ് പക്ഷത്തെ ഏല്പിച്ചതും ഒരു മൌലവി അതു വാങ്ങി മറ്റേ മൌലവി വായിക്കാതെ തിരിച്ചു നല്‍കിയതും സം‌വാദത്തിലെ ഏറ്റവും രസകരമായ മുഹൂറ്ത്തമായിരുന്നു. കിതാബോ ഇബാറത്തോ വായിക്കാതെ കളവു പറഞ്ഞും പണ്ടിതന്മാരെ നിസ്സാരപ്പെടുത്തിയും സമയം തീറ്ക്കുകയായിരുന്നു മുജാഹിദ് പക്ഷത്തിന്‍റെ ലക്ഷ്യം.
എന്നാല്‍ ഇസ്ലാമിക വിധി ഇമാം ശാഫി(റ) ന്റ്റെ ഗ്രന്ഥത്തില്‍ നിന്നാണ്‍ വേണ്ടത്, അതാണ്‍ ഞങ്ങളുടെ ചോദ്യം, മറുപടിയെവിടെയെന്ന് മുജാഹിദുകള്‍ പ്രസക്തമായി വെല്ലുവിളിച്ചപ്പോള്‍ വഹാബികളുടെ ചങ്കറുത്തു കൊണ്ടായിരുന്നു സുന്നികളുടെ മറുപടി. ഇമാം ശാഫി(റ) ന്റ്റെ ‘ഇഖ്തിലാഫുല്‍ അഹാദീസ്’ എന്ന ഗ്രന്ഥത്തില്‍ നിന്നു “സ്ത്രീകള്‍ക്കു പള്ളികളിലെ ജുമുഅ ജമാഅത്തുകള്‍ സ്തിരപ്പെട്ടിട്ടില്ലെന്നും സ്തിരപ്പെടാത്ത വിഷയത്തില്‍ അവരെ തടയേണ്ടതാണെന്നും” ഉള്ള ഇബാറത്ത് സുന്നികള്‍ വ്യക്തമായി വായിച്ചപ്പോള്‍ ആ ഇബാറത്ത് എവിടെയാണെന്ന് പോലുമറിയാതെ നടുങ്ങി നില്‍കുന്ന വഹാബി സ്റ്റേജും സദസ്സും കാണാമായിരുന്നു. ഈ ഇബാറത്ത് തിരഞ്ഞ് കണ്ട് പിടിക്കാനുള്ള വെപ്രാളത്തില്‍ മുജാഹിദ് മൌലവിമാറ് പരസ്പരം ദേഷ്യം പിടിക്കുന്ന രംഗം ഏതൊരു സാധാരണക്കാരനു പോലും ഒരല്പം സഹതാപത്തോടെയേ കാണാന്‍ കഴിയൂ. സത്യത്തില്‍ അതോടെ വിഷയം തീറ്ന്നിരുന്നു. സുന്നികള്‍ ഉദ്ധരിച്ചാ ഇബാറത്തിനെ പറ്റി ക.മ. പറയാന്‍ വഹാബികള്‍ക്ക് കഴിഞ്ഞില്ല എന്നത് കിതാബ് ഓതിപ്പടിക്കുന്ന വിഷയത്തിലും അത് മുത്വാലഅ ചെയ്യുന്ന വിഷയത്തിലും ഇമാമമുകളെ പഠിക്കുന്ന വിഷയത്തിലും സുന്നികളും മുജാഹിദുകളും ആനയും ചേനയും പോലെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നാണ്‍ വ്യക്തമാക്കിയത്.

Tuesday, January 18, 2011

നിസ്കാരം ഉപേക്ഷിച്ചവനുള്ള ശിക്ഷകള്‍

നിസാരമാക്കി നിസ്ക്കാരത്തെ ഒരാള്‍ ഉപേക്ഷിച്ചാല്‍ 15 വിധം ശിക്ഷ കൊണ്ട്‌ അവനെ ശിക്ഷിക്കപ്പെടും. ഈ ലോകത്ത്‌ വെച്ച് ആറും, മരണസമയത്ത്‌ മൂന്നും, ഖബറില്‍ വെച്ച് മൂന്നും, തന്‍റെ റബ്ബിനെ കാണുന്ന സമയത്ത് (ഖിയാമത്ത്‌ നാളില്‍) മൂന്നും.
ഈ ലോകത്ത്‌ വെച്ച് ലഭിക്കുന്ന ശിക്ഷകള്‍
* തന്‍റെ ജീവിതത്തില്‍ നിന്ന് ബര്‍ക്കത്തിനെ നീക്കപ്പെടും.
* തന്‍റെ മുഖത്ത്‌ നിന്ന് സജ്ജനങ്ങളുടെ ലക്ഷണം മായിക്കപ്പെടും.
* തന്‍റെ മറ്റു സല്കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുകയില്ല.

* തന്‍റെ പ്രാര്‍ത്ഥന ഉയര്‍ത്തപ്പെടുകയില്ല (സ്വീകരിക്കപ്പെടുകയില്ല).
* സജ്ജനങ്ങളുടെ പ്രാര്‍ത്ഥനയില്‍ അവന്‍ ഉള്‍പ്പെടുകയില്ല.
* ഈമാന്‍ കൂടാതെ തന്‍റെ ആത്മാവ്‌ പുറപ്പെടും.

 
മരണ സമയത്തുള്ള ശിക്ഷകള്‍ 
* നിന്ദ്യനായി മരിക്കും.
* വിശന്നവനായി മരിക്കും.
* ദാഹിച്ചവനായി മരിക്കും (തല്‍സമയം സമുദ്രത്തിലെ വെള്ളം മുഴുവന്‍ കുടിച്ചാലും ദാഹശമനം ലഭിക്കുകയില്ല).


ഖബ
റിലുള്ള ശിക്ഷകള്‍
* തന്‍റെ വാരിയെല്ലുകള്‍ തമ്മില്‍ കോര്‍ക്കുന്ന വിധം ഖബര്‍ അവനെ ഞെരിച്ച് അവന്‍റെ മേല്‍ കുടുസ്സാക്കപ്പെടും.

* തന്‍റെ ഖബറില്‍ തീ കത്തിക്കപ്പെടുകയും രാപ്പകല്‍ ആ തീയില്‍ അവന്‍ കിടന്ന്‌ മറിഞ്ഞു കൊണ്ടിരിക്കും

* ശുജാഹുല്‍ അഖ്റഹ് എന്ന സര്‍പ്പത്തെ അവന്‍റെ മേല്‍ അധികാരപ്പെടുത്തും. നിസ്കാരം പാഴാക്കിയതിന്റെ കണക്കനുസരിച്ച് അവനെ അത്‌ ഭയങ്കര    ശബ്ദത്തോടെ കൊത്തികൊണ്ടിരിക്കും. ഓരോ കൊത്തിനും അവന്‍ എഴുപത്‌ മുഴം ഭൂമിയില്‍ ആണ്‍ടുപോകും. ഞാന്‍ നിന്നെ കൊത്തികൊണ്ടേയിരിക്കാന്‍ എന്‍റെ റബ്ബ് എന്നെ അധികാരപ്പെടുത്തിയിരിക്കുന്നു എന്ന് സര്‍പ്പം പറയും.


