Wednesday, December 22, 2010
ഒ.ഖാലിദ് സ്മാരക വുമന്‍സ് ഹാന്‍ടിക്രാഫ്റ്റ് ട്രെയിനിംഗ് സ്കൂള്‍ ശ്രദ്ധേയമാകുന്നു
ഇയ്യാട് :ഇയ്യാട് യൂനിറ്റ് എസ്.എസ്.എഫ്-നു കീഴില്‍ ഒരു വര്‍ഷത്തോളമായി നടന്നു വരുന്ന ഒ.ഖാലിദ് സ്മാരക വുമന്‍സ് ഹാന്‍ടിക്രാഫ്റ്റ് ട്രെയിനിംഗ് സ്കൂള്‍ ശ്രദ്ധേയമാകുന്നു. നാലാം തരാം മുതല്‍ പ്ലസ്‌ടു വരെയുള്ള പരിസര നിവാസികളായ വിദ്ധ്യാര്‍ത്തിനികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. എല്ലാ ഞായറാഴ്ചയും വൈകീട്ട് 3 മുതല്‍ 5 .30 വരെയാണ് ക്ലാസ്സ്. പതിനാലോളം വിദ്ധ്യാര്‍ത്തിനികള്‍ ഇപ്പോള്‍ പരിശീലനം നേടി കൊണ്ടിരിക്കുന്നു. തീര്‍ത്തും സൌജന്യമായാണ് ക്ലാസുകള്‍ നല്‍കുന്നത്. സീരിയലുകള്‍ക്കും റിയാലിറ്റി ഷോകള്‍ക്കും മുന്പില്‍ സമയം കൊല്ലുന്ന പുതു തലമുറയ്ക്ക് തങ്ങളുടെ ഒഴിവു സമയങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ ഇത്തരം വേദികള്‍ വളരെ ഉപയോഗപ്രതമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment