*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Showing posts with label ullal thangal. Show all posts
Showing posts with label ullal thangal. Show all posts

Tuesday, May 17, 2011

ഉള്ളാള്‍ തങ്ങളും കണ്ണിയത്തു ഉസ്താദും .(കണ്ണിയത് ഉസ്താദിന്‍റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്)


ആലിക്കോയ ഹാജി വിശദീകരിക്കുന്നു.......
ഒരിക്കല്‍ ഉള്ളാള്‍ തങ്ങളോടൊത്ത് ഞാനും,ചിത്താരി ഹംസ മുസ്ലിയാരും കണ്ണിയത്ത് ഉസ്താദിനെ കാണാന്‍ ഒരു യാത്ര പുറപ്പെട്ടു. സമസ്തയിലെ അനിഷ്ട്ട സംഭവങ്ങള്‍ക്ക് ശേഷമുള്ള യാത്ര.എസ്.വൈ.എസിന്‍റെ എറണാകുളം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സമ്മദം വാങ്ങാന്‍ വേണ്ടിയായിരുന്നു പോയത്.
കണ്ണിയത്ത് ഉസ്താദിന്‍റെ വീട്ടു മുറ്റത്ത്‌ എത്തിയപ്പോള്‍ മകന്‍ ഉള്ളാള്‍ തങ്ങളെ കണ്ട ഉടനെ ബാപ്പാക്ക് എതിര്‍ കേസ് കൊടുത്തത് നിങ്ങളെയല്ലെന്നു ചോദിച്ചു. തങ്ങള്‍ക്കു ദേഷ്യം വരികയും നിന്നോട് ആരാണ് പറഞ്ഞത് എന്ന് ചോദിക്കുകയും ചെയ്തു.ശബ്ദം കേട്ട് വീടിന്‍റെ ഉള്ളില്‍ നിന്ന് കണ്ണിയത്ത് ഉസ്താദ് ആരാണ് മോനെ വന്നത് എന്ന് ചോദിച്ചപ്പോള്‍ ബപ്പാക്ക് എതിരെ കേസ് കൊടുത്ത തങ്ങളാണ് എന്ന് മകന്‍ പറഞ്ഞു.
തങ്ങളെ അകത്തേക്ക് വിളിച്ചു. ഇത് നമ്മുടെ തങ്ങളാ.തങ്ങള്‍ എനിക്ക് എതിരെ കേസ് കൊടുക്കുകയോ. നീ എന്താണ് പറഞ്ഞത്. അള്ളാഹു പൊറുക്കാത്ത കാര്യം പറയരുതേ മകനെ എന്ന് പറഞ്ഞു മകനെ ശാസിച്ചു.
തങ്ങള്‍ കണ്ണിയത്തിനോട്‌ സുഖ വിവരങ്ങള്‍ അന്യേഷിച്ചു. തങ്ങള്‍ എന്തിനാണ് വന്നത് എന്ന് ചോദിച്ചപ്പോള്‍ എന്നെ സമസ്തയില്‍ നിന്ന് ഒഴിവാക്കി പറഞ്ഞു.കണ്ണിയത്ത് ചോദിച്ചു : തങ്ങളെ ആരാണ് ഒഴിവാക്കിയത്.അങ്ങനെയാണെങ്കില്‍ ഞാനും പുറത്താണ്.തങ്ങളോടൊപ്പം ഞാനുണ്ട്.തങ്ങളെ പുറത്താക്കാന്‍ ആര്‍ക്കും കഴിയൂല.