ഖിയാമത്ത്  നാളില്‍ ലഭിക്കുന്ന ശിക്ഷകള്‍
* ആകാശം പോട്ടിപിളര്‍ന്നാല്‍ എഴുപത്‌ മുഴം വലിപ്പമുള്ള ചങ്ങലയുമായി ഒരു മലക്ക്‌ വന്ന് അവന്‍റെ പിരടിക്ക് കെട്ടും. അത്‌ അവന്‍റെ വായിലൂടെ കടത്തി പിന്‍ദ്വാരത്തിലൂടെ പുറപ്പെടീക്കും ശേഷം ഇപ്രകാരം വിളിച്ച് പറയും 'ഇത് നിസ്കാരം ഉപേക്ഷിച്ചവനുള്ള ശിക്ഷയാണ്'
* അല്ലാഹു അവനിലേക്ക്‌ അനുഗ്രഹത്തിന്‍റെ നോട്ടം നോക്കുകയില്ല.
* അവന് ശക്തിയായ വേദനയുള്ള ശിക്ഷ ലഭിച്ചു കൊണ്ടെയിരിക്കും. അവനെ ശുദ്ധികരിക്കുകയില്ല.
സവാജിര്‍ - ഇബ്നു ഹജര്‍ (റ)


     
നബി (സ) യില്‍ നിന്ന് നിവേദനം : ഒരാള്‍ നിസ്കാരം അതിന്റെ കൃത്യ സമയത്ത്‌ നിസ്കരിക്കാതെ പിന്തിക്കുകയും പിന്നീട് കളാ വീട്ടുകയും ചെയ്‌താലും ഒരു ഹുകുബ നരകത്തിലിട്ടവനെ ശിക്ഷിക്കപ്പെടും. ഒരു ഹുകുബ എന്‍പത് വര്‍ഷവും ഒരു വര്‍ഷം മുന്നൂറ്റി അറുപത്‌ ദിവസവും - പരലോകത്ത്‌ ഒരു ദിവസം - ഇഹലോകത്തെ ആയിരം വര്‍ഷത്തിനു തുല്യമാണ്. ഈ കണക്ക്‌ പ്രകാരം ഒരു ഹുകുബ 2.88.00600 വര്‍ഷമാണ്

Sunday, January 9, 2011

കര്‍മ ശാസ്ത്രത്തിന് പ്രാധാന്യം നല്‍കണം: വൈലിത്തറ

മര്‍ക്കസ് നഗര്‍: പണ്ഡിതന്മാര്‍ കര്‍മ ശാസ്ത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് വൈലിത്തറ മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ പ്രസ്താവിച്ചു. മുന്‍കാല പണ്ഡിതന്മാര്‍ ഏതു വിഷയവും കര്‍മ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ആധുനിക കാല ഘട്ടത്തില്‍ ഫിഖ്ഹിന് വേണ്ട വിധം മുന്‍തൂക്കം നല്‍കാതെ പോകുന്നുവെന്നത് ഖേദകരമാണ്. ഏതു കാര്യം ചോദിച്ചാല്‍ ഫിഖ്ഹിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയാന്‍ സാധിക്കണം. മര്‍ക്കസ് സഖാഫി സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ സന്നിഹിതനായിരുന്നു.

ദൈവ വിശ്വാസം മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നു: കെ മുരളീധരന്‍

മര്‍ക്കസ് നഗര്‍: ദൈവ വിശ്വാസം മനുഷ്യ സമൂഹത്തെ നന്മയിലേക്ക് നയിക്കുമെന്ന് കെ മുരളീധരന്‍. മര്‍ക്കസ് സമ്മേളന പരിപാടിയില്‍ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം. പിതാവിന്റെ മരണ ശേഷം ആദ്യമായാണ് ഒരു പൊതു പരിപാടിക്ക് മുരളീധരന്‍ എത്തുന്നത്. തന്റെ പിതാവ് കരുണാകരനെ അനുസ്മരിച്ച് കാന്തപുരം സംസാരിച്ചതിന് നന്ദി പറയാനും കെ മുരളീധരന്‍ മറന്നില്ല.

അഹ്‌ലുസ്സുന്ന യഥാര്‍ത്ഥ പാത: താജുല്‍ ഉലമ

മര്‍ക്കസ് നഗര്‍: സത്യ വിശ്വാസികള്‍ക്ക് സ്വഹാബത്തിനെ പിന്തുടരാതെ ഒരു മതമില്ലെന്ന് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി പ്രസ്താവിച്ചു. നബിയും സഹാബത്തും പണ്ഡിത സമൂഹവും തുടര്‍ന്ന് വന്ന ചര്യ നാം പിന്‍പറ്റുക. ഇരു ലോക വിജയത്തിന് ഇതു മാത്രമേ വഴിയുള്ളൂ. യഥാര്‍ത്ഥ പാതയാണ് അഹ്‌ലുസ്സുന്നയുടേതെന്നും താജുല്‍ ഉലമ പറഞ്ഞു. മര്‍ക്കസ് സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു താജുല്‍ ഉലമ. സി മുഹമ്മദ് ഫൈസി സ്വാഗതവും ഈജിപ്തി ഗ്രാന്റ് മുഫ്തി ഉല്‍ഘാടനവും നിര്‍വ്വഹിച്ചു.

വേദി കാണാന്‍ കഴിയാതെ പതിനായിരങ്ങള്‍



മര്‍ക്കസ് നഗര്‍: രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ക്ക് പ്രധാന കവാടത്തിലേക്ക് പോലും എത്താന്‍ കഴിയാതെ റോഡില്‍ തന്നെ നില്‍ക്കേണ്ടി വന്നു. വൈകുന്നേരം ആറ് മണിക്ക് തന്നെ പ്രധാന കവാടം വഴിയുള്ള ജന സാഗരം സൃഷ്ടിച്ചതിനാല്‍ ഒരടി മുന്നോട്ട് വരാന്‍ കഴിഞ്ഞില്ല. സമ്മേളനം വീക്ഷിക്കാന്‍ റോഡ് വക്കില്‍ വലിയ സ്‌ക്രീന്‍ സ്ഥാപിച്ചതിന്ാല്‍ അതില്‍ സമാധാനം കാണുകയാണ് പ്രവര്‍ത്തകര്‍.

ആരോപണങ്ങള്‍ അതിജീവിച്ച് മര്‍ക്കസ് വളരുന്നു: സി ഫൈസി

മര്‍ക്കസ് നഗര്‍: വളരുംതോറും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അതെല്ലാം അതിജീവിച്ച് മര്‍ക്കസ് മുന്നേറുകയാണെന്ന് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. മര്‍ക്കസിന്റെ കീഴില്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മര്‍ക്കസിന്റെ ഒരു ദിവസത്തെ ചിലവ് ഒരു കോടി രൂപയായിരിക്കുന്നു. നബി തങ്ങളുടെ തിരുകേശം മര്‍ക്കസില്‍ കിട്ടിയതിന്ന് ശേഷം മര്‍ക്കസിന്റെ ഭാഗ്യം തുടങ്ങി. മര്‍ക്കസ് സമാപന സമ്മേളനത്തില്‍ സ്വാഗത പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

പ്രവാചകരുടെ തിരുകേശം കാന്തപുരത്തിന് കൈമാറി.





