*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Sunday, March 13, 2011

സ്ത്രീ പള്ളിയില്‍

ഖു൪ആനും സുന്നത്തും മുസ്‌ലിം സ്ത്രീകള്‍ക്ക് ആരാധനാ ക൪മ്മങ്ങള്‍ നി൪വ്വഹിക്കുന്നതിന് അവരുടെ വീടാണ് ഉത്തമം എന്ന് പറയുമ്പോള്‍ സ്ത്രീകളെ പള്ളിയില്‍ പോകാ൯ നി൪ബന്ധിക്കുകയാണ് പുതിയ വഹാബികള്‍. മാത്രമല്ല, പള്ളിയില്‍ വരുന്ന സ്ത്രീകളും പുരുഷ൯മാരും പള്ളിയില്‍ ഉറങ്ങി രാവിലെ പോവണം എന്നാണ് 1976 മാര്‍ച്ചിലെ സല്‍സബീല്‍ പറയുന്നത്.
ചരിത്ര പരമായി പോലും സ്ത്രീകളുടെ പള്ളി പ്രവേശനത്തിന് തെളിവില്ല എന്നത്, കേരളത്തില്‍ ആദ്യമായി ജുമുഅക്ക് പങ്കെടുത്ത സ്ത്രീകള്‍ ഒതായി വെള്ളാംപാറ ഖദീജക്കുട്ടിയും, ആമിനത്താത്തയും ആണെന്ന് പുടവ മാസിക 1995 മാര്‍ച്ച് പുസ്തകം 4 ലക്കം 12 പേജ് 29ല്‍ എഴുതിയതില്‍ നിന്ന് വ്യക്തമാണ്. ഇനി വഹാബി നേതാക്കളുടെ വരികള്‍ കാണുക.

* സ്ത്രീകള്‍ക്ക് ജുമുഅ വുജൂബില്ല എന്നത് ഇസ്‌ലാമിക ലോകത്ത്‌ ആര്‍ക്കും തന്നെ അഭിപ്രായ വ്യത്യാസമില്ലാത്ത വിഷയമാണ് എന്നാണ് ഇമാം ശൌക്കാനി, ഇമാം നവവി, ഇമാം ഇബ്നുല്‍ മു൯ദി൪ ഇബ്നു റുശ്ദ്‌, ഇമാം സ൯ആനി, ഇമാം ഇബ്നു അസ്മ മുതലായവ൪ വ്യക്തമാക്കിയത്‌. (അല്‍മനാ൪ പുസ്തകം 4 ലക്കം 2 , 1953 മെയ്‌ പേജ് 47 )


* സ്ത്രീകള്‍ക്ക് അവരുടെ വീട്ടില്‍ വെച്ച് നിസ്കരിക്കലാണ് ഉത്തമം. അവര്‍ക്ക്‌ അതിലാണ് കൂടുതല്‍ പ്രതിഫലം. (പ്രബോധനം പുസ്തകം 6 , ലക്കം 11, 1951)


* പിശാച് നിങ്ങളെ നശിപ്പിക്കാനായി രംഗത്തിറങ്ങിയപ്പോള്‍ എല്ലാ കാര്യങ്ങളിലും നിങ്ങളുടെ പുരുഷന്‍മാ൪ അവനെ സഹായിച്ചതാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങളുടെ നാശത്തിന്‍റെ വഴി നിങ്ങള്‍ തന്നെ തോണ്ടരുത്. പുരുഷന്‍മാ൪ നിങ്ങളെ ജീവനോടെ കുഴിച്ച് മൂടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നിങ്ങളുടെ രക്ഷിതാക്കളോടും ഭ൪ത്താക്കളോടും ‘ഞങ്ങളെ നശിപ്പിക്കാ൯ വരരുതെ’ന്ന് അപേക്ഷിക്കുക. (സല്‍സബീല്‍ പുസ്തകം 9 ലക്കം 4 , 1980 ജനുവരി 20 പേജ് 10)


* രോഗികളും കുട്ടികളും യാത്രക്കാരും സ്ത്രീകളുമൊഴിച്ച് നിസ്കാരം നി൪ബന്ധമായ എല്ലാവ൪ക്കും ജുമുഅ നിര്‍ബന്ധമാണ്. (നിസ്കാരം ഒരു ലഘുപഠനം പേജ് 48 , 1985 മാര്‍ച്ച് by ഹുസൈന്‍ മടവൂ൪)


* സ്ത്രീകള്‍ക്ക് ഉത്തമം സ്വന്തം വീടുകളാണെന്ന് പറഞ്ഞുകൊണ്ട് അവരുടെ പള്ളി പ്രവേശനം നബി (സ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്, ശരിയാണ് നബി (സ) പ്രോത്സാഹിപ്പിച്ചിട്ടില്ല. (മാധ്യമം 97, ഫെബ്രുവരി 7)