എറണാകുളത്ത് എസ്.വൈ.എസിന്‍റെ സമ്മേളനം നടത്തുന്ന കാര്യം തങ്ങള്‍ കണ്ണിയത്തിനെ അറിയിച്ചപ്പോള്‍ കണ്ണിയത്ത് അത് എപ്പോഴാണെന്ന് ചോദിച്ചു. തീയതി പറഞ്ഞപ്പോള്‍ കണ്ണിയത്ത് മകനെ വിളിച്ചു കലണ്ടര്‍ എടുക്കാന്‍ പറഞ്ഞു. മകന്‍ കലണ്ടര്‍ എടുക്കാതെ മാറി നിന്നപ്പോള്‍ കണ്ണിയത്ത് ദേഷ്യം പിടിച്ചു. നിന്നോടല്ലേ അത് എടുക്കാന്‍ പറഞ്ഞത് എന്ന് പറഞ്ഞു കലണ്ടര്‍ എടുത്തു കൊടുത്ത് തങ്ങളോട് തിയ്യതി മാര്‍ക്ക് ചെയ്യാന്‍ ഏല്‍പിച്ചു.
എനിക്ക് ഇപ്പോള്‍ തീരെ സുഖമില്ല. ഇന്‍ശാ അല്ലാഹ് സാദിച്ചാല്‍ ഞാനും ഈ സമ്മേളനത്തില്‍ പങ്കെടുക്കും. തങ്ങള്‍ എനിക്ക് വേണ്ടി ദുആ ചെയ്യണം.ഇത് സുന്നികളുടെ സമ്മേളനമാണ്‌.തങ്ങള്‍ നിര്‍ബന്ധമായും  പോവണം.എ.പി,അവേലത്ത് തങ്ങളും സമ്മേളനത്തിന് വരില്ലേ. അവരോട് ദുആ ചെയ്യാന്‍ പറയണം.
'സമ്മേളനത്തിന് പോവാന്‍ അനുമതി നല്‍കണമെന്ന്' തങ്ങള്‍ വീണ്ടും പറഞ്ഞപ്പോള്‍ തങ്ങള്‍ എന്തിനു അനുവാദം ചോദിക്കണം.തങ്ങള്‍ പോവണം. എല്ലാവര്‍ക്കും വേണ്ടി ദുആ ചെയ്യണം. സുന്നികളുടെ സമ്മേളനത്തിന് പോവരുതെന്നു ആരാ പറഞ്ഞത്.തങ്ങളെ...തങ്ങള്‍ പോയെ പറ്റൂ.. എല്ലാ കാര്യത്തിനും തങ്ങള്‍ ദുആ ചെയ്യണമെന്നു പറഞ്ഞപ്പോള്‍ തങ്ങള്‍ യോഗത്തിന് പോയിക്കൊള്ളാമെന്നു പറഞ്ഞു.
അതിനു ശേഷം ചിത്താരി ഹംസ മുസ്ലിയാര്‍ കണ്ണിയത്തിനോട് എനിക്കും സമ്മേളനത്തിനു പോകാന്‍ അവിടുന്ന് സമ്മദം തരണമെന്ന് പറഞ്ഞപ്പോള്‍ അത് ആരാണെന്ന് കണ്ണിയത്ത് ചോദിച്ചു.അത് നമ്മുടെ ചിത്താരി ഹംസ മുസ്ലിയാരാണെന്നു തങ്ങള്‍ മറുപടി പറഞ്ഞപ്പോള്‍ ഹംസ മുസ്ലിയാരോട് നിങ്ങള്‍ എല്ലാവരും പോവണം. അത് വലിയ സമ്മേളനമാക്കി മാറണം.ആരും ഒഴിഞ്ഞു നില്‍ക്കരുത്.നിര്‍ബന്ധമായും തങ്ങളും നിങ്ങളും പോവണം.
തങ്ങളോട് ഇത് സുന്നികളുടെ സമ്മേളനമല്ലേ തങ്ങളെയെന്നു ചോദിച്ചപ്പോള്‍ സുന്നികളുടെ സമ്മേളനമാണ്‌.സുന്നികളുടെ സമ്മേളനതിനല്ലാതെ തങ്ങള്‍ പോകൂല എന്ന് എനിക്കറിയാം.അത് കൊണ്ട് നിങ്ങള്‍ എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം എന്ന് പറഞ്ഞു. അവിടെ നിന്ന് കണ്ണിയത്ത് ഉസ്താദിന്‍റെ പൊരുത്തം വാങ്ങി തിരിച്ചു പോരുകയും ചെയ്തു.