മര്‍ക്കസ്: മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ വിശുദ്ധ കേശം തലമുറകള്‍ കൈമാറി സൂക്ഷിച്ചു വരുന്ന ഡോ അഹ് മദ് അല്‍ ഖസ്‌റജ് മര്‍ക്കസ് സമാപന സമ്മേളന വേദിയില്‍ ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ക്ക് കൈമാറി. അഹ് മദ് അല്‍ ഖസ്‌റജിന്റെ പ്രഭാഷണവും ഖമറുല്‍ ഉലമാ വിശുദ്ധ കേശം ഏറ്റുവാങ്ങുന്ന ചടങ്ങും മര്‍ക്കസ് സമ്മേളനത്തിന് ധന്യത പകര്‍ന്നു. പതിനായിരക്കണക്കിന് സുന്നി പ്രവര്‍ത്തകര്‍ സന്തോഷത്തിന്റെ അശ്രുകണങ്ങളോടെയാണ് ചടങ്ങിന് സാക്ഷികളായത്.

ഇനി സഖാഫി സേവനം ദക്ഷിണാഫ്രിക്കയിലും

കാരന്തൂര്‍: മര്‍ക്കസിന്റെ 33ാം വാര്‍ഷിക സമ്മേളനത്തില്‍ സനദ് സ്വീകരിച്ചവരില്‍ ദക്ഷിണാഫ്രിക്കകാരനായ ഇംതിയാസ് സൂരിയും. ഉത്തര്‍പ്രദേശ് ജാമിഅ മില്ലിയയില്‍ നിന്നും ആറു മാസത്തെ പഠനത്തിനു ശേഷം രണ്ടു വര്‍,ം മുമ്പാണ് ഇംതിയാസ് മര്‍ക്കസിലെത്തിയത്. സനദ് വാങ്ങിയ ഉടനെ അതെ സ്റ്റേജില്‍ പ്രസംഗിക്കാന്‍ അവസരം കിട്ടിയ ആദ്യ വ്യക്തി കൂടിയാണ്. ഇംതിയാസ് സൂരി. ഇവിടുന്നു ലഭിച്ച സനദ് നാട്ടിലെ ജനങ്ങള്‍ക്ക് അറിവ് നല്‍കാന്‍ വലിയ ഉപകാരമാകുമെന്നും അതിനു പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മര്‍ക്കസില്‍ തിരുകേശ പ്രദര്‍ശനം ഫെബ്രുവരി 6 ന്

മര്‍ക്കസ്: എല്ലാ വര്‍ഷവും നടക്കുന്നത്‌പോലെ ഈ വര്‍ഷവും റബീഉല്‍ അവ്വലില്‍ തിരുകേശം പ്രദര്‍ശിപ്പിക്കുമെന്ന് കാന്തപുരം ഉസ്താദ് അറിയിച്ചു. സമാപന സമ്മേളനത്തില്‍ വെച്ച് ഡോ: അഹ് മദ് ഖസ്‌റജില്‍ നിന്നും സനദ് വഴി ലഭിച്ച തിരുകേശവും അന്ന് പ്രദര്‍ശിപ്പിക്കുമെന്നും ഉസ്താദ് അറിയിച്ചു.

സുന്നി വളര്‍ച്ചക്ക പിന്നില്‍ മഹാരഥന്‍മാര്‍: സി എം ഇബ്രാഹിം

കാരന്തൂര്‍: മര്‍ക്കസ് അടക്കമുള്ള സുന്നി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വളര്‍ച്ചയ്ക്ക പിന്നില്‍ സി എം വലിയുല്ലാഹിയെപ്പോലുള്ള മഹാരഥന്മാരായ ഔലിയാക്കളാണെന്ന് മുന്‍ മന്ത്രി സി എം ഇബ്രാഹിം പറഞ്ഞു. സമാപന സമ്മേളനത്തില്‍ ആശംസ പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം. നൂറ് മുസ്ലിംകള്‍ ഭരണ ചക്രം തിരിക്കുന്നതിനേക്കാള്‍ ഒരു പണ്ഡിതനെയാണ് സമൂഹത്തിന് ആവശ്യമെന്നും അദ്ധേഹം പറഞ്ഞു.

ഇസ്ലാം ലോകത്തിന് സമര്‍പ്പിക്കുന്നത് ശാന്തിയും സമാധാനവും: അലി ജുമുഅ

മര്‍ക്കസ് നഗര്‍: ലോക ജനതക്ക് ഇസ്ലാം സമര്‍പ്പിക്കുന്നത് ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകത്തെയാണെന്ന് ഈജിപ്തി ഗ്രാന്റ് മുഫ്തി അലി ജുമുഅ പ്രസ്താവിച്ചു. മനസ്സിന്റെ നന്മ നില നിര്‍ത്താന്‍ മനുഷ്യനു കഴിഞ്ഞാല്‍ കര്‍മ്മവും സ്വഭാവവും നന്നാക്കാന്‍ വളരെ എളുപ്പമാണ്. ഇസ്ലാമന്റെ സുന്ദരമായ ആശയങ്ങള്‍ ശിരസ്സാ വഹിക്കുന്ന ഒരു വിശ്വാസിക്ക് ഒരിക്കലും അക്രമാകാരിയും അനീതിയും കാണിക്കുവാന്‍ കഴിയില്ലെന്നും അലി ജുമുഅ പറഞ്ഞു. മര്‍ക്കസ് സമാപന സമ്മേളനത്തില്‍ ഉല്‍ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം. വിശ്വാസിയുടെ വിജ്ഞാനത്തെ കുറിച്ചുള്ള ജിജ്ഞാസ അവസാനിക്കുന്നില്ല. മരണം വരെ തുടര്‍ന്ന് കൊണ്ടിരിക്കണം. മര്‍ക്കസില്‍ നിന്ന് പുറത്തിറങ്ങുന്ന പണ്ഡിതര്‍ വൈജ്ഞാനിക മേഖലകളില്‍ ഉറച്ച് നില്‍ക്കണമെന്നും അദ്ധേഹം ഉല്‍ബോധിപ്പിച്ചു. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെ മുഴുവന്‍ സേവനങ്ങളും ഇനി മുതല്‍ മര്‍ക്കസിനും ലഭിക്കുമെന്നും അലി ജുമുഅ കൂട്ടിച്ചേര്‍ത്തു.