* ജിഹാദ്‌, ജുമുഅ, ജമാഅത്ത് നമസ്കാരങ്ങള്‍ തുടങ്ങി പുരുഷന് പ്രതിഫലങ്ങള്‍ വാരിക്കൂട്ടാനുള്ള അവസരങ്ങളെമ്പാടുമുണ്ടെന്നും സ്ത്രീകള്‍ക്ക് അതില്ലെന്നും പരാതിപ്പെട്ട വനിതകള്‍ക്ക് നബി (സ) നല്‍കിയ മറുപടി ഓര്‍ക്കുക. പ്രവാചക൯ പറഞ്ഞു: ഭര്‍ത്താവിനോടുള്ള സ്ത്രീയുടെ നല്ല പെരുമാറ്റം അവയ്ക്കൊക്കെ പകരം നില്‍ക്കും. (ആരാമം 1996 ലക്കം 3 പേജ് 48)


* ഹദീസില്‍ സ്ത്രീകളെ പള്ളിയില്‍ അയക്കുന്ന കാര്യം പറഞ്ഞിട്ടേ ഇല്ല, ഒരു ഹദീസിലും അങ്ങനെ ആജ്ഞാപിച്ചിട്ടില്ല. (അല്‍മനാ൪ 1953 ജൂലൈ 5 പുസ്തകം 4 ലക്കം 6)


* നമ്മുടെ പള്ളികളില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്ത്‌ വരുന്ന സ്ത്രീകളുടെ ഫോട്ടോ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കാണുന്നുണ്ട്. ഈ ദുരവസ്ഥ പരിതാപകരമാണ്. മുന്നോട്ട് നീങ്ങും തോറും വശളാകുന്ന മട്ടാണ്. (സല്‍സബീല്‍ 1980 ജനുവരി 20 പുസ്തകം 9 ലക്കം 4)


* ആകയാല്‍ ചില ഉലമാക്കളല്ല, സകല ഉലമാക്കളും സ്ത്രീകള്‍ക്ക് ജുമുഅ നിര്‍ബന്ധമില്ലെന്ന് വാദിച്ചവരാണെന്ന് തെളിഞ്ഞു കഴിഞ്ഞു. സുന്നത്തുണ്ടെന്നു ചില ഉലമാക്കള്‍ പറഞ്ഞുവെന്ന് മൗലവി (എം. സി. സി) വാദിക്കുന്നു. ഇമാമീങ്ങളുടെ കിതാബില്‍ നിന്നും അത് തെളിയിച്ച് തരുവാ൯ അദ്ദേഹത്തിന് സാധിക്കുമോ? (അല്‍മനാ൪ 1953 മെയ്‌ 20 പുസ്തകം 3 ലക്കം 23 പേജ് 25)


* വളരെ പ്രതിബന്ധങ്ങളുള്ളവരാണ്‌ സ്ത്രീകള്‍. ചിലപ്പോള്‍ നിസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ആര്‍ത്തവം ഉണ്ടായെന്ന് വരാം. അത് പള്ളിയില്‍ വെച്ചായാല്‍ പള്ളി വൃത്തികേടാവും എന്നുള്ളത് മാത്രമല്ല, ആ നാണക്കേട് സഹിക്കാ൯ അവള്‍ക്ക് കഴിയുകയില്ല. അവള്‍ അത്രയും അബലകളും, ചപലകളുമാണ്. (അല്‍മനാ൪ 1953 ജൂണ്‍ 20 പുസ്തകം 4 ലക്കം 5 പേജ് 4)


* ഫാഷ൯ പരേഡിന് ഇറങ്ങിയവരെപ്പോലെയാണ് മുജാഹിദ്‌ പള്ളിയിലെ സ്ത്രീകള്‍. ഇങ്ങനെയാണെങ്കില്‍ അവ൪ എന്തിന് പള്ളിയില്‍ വരുന്നു. (അല്‍മനാ൪ 1999 ഡിസംബ൪)

പര പുരുഷ൯മാരോടൊന്നിച്ച് സ്ത്രീകളെ പള്ളിയിലേക്കയക്കണമെന്നതിന് പ്രമാണങ്ങള്‍ ഉണ്ടെന്ന് ഇനിയും തെളിയിക്കാ൯ നിങ്ങള്‍ക്ക് നട്ടെല്ലുണ്ടോ?

(തെളിവ് വേണോ പടിയിറങ്ങും മുന്‍പ്‌ എന്ന പുസ്തകത്തില്‍ നിന്നും)

ചാലിയം മുഖാമുഖം.. വഹാബിസത്തി​ന്റെ ചരമ ഗീതം

ചാലിയം മുഖാമുഖം . ചാലിയത്തു വഹാബിസത്തിന്റെ ചരമ ഗീതം രചിച്ച പ്രശസ്തമായ പ്രോഗ്രാം. പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്ക് കൊണ്ട് ഇസ്ലാമില്‍ നിന്നും ആളുകളെ അടര്‍ത്തിയെടുത്തു മുജാഹിദ് മതത്തില്‍ അണി ചേര്‍ക്കാനുള്ള വാഹാബികളുടെ കുത്സിത ശ്രമങ്ങള്‍ തരിപ്പണമാക്കിയ മുഖാമുകം. മാസങ്ങളോളം നീണ്ടു നിന്ന ഘന്ടന പ്രസംഗങ്ങളുടെ ഒടുവില്‍ അലവി സഖാഫി കൊളത്തൂര്‍ ഉസ്താദിനു മുന്നില്‍ ആയുധം വെച്ച് കീഴടങ്ങാന്‍ വഹാബി പുരോഹിതന്‍ സകരിയ സ്വലാഹിയെ നിര്‍ബന്ധിതനാക്കിയ മുഖാമുകം. അതെ... ചാലിയം മുഖാമുഖം.