ലോക സാമ്പത്തിക അസ്ഥിരതക്ക് പരിഹാരം പലിശ മുക്ത സമ്പത് വ്യവസ്ഥിതി: കാന്തപുരം

മര്‍കസ് നഗര്‍ (കാരന്തൂര്‍): മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതാണ് രാഷ്ട്രീയത്തോടുള്ള ഇസ്‌ലാമിന്റെ സമീപനവും നയനിലപാടുകളെന്നും ധാര്‍മിക മൂല്യത്തെ നിരാകരിക്കുന്ന രാഷ്ട്രീയ സംസ്‌കാരം രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുമെന്നും നീതിയും നിയമവും കാത്തു സൂക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ പ്രതിജ്ഞാബദ്ധരാവണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മര്‍കസ് 33-ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ സനദ്ദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ നാനോന്മുഖ വികസനത്തിനും പുരോഗതിക്കും രാഷ്ട്രീയമായ മുന്നേറ്റങ്ങള്‍ അനിവാര്യമാണെങ്കിലും ഇതിന്റെ പേരില്‍ രാഷ്ട്രീയ പകപോക്കലും വര്‍ഗ്ഗീയ ധ്രുവീകരണവും ആശ്വാസ്യകരമല്ല. രാഷ്ട്രത്തിന്റെ ദേശീയ അഖണ്ഡതക്ക് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും പൊതു പ്രവര്‍ത്തകരും സാംസ്‌കാരിക നേതൃനിരയിലുള്ളവരും മാറി നില്‍ക്കണം. വിധ്വംസക വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാംസ്‌കാരിക മുഖം നല്‍കി ന്യായീകരിക്കാനുള്ള ഏതു ശ്രമങ്ങളും അപലപനീയവും രാജ്യത്തിന്റെ അഖണ്ഡതക്ക് നേരയുള്ള കയ്യേറ്റവുമാണ്. അറിവ് മനുഷ്യനന്മക്കായി ഉപയോഗപ്പെടുത്തണം. അത് അരാജകത്വത്തിന് വഴിവെക്കുന്നതാവരുത്. ഗവേഷണ രംഗത്തുണ്ടാകുന്ന ഗുണഫലങ്ങള്‍ മനുഷ്യന്റെ ജീവിത പുരോഗതിക്ക് വേണ്ടിയായിരിക്കണം. നാശത്തിനാവരുത്. ജനിതക വിത്തും എന്‍ഡോ സല്‍ഫാനും പോലെയുള്ളവ സര്‍വ്വനാശത്തിനു വഴിവെക്കുന്ന കണ്ടുപിടിത്തങ്ങളാണ്. മനുഷ്യ സമൂഹത്തെ കൊല്ലാക്കൊല ചെയ്യുന്ന ഇത്തരം കണ്ടുപിടുത്തങ്ങള്‍ക്ക് ഭരണ കൂടങ്ങള്‍ പ്രോത്സാഹനം നല്‍കരുത്. ഇവയെ മനസ്സാക്ഷിയുള്ളവര്‍ നിരാകരിക്കണം. ഇന്ത്യയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുകയും മതന്യൂന പക്ഷത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ചില തത്പരകക്ഷികള്‍ ആയുധമാക്കുകയും ചെയ്ത സ്‌ഫോടനങ്ങളുടെ നിജസ്ഥിതിയും ഉറവിടങ്ങളും പുറത്തുവന്ന സ്ഥിതിക്ക് രാജ്യത്ത് നടന്ന മുഴുവന്‍ സ്‌ഫോടനങ്ങളേയും പുനരന്വേഷണത്തിന് വിധേയമാക്കണം. ഇതിന്റെ പേരില്‍ പീഢിപ്പിക്കപ്പെട്ട നിരപരാധികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറുകള്‍ തയ്യാറാവണം.
ജനങ്ങളെയും രാജ്യത്തെയും ഭരിക്കാനുള്ള ആഗ്രഹം പോലെത്തന്നെ അവരെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കാനുള്ള അഭിവാഞ്ഛയും അധികാരത്തിലേറുന്നവര്‍ക്കുണ്ടാവണം. സമൂഹത്തിന് കൈമോശം വന്നുകൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങളെ കാത്തുസൂക്ഷിക്കാനും പരിരക്ഷിക്കാനും ധാര്‍മികതയിലധിഷ്ഠിതമായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ സാധിക്കുകയുള്ളു. ഈയൊരു ലക്ഷ്യ സാക്ഷാത്കാരത്തിനാണ് മര്‍കസ് നിലകൊള്ളുന്നത്. രാജ്യത്തിനും സമൂഹത്തിനും ഗുണകരമായ ജീവകാരുണ്യ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളാണ് മര്‍കസ് കാഴ്ചവെക്കുന്നത്. മര്‍കസും സുന്നി പ്രസ്ഥാപവിത്രതയോടെ കാത്തു സൂക്ഷിച്ച കുടുംബ ബന്ധങ്ങള്‍ ശിഥിലമാവുന്നു. ആധുനിക സമൂഹം നേരിടുന്ന വലിയൊരു വെല്ലുവിളിയാണിത്. ഇതിനിടയിലും നിലവിലുള്ള വിവാഹ പ്രായപരിധി ഉയര്‍ത്താനുള്ള നീക്കങ്ങള്‍ നടത്തുന്നതായി കേള്‍ക്കുന്നു. ഇത് ലൈംഗിക അരാജകത്വവും അനുബന്ധമായ കുറ്റകൃത്യങ്ങളും പെരുകാന്‍ കാരണമാവും. ഇത്തരം തലതിരിഞ്ഞ നിലപാടുകളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണം. ഈജിപ്ത് ഗ്രാന്റ് മുഫ്തി ഡോ. അലി ജുമുഅ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. മക്കയിലെ വിഖ്യാത പണ്ഡിതന്‍ ഡോ. ഉമര്‍ അബ്ദുല്ല കാമില്‍ സനദ്ദാനം നിര്‍വഹിച്ചു. ഡോ: ഉമര്‍ ഖത്തീബ് (ദുബൈ ഔഖാഫ്), അബൂദാബിയിലെ വേള്‍ഡ് ജംഇയ്യത്തുല്‍ അന്‍സാര്‍ പ്രസിഡന്റ് ഡോ. അഹ്മദ് അല്‍ ഖസ്‌റജി, സമസ്ത സെക്രട്ടറി കെ.പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, എസ്.വൈ. എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മുന്‍ കേന്ദ്ര മന്ത്രി സി.എം ഇബ്‌റാഹീം, സയ്യിദ് അബ്ദുല്‍ ഖാദിര്‍ (ഇ.ടി.എ ഗ്രൂപ്പ്, ദുബൈ) പ്രസംഗിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സി.പി മൂസഹാജി നന്ദിയും പറഞ്ഞു.

അനാഥ-അഗതി മന്ദിരങ്ങള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കണം:മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍

മര്‍കസ് നഗര്‍(കാരന്തൂര്‍): അനാഥ-അഗതി സംരക്ഷണച്ചുമതല ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്ന ധര്‍മസ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര - കേരള സര്‍ക്കാറുകള്‍ പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിര്‍വഹിക്കേണ്ട പൊതു ചുമതലയാണ് ഇത്തരം സ്ഥാപനങ്ങള്‍ സ്വയം ഏറ്റെടുത്തിരിക്കുന്നത്. ആയിരക്കണക്കിനു വരുന്ന അനാഥ - അഗതികളുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും ഭീമമായ സംഖ്യയാണ് ഈ സ്ഥാപനങ്ങള്‍ ചെലവഴിക്കുന്നത്. ഹോസ്റ്റലുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം പല സ്ഥാപനങ്ങള്‍ക്കും താങ്ങാനാവാത്തതാണ്. സാമൂഹ്യ ബാധ്യത സ്വയം ഏറ്റെടുത്ത ഇത്തരം സ്ഥാപനങ്ങളെ സഹായിക്കാന്‍ പൊതുനയം പ്രഖ്യാപിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
പി.പി മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി വിഷയാവതരണം നടത്തി. മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, എം.എം ഹനീഫ മൗലവി, പി.കെ അബൂബക്കര്‍ മൗലവി, ടി.കെ അബ്ദുറഹ്മാന്‍ ബാഖവി, ആര്‍.കെ അബ്ദുറഹ്മാന്‍ ഹാജി, ഇബ്‌റാഹീം സഖാഫി കുമ്മോളി, എം അബ്ദുറഹ്മാന്‍ സഖാഫി, എന്‍.പി ഉമര്‍ ഹാജി, സിദ്ദീഖ് സഖാഫി നേമം, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഇ.യഅ്ഖൂബ് ഫൈസി ഹുസൈന്‍ നൈബാരി സംസാരിച്ചു. വി.പി.എം ഫൈസി വില്ല്യാപ്പള്ളി സ്വാഗതവും വി.എം കോയ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

അഹ്ലുസ്സുന്ന പൂര്‍വ്വിക പണ്ഡിതരുടെ സരണി: പൊന്മള

കാരന്തൂര്‍: അഹ്‌ലുസ്സുന്നയുടെ ആശയം പൂര്‍വ്വിക പണ്ഡിതര്‍ കാണിച്ച് തന്ന യഥാര്‍ത്ഥ പാതയാമെന്ന് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ പ്രസ്ഥാവിച്ചു. മര്‍ക്കസ് വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം രാവിലെ നടന്ന ആദര്‍ശ സമ്മേളനം ഉല്‍ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.  സമൂഹത്തില്‍ ചിലര്‍ കാണിക്കുന്ന മാജിക്കുകളും കണ്‍കെട്ട് വിദ്യകളും കണ്ടാല്‍ അതാണ് ത്വരീഖത്തിന്റെ ശൈഖെന്ന് പ്രചരിപ്പിക്കുന്നത് അബദ്ധമാണെന്ന് അദ്ധേഹം പറഞ്ഞു. സുലൈമാന്‍ മുസ്ല്യാര്‍ അദ്ധ്യക്ഷനായിരുന്നു.

നര്‍ബന്ധിത പരിവര്‍ത്തനം ഇസ്‌ലാമിക ആദര്‍ശമല്ല: ഇ സുലൈമാന്‍ മുസ്ല്യാര്‍

മര്‍ക്കസ് നഗര്‍: മതത്തിലേക്കോ മതത്തിന്റെ ആശയത്തിലേക്കോ നിര്‍ബന്ധിച്ച് ഒരാളേയും ചേര്‍ക്കാന്‍ ഇസ്ലാമോ വിശുദ്ധ ഖുര്‍ആനോ ആഹ്വാനം ചെയ്യുന്നില്ല. സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ ഇസ്ലാമിലേക്ക് വരാം. 'മതത്തില്‍ നിര്‍ബന്ധിക്കലില്ല' എന്ന വിശുദ്ധ വാക്യം നാം ഓര്‍ക്കേണ്ടതാണ്. ഇസ്ലാമിക ചരിത്രത്തില്‍ ഒരു യുദ്ധവും നിര്‍ബന്ധിച്ച് ഇസ്ലാമിലേക്ക് ചേര്‍ക്കുവാനുള്ള യുദ്ധമായിരുന്നില്ല. ശൈഖുനാ ഇ സുലൈമാന്‍ മുസ്ല്യാര്‍ പ്രസ്താവിച്ചു. മര്‍ക്കസ് സമ്മേളനത്തിലെ ആദര്‍ശ സെഷനില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം.

വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ കൂടിയാലോചനയിലൂടെ മാത്രം: ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍

മര്‍കസ് നഗര്‍ (കാരന്തൂര്‍): വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങള്‍ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുമായും അനുഭവ സമ്പത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച ശേഷം മാത്രമേ നടപ്പിലാക്കാവൂ എന്ന് മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പ്രസ്താവിച്ചു. കാരന്തൂര്‍ മര്‍കസില്‍ സയന്‍സ് സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ മുന്‍കയ്യില്‍ മാത്രം രാജ്യത്ത് പര്യാപ്തമായ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കാനാവില്ല. ഈ രംഗത്ത് സ്വകാര്യ മേഖല നല്‍കുന്ന സംഭാവനകള്‍ കില്ലെന്ന് നടിക്കുന്ന സമീപനം ശരിയല്ല. സ്വകാര്യ സ്ഥാപനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളില്‍ അനുകൂല സമീപനം കൈകൊള്ളാന്‍ സര്‍ക്കാറിന് സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ അഭാവവും തൊഴിലില്ലായ്മയുമാണ് രാജ്യത്ത് തീവ്രവാദം സൃഷ്ട്രിക്കുന്നത്. മതേതരത്വം വാക്കില്‍ മാത്രം പോരാ. പ്രായോഗികമായി നടപ്പിലാക്കുക കൂടി വേണം. മര്‍കസ് പോലുള്ള സ്ഥാപനങ്ങള്‍ ചെയ്തുവരുന്നത് ഈ ദൗത്യമാണെന്നും ഗവര്‍ണര്‍ ചൂിക്കാട്ടി. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ മും ൈവി.സി: ഡോ. ശശികാന്ത് സി. കാര്‍ണിക്, അസ്മിത എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ സയ്യിദ് മുസഫിര്‍ ഹുസൈന്‍, അഡ്വ: കെ.എന്‍.എ ഖാദര്‍, കെ മുരളീധരന്‍ പ്രസംഗിച്ചു.
വെള്ളിയാഴ്ച ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്ന് വൈകുന്നേരം നടക്കുന്ന പൊതു സമ്മേനത്തോടെ സമാപിക്കും. ഈജിപ്ത് ഗ്രാന്റ് മുഫ്തി ശൈഖ് അലി ജുമുഅ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രങ്ങളിലെ അംബാസിഡര്‍മാരും വിദേശ പ്രതിനിധികളും പങ്കെടുക്കും.

പൊതു സമ്മേളന നഗരിയില്‍ സീറ്റ് ബുക്കിംഗ് പൂര്‍ണ്ണം

മര്‍ക്കസ് നഗര്‍: പതിനായിരക്കണക്കിന് വിശ്വാസികളുടെ ആത്മാഭിമാനമായ സുന്നി മര്‍ക്കസിന്റെ സമാപന സമ്മേളന നഗരിയില്‍ ഒരു ഇരിപ്പിടം കിട്ടാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഞായറാഴ്ച രാവിലെ 9 മണിക്ക് തന്നെ കടലാസ് വിരിപ്പും മറ്റും തങ്ങളുടെ സീറ്റ് ഉറപ്പ് വരുത്തി ചുട്ടുപൊള്ളുന്ന വെയ്‌ലത്തും നാലു മണിക്ക തുടങ്ങുന്ന സമാപന സമ്മേളനത്തിന് വേണ്ടി മണിക്കൂറുകള്‍ മുമ്പ് തന്നെ കുത്തിയിരുപ്പ് തുടങ്ങി. തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ സനദ് വാങ്ങുന്നത് നേരിട്ട് കാണാന്‍ അതിയായ താല്‍പര്യവുമായാണ് പലരും കാലത്ത്് തന്നെ നഗരിയിലെത്തി ഏറ്റവും മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്. ഖമറുല്‍ ഉലമയുടെ ശബ്ദം ആവേശത്തോടെ തക്ബീര്‍ ധ്വനികളോടെ വരവേല്‍ക്കാനും ആയിരങ്ങള്‍ തയ്യാറായി.