മുജാഹിദിനോദ് സലാം പറഞ്ഞാല്‍ എന്താ പ്രശ്നം? അല്ലാഹുവിനു അവയവങ്ങള്‍ ഇല്ലേ? ജിന്നിനോദ് സഹായം ചോദിച്ചു കൂടെ? 1000 ആളുകള്‍ ഒരു വലിയ്യിനോദ് ഒരുമിച്ചു സഹായം ചോദിച്ചാല്‍ വലിയ്യിനു എങ്ങനെ അത് കൈകാര്യം ചെയ്യാന്‍ കഴിയും? ഇംഗ്ലീഷ് അറിയാത്ത വലിയ്യിനോട് അമേരിക്ക കാരന്‍ സഹായം ചോദിച്ചാല്‍ വലിയ്യ് എന്ത് ചെയ്യും? മുജഹിടുകള്‍ സുന്നികളെ ഒന്നടക്കം കാഫിര്‍ ആക്കുമ്പോഴും സുന്നികള്‍ തിരിച്ചു മുജാഹിദിനെ കാഫിര്‍ ആക്കാത്തത് എന്ത് കൊണ്ട്? മഖ്ബരയില്‍ വിളക്ക് കത്തിക്കാമോ? മുജഹിടുകള്‍ മക്കയിലും മദീനയിലും മഖ്ബരകള്‍ പൊളിച്ചതിനും അവ കൊള്ള അടിച്ചതിനും ആയിരക്കണക്കിന് മുസ്ലിംകളെ അറും കൊല ചെയ്തതിനും തെളിവ് കാണിക്കാമോ? തരാവീഹിന്റെ റാക്'അതുകള്‍ എത്ര? മൌലൂധുകളില്‍ അസംബന്ദം ഇല്ലേ? ജുമു'അക്ക് 2 ബാങ്കിന് തെളിവ് കാണിക്കാമോ? കൂട്ട് പ്രാര്‍ത്ഥനയ്ക്ക് തെളിവ് കാണിക്കാമോ? മരണ വീട്ടില്‍ ഖുര്‍'ആന്‍ പാരായണം പാടുണ്ടോ? മുഹിയുധീന്‍ മാലയില്‍ പറയുന്ന ആകാശതിന്മേലും ഭൂമിക്ക് താഴെയും പരന്നു കിടക്കുന്ന മുഹിയുദ്ദീന്‍ ശൈഖിന്റെ കൊടിയുടെ നിറം എന്താണ്? ........ തുടങ്ങിയ വാഹാബികളുടെ നിരവധി മാസ്റ്റര്‍ പീസ്‌ ചോദ്യങ്ങള്‍ക്ക് ഖുര്‍'ആന്‍, ഹദീസ്, ഇമാമുകളുടെ കിതാബുകള്‍, മുജാഹിദ് പ്രസിദ്ദീകരണങ്ങള്‍ തുടങ്ങിയവയുടെ വെളിച്ചത്തില്‍ ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കുന്ന അലവി സഖാഫി കൊളത്തൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍......

നമ്മള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, വഹാബി ചെകുത്താന്മാരുടെ കെണി വലയില്‍ പെട്ട് പോകാതിരിക്കാന്‍ എല്ലാ മുസ്ലിംകളും നിര്‍ബണ്ടാമായും അറിഞ്ഞിരിക്കേണ്ടവ. വഹാബി പ്രസ്ഥാനത്തില്‍ വിവരക്കേട് കൊണ്ട് പെട്ട് പോയ പാവങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ ഉതകുന്ന രീതിയിലുള്ള സരളമായ മറുപടികള്‍. എല്ലാം വെറും 2 CD കളിലായി നിങ്ങള്‍ക്ക് വേണ്ടി ഇവിടെ ചേര്‍ത്തിരിക്കുന്നു.
CD1

                              
                                                                         CD2


VIEW MORE@ AHLUSSUNNAONLINE.TK

Saturday, March 12, 2011

നബിദിന റാലി

ഇയ്യാട് യുണിറ്റ് എസ്.വൈ.എസ് ന്‍റെയും എസ്.എസ്.എഫ് ന്‍റെയും ആഭിമുഖ്യത്തില്‍ ഇയ്യാട് ടൌണില്‍ നടന്ന വര്‍ണ്ണാഭമായ നബിദിന റാലി.