മെഡിക്കല്‍ എക്‌സ്‌പോ വേറിട്ടൊരു ദൃശ്യവിരുന്ന്

മര്‍കസ് നഗര്‍ : വിജ്ഞാനവും കൗതുകവും ആരോഗ്യ വിശേഷങ്ങളുമായി മര്‍കസ് മെഡിക്കല്‍ എക്‌സ്‌പോ ശ്രദ്ധേയമാവുന്നു. ഗവ: ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റ്, കോംട്രസ്റ്റ് കണ്ണാശുപത്രി, മലബാര്‍ ഐ കെയര്‍ തുടങ്ങിയ സ്ഥാപനങ്ങളും വ്യക്തികളും ഒരുക്കിയ സ്റ്റാളുകളാണ് എക്‌സ്‌പോയില്‍ ഒരുക്കിയിരിക്കുന്നത്. കണ്ണുപരിശോധനക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട 5500 പേര്‍ക്ക് സൗജന്യമായി കണ്ണട വിതരണം നടത്തുന്നതാണ് എക്‌സ്‌പോയിലെ ശ്രദ്ധേയ സംരംഭം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സുവോളജി, ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സ്റ്റാളുകള്‍ അറിവിന്റെ വിസ്മയങ്ങള്‍ പകരുന്നവയാണ്. സൗജന്യമായ പ്രഷര്‍ ഷുഗര്‍, കൊളഷ്‌ട്രോള്‍ നിര്‍ണയവുമായി മലബാര്‍ ഐ കെയര്‍ സെന്ററും ഗവണ്‍മെന്റ് ആരോഗ്യ ഡിപ്പാര്‍ട്ടുമെന്റും വിവിധ സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങളുടെ പഴയതും പുതിയതുമായ നാണയ പ്രദര്‍ശനം സാമൂഹ്യ വിഷയങ്ങളെ അധികരിച്ച് കൊളാഷ്, ലഹരി വിരുദ്ധ ബോധവല്‍ക്കരണം തുടങ്ങിയ വിജ്ഞാന പ്രദര്‍ശനവും വിസ്മയകരവുമായ സ്റ്റാളുകള്‍ എക്‌സ്‌പോയില്‍ ഒരുക്കിയിരിക്കുന്നു. ബ്രൂണൈ ഹൈക്കമ്മീഷണര്‍ ഡോതോ പതുക്ക് സീദക് അലി എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു ഡോ:അബ്ദുല്‍ ഹകീം അസ്ഹരി, ഇ.വി.അബ്ദുറഹിമാന്‍ ഡോ:മന്‍സൂര്‍ സംബന്ധിച്ചു

മര്‍ക്കസിന്റെ പ്രവര്‍ത്തനം രാജ്യ നന്മക്ക്: വി സുരേന്ദ്രന്‍ പിള്ള

മര്‍ക്കസ് നഗര്‍: ഇന്ത്യാ രാജ്യം ആഭ്യാന്തര സുരക്ഷക്ക് കോടികളാണ് ചെലവഴിക്കുന്നത്. പക്ഷെ രാജ്യത്ത് ശാന്തിയും സമാധാനവും പുലരണമെങ്കില്‍ ധാര്‍മ്മികതയിലധിഷ്ടിതമായ സമൂഹം വളര്‍ന്ന വരണം. അതിന് വേണ്ടി നില കൊള്ളുന്ന മര്‍ക്കസ് സ്ഥാപനങ്ങള്‍ രാജ്യ നന്മക്കും പുരോഗതിക്കും നിലകൊള്ളുന്ന ഉതാത്ത മാതൃകയാമെന്ന് കേരള തുറമുഖ യുവജന കാര്യ മന്ത്രി വി സുരേന്ദ്രന്‍ പിള്ള പ്രസ്താവിച്ചു. മര്‍ക്കസ് സമ്മേളനത്തില്‍ ശനിയാവ്ച നടന്ന മാനേജ്‌മെന്റ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

പണ്ഡിതന്മാര്‍ വിജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ സന്നദ്ധരാകണം: എ കെ ഉസ്താദ്

മര്‍ക്കസ് നഗര്‍: പണ്ഡിതന്മാര്‍ തങ്ങളുടെ വിജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ സദാ സന്നദ്ധരാകണമെന്ന് സഅദിയ്യ പ്രിന്‍സിപ്പാള്‍ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ പ്രസ്താവിച്ചു. പഴയ കാല പണ്ഡിതര്‍ വൈജ്ഞാനിക വികാസത്തിനു വേണ്ടി സഹിച്ച ത്യാഗ നിര്‍ഭരമായ ചരിത്രം നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. മര്‍ക്കസ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന പണ്ഡി സംഗമത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം. നെല്ലിക്കുത്ത് ഇസ്മായില്‍ മുസ്ല്യാര്‍, എ പി മുഹമ്മദ് മുസ്ല്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് അവര്‍ മര്‍ക്കസില്‍ ഒത്തു കൂടി













മര്‍ക്കസ് നഗര്‍: മര്‍ക്കസ് സമ്മേളനം കേരള രാഷ്ട്രീയത്തിലെ അതികായന്മാരുടെ കൂട്ടായ്മയ്ക്ക് വഴിയൊരുക്കി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മുസ്ലിം ലീഗ് നേതാക്കളായ എം കെ മുനീര്‍, അബ്ദുസ്സമദ് സമദാനി, ഇ ടി മുഹമ്മദ് ബശീര്‍, തദ്ദദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി, കെ ടി ജലീല്‍, മുല്ലപ്പള്ളി രാമ ചന്ദ്രന്‍, എം കെ പ്രേമചന്ദ്രന്‍, യു സി രാമന്‍ തടങ്ങി നിരവധി രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികള്‍ ദേശ സുരക്ഷ സമ്മേളനത്തിലും മറ്റു വിവിധ സെഷനുകളിലും സംബന്ധിച്ചു. എല്ലാവര്‍ക്കും മര്‍ക്കസിന്റെയും കാന്തപുരത്തിന്റെയും ഉറച്ച കാല്‍വെപ്പുകളെ വാനോളം പുകഴ്ത്തിയായിരുന്നു പ്രസംഗം തുടങ്ങിയത്. മുഴുവന്‍ പരിപാടികളുലും ശൈഖുനാ കാന്തപുരത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

രാജ്യത്തിന്റെ പൊതു വികസനത്തിന് പ്രവാസികളുടെ സംഭാവന മഹത്തരം: പാലൊളി

മര്‍ക്കസ് നഗര്‍: കേരളത്തില്‍ ഇന്ന് കാണുന്ന പൊതു വികാസനത്തിനു പിന്നില്‍ പ്രവാസികളുടെ അദ്ധ്വാനത്തിന്റെ ഓരോ കണികയുമുണ്ടെന്ന് പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു. പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാറും നേതാക്കളും കടപ്പെട്ടിരിക്കുന്നു. അവരുടെ ഉന്നമനത്തിനു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ മുന്നിട്ടിറങ്ങണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

മര്‍ക്കസിന്റെ അര്‍പ്പണ ബോധം സമൂഹം ഉല്‍ക്കൊള്ളണം: ഉമ്മന്‍ചാണ്ടി

മര്‍ക്കസ് നഗര്‍: മര്‍ക്കസും കാന്തപുരവും സമൂഹത്തോട് കാണിക്കുന്ന അര്‍പ്പണ ബോധം സമൂഹം ഉള്‍ക്കൊണ്ട് മര്‍ക്കസിന് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പ്രസതാവിച്ചു. മര്‍ക്കസ് സമ്മേളനത്തില്‍ സംഘടിപ്പിച്ച ദേശ സുരക്ഷ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. മര്‍ക്കസിനെ അറിയുന്നവരെല്ലാം മര്‍ക്കസിനെയും കാന്തപുരത്തെയും ഇഷ്ടപ്പെടുകയുള്ളുവെന്ന് അദ്ധേഹം പറഞ്ഞു. നിരവധി തവണ മര്‍ക്കസ് സന്ദര്‍ശിച്ച എനിക്ക് മര്‍ക്കസിനോട് അടുക്കും തോറും മതിപ്പ് വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

Saturday, January 8, 2011

മതരംഗത്ത് ആത്മാഭിമാനം വളര്‍ത്തിയത് കാന്തപുരം: കെ ടി ജലീല്‍

മര്‍ക്കസ് നഗര്‍: മത രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തിലും പൊതു ധാരയിലും ആത്മാഭിമാനം വളര്‍ത്തിയത് മര്‍ക്കസിന്റെ ശില്‍പി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരാണെന്ന് കെ ടി ജലീല്‍ എം എല്‍ എ പ്രസ്താവിച്ചു. സമൂഹത്തില്‍ ഭിന്ന മേഖലകളിലുള്ളവരെ ഏകോപിക്കാന്‍ മര്‍ക്കസിനു കഴിഞ്ഞുവെന്നത് അഭിമാനാര്‍ഹമാണ് ജലീല്‍ പറഞ്ഞു. പ്രവാസി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

കാന്തപുരം രാഷ്ട്രീയത്തില്‍ വരാത്തത് ഞങ്ങളുടെ ഭാഗ്യം: ആര്യാടന്‍

കാരന്തൂര്‍: കാന്തപുരം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാത്തത് ഞങ്ങളെപ്പോലെയുള്ള രാഷ്ട്രീയക്കാരുടെ ഭാഗ്യമാണെന്ന് ആര്യാടന്‍ മുഹമ്മദ് എം എല്‍ എ പ്രസ്താവിച്ചു. നേതൃ രംഗത്ത് കുശാഗ്ര ബുദ്ധിയും മികച്ച തന്ത്രജ്ഞതയുമാണ് കാന്തപുരത്തിന്റെ മുഖമുദ്ര. അദ്ധേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വന്നപ്പോള്‍ ആദ്യമായി എതിര്‍ത്തു സംസാരിച്ചത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരായിരുന്നുവെന്നത് ശ്രദ്ധേയമാണ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ദേശ രക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

മര്‍ക്കസിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യ രക്ഷക്ക് അതി പ്രധാനം: എം കെ മുനീര്‍

മര്‍ക്കസ് നഗര്‍: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വര്‍ഗ്ഗീയ ഭീകരവാദങ്ങളെ ചെറുക്കാന്‍ മര്‍ക്കസ് വിഭാവനം ചെയ്യുന്ന ധാര്‍മ്മിക ഭാതിക വിദ്യാഭ്യാസം അതി പ്രധാനമാണെന്ന് എം കെ മുനീര്‍ പ്രസ്താവിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ഒരു വിഭാഗത്തിന്റെ പേരു മാത്രം പ്രതിപാതിക്കുന്നത് ശെരിയല്ലെന്നും എല്ലാ സംഘര്‍ഷങ്ങളേയും എതിര്‍ക്കേണ്ടതും അമര്‍ച്ച ചെയ്യേണ്ടതും അനിവാര്യമാണെന്ന് അദ്ധേഹം പറഞ്ഞു. ഇന്ത്യയിലെ മൂന്നിലൊരു ജില്ലകള്‍ നക്‌സല്‍ ഭീഷണിയുടെ നിഴലിലാണെന്ന കാര്യവും അദ്ധേഹം ഓര്‍മ്മപ്പെടുത്തി. മര്‍ക്കസ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. മര്‍ക്കസ് നഗരിയില്‍ ഞാന്‍ ആദ്യമായാണ് കാല്കുത്തിയതെന്നും സ്മരിക്കാന്‍ അദ്ധേഹം മറന്നില്ല.

മത സ്ഥാപനങ്ങള്‍ പ്രചരിപ്പിക്കുന്നത് കാരുണ്യത്തിന്റെ സന്ദേശം: സമദാനി

മര്‍ക്കസ് നഗര്‍: മനുഷ്യ സമൂഹത്തിന് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പാഠം പഠിപ്പിച്ച് കൊടുത്ത സ്ഥാപനങ്ങളാണ് കേരളത്തിലെ ഇസ്ലാമിക സ്ഥാപനങ്ങളെന്ന് അബ്ദുസ്സമദ് സമദാനി പ്രസ്ഥാവിച്ചു. ഇസ്ലാമിക സ്ഥാപനങ്ങള്‍ വൈജ്ഞാനിക മേഖലകളിലും കാരുണ്യ പ്രവര്‍ത്തനങ്ങളിലും ഉന്നതിയില്‍ നില്‍ക്കുന്ന മര്‍ക്കസിന്റെ സേവനം ശ്ലാഖനീയമാണെന്നും സമദാനി പറഞ്ഞു. മര്‍ക്കസ് വാര്‍ഷിക സമ്മേളനത്തിലെ പ്രവാസി സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

Friday, January 7, 2011

ഹുസൈന്‍ സലഫിക്ക്(ഷാര്‍ജ സലഫി) യു.എ.ഇ. ഔകാഫിന്‍റെ ചുട്ട മറുപടി

ഹുസൈന്‍ സലഫിയുടെ വരട്ടു വാദം : "സയ്യിദിനാ എന്ന പദം സ്വലാതില്‍ പാടില്ല" കാരണം ഊതിയാല്‍ പറക്കുന്ന നേതാവിന്‍റെ അനുയായിയായ ബാലുവും,സക്കരിയ്യ ഫസാദിയും,ഉത്തന്‍ കുട്ടിയും ഒന്നും ലോകത്തിന്‍റെ നേതാവായ,മുസ്ലിം ലോകത്തിന്‍റെ ഹൃദയത്തിന്‍റെ തുടിപ്പായ മുത്ത് മുഹമ്മദ്‌ മുസ്തഫാ (സ) തങ്ങളെ നേതാവായി അംഗീകരിക്കുന്നില്ല. നബി (സ) തങ്ങളുടെ പേര് കേള്‍ക്കുന്നത് തന്നെ ഇക്കൂട്ടര്‍ക്ക് അലര്‍ജിയാണ്. UAE  ഔകഫിനു മുമ്പില്‍ വന്ന ഒരു ചോദ്യവും അതിനു നല്‍കിയ മറുപടിയും കാണുക:
ചോദ്യം : 
عنوان الفتوى: زياة لفظ السيادة في الصلوات الابراهيميةهل صحيح أن قول كلمة سيدنا محمد في الصلوات الابراهيمة بدعة، وغير جائزة، وأنه يجب قول اللهم صل على محمد، وعلى آل محمد فقط، بدون ذكر كلمة سيدنا. أرجو الرد بسرعة شكرا لكم.
(സ്വലാതില്‍ സയ്യിദിനാ എന്ന പദം അനുവദനീയമല്ലാത്ത ബിദ്അത്തായ കാര്യമാണോ?)  


മറുപടി :
نص الجواب


الحمدلله رب العالمين، والصلاة والسلام على أشرف المرسلين سيدنا محمد وعلى آله وصحبه أجمعين، أما بعد..
لفظ السيادة في الصلاة الإبراهيمية، لفظ تكريم لرسول الله صلى الله عليه وسلم وقد أمرنا بتوقيره وهذه كلمة حق أريد بها تشريف رسول الله صلى الله عليه وسلم وهي جائزة بل مستحبة، وقد نص على استحبابها كثير من العلماء من اتباع الأئمة، وقد ذكر العز بن عبد السلام: أن الأفضل عنده وعند غيره من العلماء سلوك طريق الأدب، وهو الإتيان بلفظ السيادة، وإليك نصوص أئمة المالكية والحنفية والشافعية:
- فقد جاء في مواهب الجليل للحطاب رحمه الله: (قال الأبي في شرح مسلم: ما يستعمل من لفظ المولى، والسيد يعني في الصلاة على النبي صلى الله عليه وسلم حسن، وإن لم يرد، والمستند قوله: (أنا سيد ولد آدم... ) ..إلى أن قال : والذي يظهر لي وأفعله في الصلاة وغيرها الإتيان بلفظ السيد والله أعلم).- وجاء في الفواكه الدواني: (... وَعَبَّرَ بِسَيِّدِنَا إشَارَةً إلَى جَوَازِ اسْتِعْمَالِهِ فِيهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الصَّلَاةِ وَغَيْرِهَا)، والمعبر بسيدنا هو الإمام ابن أبي زيد القيرواني صاحب الرسالة الذي كانوا يسمونه (مالك الصغير).- وجاء في الدر المختار: (وندب السيادة، لأن زيادة الإخبار بالواقع عين سلوك الأدب، فهو أفضل من تركه، ذكره الرملي الشافعي وغيره، وما نقل: ( لا تسودوني في الصلاة) فكذب، وقولهم لا تسيدوني بالياء لحن أيضا، والصواب بالواو).- جاء في حاشية أسنى المطالب للشيخ زكريا الأنصاري رحمه الله: (قَالَ ابْنُ ظَهِيرَةَ الْأَفْضَلُ الْإِتْيَانُ بِلَفْظِ السِّيَادَةِ، كَمَا صَرَّحَ بِهِ جَمْعٌ، وَبِهِ أَفْتَى الْجَلَالُ الْمَحَلِّيُّ جَازِمًا بِهِ قَالَ: لِأَنَّ فِيهِ الْإِتْيَانَ بِمَا أُمِرْنَا بِهِ وَزِيَادَةَ الْإِخْبَارِ بِالْوَاقِعِ الَّذِي هُوَ أَدَبٌ فَهُوَ أَفْضَلُ مِنْ تَرْكِهِ، وَإِنْ تَرَدَّدَ فِي أَفْضَلِيَّتِهِ الْإِسْنَوِيُّ.وَحَدِيثُ (لَا تُسَيِّدُونِي فِي الصَّلَاةِ) بَاطِلٌ لَا أَصْلَ لَهُ كَمَا قَالَهُ بَعْضُ مُتَأَخِّرِي الْحُفَّاظِ وَقَوْلُهُ الْأَفْضَلُ الْإِتْيَانُ بِلَفْظِ السِّيَادَةِ أَشَارَ إلَى تَصْحِيحِهِ).وجاء في تحفة المحتاج: (عِبَارَةُ شَرْحِ بَافَضْلٍ وَلَا بَأْسَ بِزِيَادَةِ سَيِّدِنَا قَبْلَ مُحَمَّدٍ اهـ. وَقَالَ الْمُغْنِي ظَاهِرُ كَلَامِهِمْ اعْتِمَادُ عَدَمِ اسْتِحْبَابِهَا اهـ. والله تعالى أعلم.


والخلاصة
لفظ السيادة في الصلاة الابراهيمية، جائز بل مستحب قد نص على استحبابها كثيرمن العلماء من أتباع الأئمة الأربعة، وهي كلمة أدب وتوقير والإخبار بالواقع الذي هو أدب أفضل من تركه، والله تعالى أعلم.
(സയ്യിദിനാ എന്ന പദം റസൂലുള്ളാഹി(സ) തങ്ങളെ ബഹുമാനിക്കാനുള്ള പദമായത് കൊണ്ട് അനുവദനീയമാണെന്ന് മാത്രമല്ല, സുന്നത് കൂടിയാണ്. ഒരുപാട് ഇമാമുകള്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ) 

കൂടുതല്‍ അറിയാന്‍ UAE  ഔകാഫിന്‍റെ ഔദ്യോദിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
ലിങ്ക് താഴെ ചേര്‍ക്കുന്നു.......  
http://www.awqaf.ae/Fatwa.aspx?SectionID=9&RefID=14523

മുത്ത്‌ നബി (സ) തങ്ങളെ നിന്ദിക്കുന്ന കേരള മുജാഹിദ്കളില്‍  നിന്ന് അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ..... ആമീന്‍....



 

 

Thursday, January 6, 2011

മത പ്രഭാഷണ പരമ്പര സമാപിച്ചു

സി.മുഹമ്മദ്‌ ഫൈസി സ്വാഗത പ്രഭാഷണം നടത്തുന്നു   

  പേരോട് അബ്ദു റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തുന്നു           
കാന്തപുരം ഉസ്താദ്‌ സദസ്സിനെ അഭിസംബോദന ചെയ്യുന്നു
ഖുറാ തങ്ങള്‍ ദുആ നിര്‍വഹിക്കുന്നു

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോഴിക്കോട് ജില്ല കമ്മറ്റി ശേഖരിച്ച വിഭവങ്ങള്‍ കാരന്തൂര്‍ മര്‍ക്കസില്‍ എത്തിയപ്പോള്‍.

 (images from:www.sunnionlineclass.com)